സൗഹൃദ മഴ നനഞ്ഞു നടക്കുകയാണു ഞാന്‍.പലതും അവിടെ മറന്നു പോകുന്നു.മയിലുകള്‍ നൃത്തം ചെയ്യുന്ന മനസ്സില്‍ മഴ പോലെ ഒരു പാടു സൗഹൃദങ്ങള്‍..

2010 നവംബർ 10, ബുധനാഴ്‌ച

എന്നും കൂട്ടുകള്‍.കുട്ടികള്‍






കൂട്ടുകള്‍ക്കിടയില്‍ ഞാന്‍ എന്നേ മറക്കുന്നു.വിഷമവും,പ്രയാസവും,
നൈരാശ്യവുമെല്ലാം സൗഹൃ മഴയില്‍ കുതിരുന്നു...
ഈ സ്നേഹ മഴയില്‍ നനഞ്ഞു നടക്കാന്‍ ഞാന്‍ കൂട്ടു തേടി നടക്കുന്നു.
അതിലൊന്നു കൂടി...

ഗുരുവായൂരില്‍ പോകുംബോലെല്ലാം എന്റെ ഇഷ്ട ദൈവത്തോട് പണമോ,
പദവിയോ ചോദിക്കാറില്ല.
കുചേലന് സ്നേഹം കൊണ്ട് കടം വീട്ടിയ കണ്ണന്നു 
തരാന്‍ കഴിയുന്നതെ ചോദിച്ചുള്ളൂ..



കൊല്ലത്തെ എന്റെ ഏകാന്ത വാസം, മുരടിപ്പിക്കുന്ന ഒറ്റപെടല്‍,മനസ്സില്‍ ഒളിപ്പിച്ച സങ്കടങ്ങള്‍..അവയ്ക്ക് പരിഹാരം ആയി ഒരു കൂട്ട് വേണം,മനസ്സില്‍ തൊടുന്ന ഒരാള്‍ തന്നെ വേണം..


അത് അപ്രതീക്ഷിതമായി കണ്ണന്‍ എനിക്ക് തന്നു.


തിരുവനന്തപുരത്തും,പത്തനംതിട്ടയിലും വഴി തെറ്റി നടന്ന ഒരാള്‍ പതിനൊന്നില്‍ പഠിക്കാന്‍,ബോര്‍ഡിങ്ങില്‍ നില്‍ക്കാനായി വന്നു.
റോമി.
എനിക്ക് തോന്നുന്നത് അതൊരു സമ്മാനം ആയിരുന്നു എന്നാണ്,
എന്റെ വിഷമതകള്‍ മായ്ക്കാന്‍ അവനു കഴിഞ്ഞു..കഴിയുന്നു..
ഇന്ന് ഞാന്‍ സന്തോഷിക്കുന്നു,മറക്കുന്നു....


"കണ്ണന്റെ കൈ നേട്ടം...." 



അടിക്കുറിപ്പ്.
പിന്നീട് രോഗബാധിതനായി കിടന്നപ്പോള്‍ അവന്‍ തുണയായി നിന്നു.ബോര്‍ഡിംഗും,വീട്ടു കാര്യങ്ങളും,ആശുപത്രിക്കാര്യങ്ഹളും അവന്‍റെ ചുമതലയില്‍ നടന്നു.
ആ കണ്ടെത്തല്‍ തെറ്റിയില്ലെന്നു തോന്നി.


പിന്നെയും അല്പം


കൊല്ലം അവനെ വലിച്ചിഴച്ചു തെരുവില്‍ നിര്‍ത്തി.
ഏറ്റവും കുറ്റങ്ങള്‍ നിറഞ്ഞവനേ അവന്‍ തേടി പിടിച്ചു..
തെറ്റുകളിലേയ്ക്കു മനപ്പൂര്‍വ്വം യാത്ര പോയി.
ഏറ്റവും വലിയ ബലവാനെ തേടി അവന്‍ നടന്നു.
അവന്‍ തന്നെ തെരുവിലൊരു മരമായി കൊടിയായി മാറിയപ്പോള്‍ പിരിഞ്ഞു.
വീണ്ടും കാണുന്നു.
ഇടക്കിടെ വിളിക്കുന്നു.ഇന്ന് ഒരു അനാഥന്‍റെ പുനര്‍ജന്മമായി അവന്‍ മാറി.


അവന്‍ കണ്ടെത്തിയ കൊടിയും,ബലവും,ആഘോഷങ്ങളും ഇന്ന് അവനോടൊപ്പമില്ല..
അവന്‍ ഇന്നു ഒരു നൊന്പരമായി...

2010 ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

പ്രണയം ഒരു കാപട്യ നെക്ഷത്രമെല്ലാര്‍ക്കും....
എനിക്ക് നിന്നോടുള്ള പ്രണയം പറയാന്‍ കഴിഞ്ഞീലല്ലോ  ..!?
പറയാതെ നിനക്കതു അറിയാന്‍ കഴിന്ജീലല്ലോ..!
നീയതെന്‍,മിഴിയില്‍ കണ്ടീലല്ലോ..!?നീയെന്നെയറിഞ്ജീലല്ലോ..
പറയാതെ അറിയുമെന്ന് ഞാന്‍ മോഹിച്ചതൊക്കെയും
പറയാന്‍ കഴിഞ്ഞില്ലല്ലോ..!
ഇനി നീയത് അറിയാതിരികട്ടെ-.ഇനിയെന്ന് കാണ്കിലും   
നമ്മള്‍ ചിരിച്ചു കളയട്ടെ യീ നഷ്ട ചിന്തകള്‍,
പ്രണയം ഒരു കാപട്യ നെക്ഷത്രമെല്ലാര്‍ക്കും,
സ്വന്തമത് .....സ്വന്തമാക്കാന്‍  കഴിയില്ലയെങ്കിലും.
മോഹിപ്പതു കടമായി കിടക്കട്ടെ,
കിട്ടാക്കടമായി എഴുതുവാനെപ്പോഴും..

2010 ഒക്‌ടോബർ 11, തിങ്കളാഴ്‌ച

അലി പോയ വഴി..

അലി പോയ വഴി..അപചയത്തിന്റെ വഴി.
ഒരു പാര്‍ടിയില്‍ നിന്ന് സര്‍വ ഗുണങ്ങളും,aanuകൂല്യങ്ങളും നേടിയെടുതിട്ടു അധികാര മാറ്റം ഉണ്ടാകും എന്ന്നു കരുതി സ്വന്തം സുരേക്ഷ ലെക്ഷ്യം ആക്കി ചില വ്യക്തികള്‍ നടത്തുന്ന സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ പുതിയ ഇരയാണ് മഞ്ഞളം കുഴി അലി.മുന്പ് ഡോക്ടര്‍ മനോജും ഇത് തന്നെ ചെയ്തു,അബ്ദുല്ലകുട്ടിയും.
ഇത്തരം അവസര vadhikale പ്രോത്സാഹിപ്പിച്ചു കൂടെ കൂട്ടാന്‍ ഒരു നാണവും ഇല്ലാത്ത മറ്റൊരു പ്രസ്ഥാനം ഉണ്ട് എന്നതും ഈ അപചയത്തിന്റെ മറ്റൊരു മുഖം ആണ്. 
കൊഴിയുന്ന കായ്‌ കാണികള്‍ പെറുക്കി കൂട്ടി കാലം കഴിക്കാന്‍ നോക്കുന്ന ഒരു രാഷ്ട്രീയത്തിന്റെയും അപചയം.

2010 ഒക്‌ടോബർ 9, ശനിയാഴ്‌ച

ആരവം ഒടുങ്ങി.

അച്ചന്‍ മരിച്ചു,
അമ്മ ഒരു പാട് കരഞ്ഞു.
ബലി ചോറ് തിന്ന കാക്ക തലയ്ക്കു മീതെ പറന്നു..
ആരവം ഒടുങ്ങി.
എല്ലാവരും മടങ്ങിയപ്പോള്‍ അമ്മ
ഉടുത്ത മുണ്ടഴിച്ച്
കോലായില്‍ തൂക്കിയപ്പോള്‍  പൊഴിഞ്ഞ
നനഞ്ഞ നോട്ടുകളില്‍
അമ്മയുടെ കണ്ണീര്‍ കണ്ടു.

വിചാരിക്കുന്ന വഴിയേ....

വിചാരിക്കുന്ന  വഴിയേ പോകാന്‍ കഴിയുന്നില്ല,
പറയാന്‍ ഉള്ളതല്ല പറയുന്നത്,കേള്‍ക്കാന്‍ ഉള്ളത് അല്ല കേള്‍ക്കുന്നത്.
എന്നിട്ടും കേള്‍ക്കുന്നു,പറയുന്നു.
ഈ കാപട്യത്തെ കീഴടങ്ങല്‍ എന്നോ,ഒതുതീര്‍പ്പെന്നോ പറയാം.
ജീവിതത്തിന്റെ പാതി...
ഓണം കഴിഞ്ഞു നടക്കാന്‍ ഇറങ്ങിയപ്പോള്‍ ഒരാള്‍ ചോദിച്ചു..
"കാണാന്‍ ഇല്ലല്ലോ,എവിടാണ്.."
"ഞാന്‍  നാട്ടില്‍ പോയിരുന്നു.."
"നാട്ടിലോ..?ഏത് നാട്ടില്‍..!
2 തന്റെ നാട്..!?

2010 സെപ്റ്റംബർ 27, തിങ്കളാഴ്‌ച

തിരെസ്കരിക്കപെട്ട രെക്തം.

കുടുംബ വിളക്കുകള്‍

അമ്മക്ക് വേണ്ടി ഓപ്പറേഷനു മുന്പു നല്‍കേണ്ട രേക്തത്തിനായി പോയി..
പക്ഷെ വയസ്സ് കഴിഞ്ഞു എന്നാ കാരണത്താല്‍ അത് സ്വീകരിക്കപെട്ടില്ല..
അത്രയെങ്കില്‍ അത്ര എന്ന് കരുതി പോയതാണ്..
ആ അവസരവും കൈ വിട്ടു പോയി.
ഒപ്പം വന്ന അളിയന്മാര്‍ അത് നല്‍കുകയും ചെയ്തു.വലിയ വിഷമം തോന്നി.
അവര്‍ക്ക് എത്ര നല്‍കിയാലും മതിയാവുകയില്ല.
അത്രയ്ക്ക് അവര്‍ സമര്‍പ്പിതരാണവര്‍.
അച്ചന്‍ മരിച്ച ഒരു കുടുംബത്തെ ഒന്‍പതു പേരെ അവര്‍ നനച്ചു നട്ടു വളര്തിയെന്ന അത്ഭുതം ഇപ്പോളും ബാക്കിയാണ്.
അവരുടെ വര്‍ധിത ആവശ്യങ്ങളും,അവരുടെ വരുമാനം ഇല്ലായ്മയും എങ്ങനെ അവര്‍ കൂട്ടി മുട്ടിച്ചു എന്ന് ആര്‍ക്കറിയാം.
ദൈവത്തിന്റെ കണക്കു പുസ്തകത്തില്‍ മാത്രം കാണ പെട്ടെക്കാവുന്ന ഒരു കണക്ക്..
പുല്ലു ചെത്തി വിറ്റും,കപ്പ ചെത്തിയും,നെല്ല് കൊയ്യാനും മെതിക്കാനും പോയി...
ദൈവമേ..!?
അവര്‍ ആണ് ഇന്ന് മരണ മുഖത്ത് കിടക്കുന്നത്..
അവരുടെ രേക്ഷക്കായി മക്കള്‍ നടത്തുന്ന ഫണ്ട്‌ പിരിവു അവര്‍ ബോധത്തില്‍ കിടക്കുമ്പോള്‍ അറിഞ്ഞിരിക്കാം..
അവര്‍ ചെറു ചിരിയോടെയാണ്‌ എല്ലാം നോക്കി കണ്ടത്,മരണത്തെ വെട്ടിച്ചു കിടക്കുന്ന അവര്‍ ചിരിക്കട്ടെ..
കഴിവ് കേട്ട മക്കള്‍ അവര്‍ക്കായി പോരടിക്കട്ടെ.
എത്ര നാള്‍ വരെ..
കാത്തിരുന്നു കാണാം.

2010 സെപ്റ്റംബർ 18, ശനിയാഴ്‌ച

പോവുക പോവുക

വന്നു വിളിച്ചിട്ടും പോകാത്തതെന്തു നീ -
സമ്മതമല്ലേ നിനക്ക് മടങ്ങുവാന്‍..!

ഇത്ര നാലും നിന്‍ രെഥ മോടിയ വഴികളില്‍ -
ആരുണ്ട്‌ നിന്നെ എതിരേല്ക്കുവാന്‍..
ആരുണ്ട്‌ നിനക്കായി കണ്ണീര്‍ പൊഴിക്കുവാന്‍ -
ആരുണ്ട്‌ നിന്നോട് പോകരുതെന്നോതുവാന്‍..!?
എന്നിട്ടുമെന്തിനു നീ ശഠിക്കുന്നു-
പോകുകയില്ല ഒരുനാളെന്നും നീ.

പോവുക പോവുക ഭാരമിരക്കുക,
പോവുക ഇനിയൊരു വേദിയില്‍ ..

2010 സെപ്റ്റംബർ 15, ബുധനാഴ്‌ച

അമ്മ

ഈ വാര്‍ത്തക്ക് അപ്പുറത്ത് അവര്‍ക്ക് ജീവിതം ഇല്ല,
ഇന്നലെ വരെ തന്റെ കാര്യങ്ങളില്‍ മനസ്സ് നട്ട അവര്‍ക്ക് ഇനി ആശ്രയതിന്റെ നാളുകള്‍.മുറ തെറ്റാതെ ഡോക്ടര്‍ മാരുടെ നിര്‍ദേശങ്ങള്‍ കടുകോളം തെറ്റികാതെ ജീവിച്ച,രോഗത്തെ മനസ്സ് കൊണ്ട് തോല്‍പ്പിച്ച അവര്‍ക്ക് ഇനി ജീവിതത്തിന്റെ ഇടനാഴിയില്‍ അല്‍പ്പ കാലം മാത്രം.
വിധിയുടെ കണക്കു പുസ്തകം ഇനി എല്ലാവര്ക്കും മറിച്ചു നോക്കാം.
ഒന്‍പതു മക്കള്‍ക്കും..
ശെരി തെറ്റുകള്‍ എന്നുമ്പോള്‍ അറിയാം,
വീതം എത്ര വരും എന്ന്..
ദൈവത്തിന്റെ കണക്കു പുസ്തകത്തിലെ അവസാന വരികളില്‍ എനിക്കുള്ളത് എന്തായിരിക്കാം..?
ഓരോരുത്തരും ആലോചിക്കട്ടെ.
അമ്മ ഒരു പ്രതീകം ആണ്..
എല്ലാവര്ക്കും ഒരു മോഡല്‍..
ഒടുവിലെ ഈ വീഴ്ച ഒഴിച്ചാല്‍ ,ഓരോ മക്കള്‍ക്കും ജീവിതാവസാനം വരെയുള്ള പാഠം ആയിരുന്നു.
അതില്‍ എഴുതാത്തത് ഒന്നും ഇല്ല,
അത് പഠികാത്തവെര്‍ക്ക് ഇനി ആ പാഠവും പഠിക്കേണ്ടി വന്നേക്കാം.

ചിത്രം 1
അമ്മ 
മക്കള്‍..മൂത്ത മകള്‍ ശാന്തമ്മ,ഇളയവള്‍  വത്സമ്മ.

ചിത്രം 2
അമ്മ 
            കുടുംബ വിളക്കുകള്‍വസ്തല,അമ്മ,ഇച്ചാച്ചന്‍

അളിയന്മാര്‍- വിജയന്‍,കുഞ്ഞുമോന്‍




മക്കള്‍..മൂത്ത മകള്‍ ശാന്തമ്മ,ഇളയവള്‍  വത്സമ്മ.ലീല,ബാബു,ശാന്തയുടെ മകള്‍ കൊച്ചുമോള്‍ 



2010 സെപ്റ്റംബർ 13, തിങ്കളാഴ്‌ച

മനോരമ   ഇല്ലെങ്കില്‍ .
കോണ്‍ഗ്രസ്സും ഇല്ല.
മനോരമ കോണ്‍ഗ്രസുകാരെ പറ്റി ഒന്നും പറയാതെ ഇരുന്നാല്‍,
അവരുടെ വാര്‍ത്ത‍ പത്തു ദിവസം കൊടുക്കാതിരുന്നാല്‍ അന്ന് കോണ്‍ഗ്രസിന്റെ വെടി തീരും.
കോണ്‍ഗ്രസുകാര്‍ രാഷ്ട്രീയം പറയുന്നതും,എന്ത് പറയണം എന്ന് പഠിക്കുന്നതും മനോരമയിലൂടെയാണ്.
പത്തു ദിവസത്തേക്ക് മനോരമ സീ.പീ.എം നെ ചീത്ത വിളിക്കുന്നത്‌ നിര്‍ത്തിയാല്‍ ആ പാര്‍ടി പതിനായിരം ഇരട്ടി വളരും.എന്നാല്‍ അത് ചെയ്യില്ല.
മനോരമയില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന അക്ഷരം  സീ.പീ.എം എന്നാണ്.
നല്ലത് പറയാന്‍ അല്ല,ചീത്ത പറയാന്‍,കുറ്റപെടുത്താന്‍..
എന്നിട്ടും  സീ.പീ.എം പരിക്ക് പറ്റാതെ നില്‍ക്കുന്നു എങ്കില്‍ അതാണ്‌ ഇനി മനസ്സിലാക്കേണ്ടത്.

2010 സെപ്റ്റംബർ 6, തിങ്കളാഴ്‌ച

വരിക നീ സ്നേഹിതാ..പാലത്തിലേക്ക്..

 വരിക നീ സ്നേഹിതാ..പാലത്തിലേക്ക്..
ഓര്‍കുട്ടിലെ   സൌഹൃദ  കൂട്ടായ്മ -
ഒത്തൊരുമാക്കുള്ള സന്ദേശമായി.
പല പല വാദ മുഖങ്ങളില്‍ പോരടിച്ച-
വരെങ്കിലും,നാമിന്നു 
പല വഴിയൊഴുകി യൊഴുകി യെത്തുന്നു
 സൌഹൃദമാകുമി കടലില്‍  ലയിക്കുവാന്‍.
നമുക്ക് നമ്മുടെ നിലപാട് തറകളില്‍
നിന്ന് തന്നെയങ്ങോത്തു പോയിടാം.
പലതു പൊളിഞ്ഞും,പൊളിച്ചും 
നമ്മള്‍ പുനെര്‍ജെനിക്കുന്നിവിടെയീ   
പാലത്തില്‍..
കാണാതെ നമ്മളൊരുപാട് കണ്ടു,
കാണാ മറയത്തിരുന്നു  
കാണ്കയും,കേള്‍ക്കയും ചെയ്തു നാം.
ഇനി നമുക്ക് കാണാതെ വയ്യെന്റെ 
മനസ്സിന്റെ തീരത്ത് നിന്നൊരു  
പാലം പണിയുന്നു,വരിക നീ സ്നേഹിതാ..


കുറിപ്പ്
പാലം കംമുനിട്ടിയുടെ ആദ്യ സമ്മേളനം കൊല്ലത്ത്‌ ഒക്ടോബര്‍ രണ്ടിന് നടക്കുന്നു.
അന്ന് പാടുവാന്‍ തയ്യാര്‍ ആക്കിയത്.



2010 സെപ്റ്റംബർ 5, ഞായറാഴ്‌ച

പാലങ്ങളുടെ നാട്ടില്‍ രണ്ടു നാള്‍..



പൂന്തോട്ടങ്ങളുടെ നാട് ഇപ്പോള്‍ പാലങ്ങളുടെ നാടായി..
എവിടെ തിരിഞ്ഞാലും പാളങ്ങള്‍..ആകാശ ചുംബിയായ ,തിരക്കേറിയ പാലങ്ങള്‍   .
അതും വളരെ വേഗത്തില്‍ നിര്മിക്കപെടുന്നു.

2010 ഓഗസ്റ്റ് 29, ഞായറാഴ്‌ച

പിന്നിട്ട പകുതികള്‍..
ഒരാള്‍ ചോദിച്ചു..രണ്ടു ദിവസം കണ്ടില്ലല്ലോ എന്ന്..
നാട്ടില്‍ പോയെന്നു മറുപടി..
അയാള്‍ അത് വിശ്വസിക്കാത്ത ഭാവത്തില്‍ പറഞ്ഞു 25 വര്ഷം താമസിച്ച സ്ഥലം അല്ലെ സ്വന്തം നാട്..?
അതോ 15 വര്ഷം ജീവിച്ച നാടോ..?
സത്യത്തില്‍ അപ്പോളാണ് അത് ആലോചിച്ചത്..
ജീവിതത്തിന്റെ പകുതി ജീവിച്ചു തീര്‍ത്ത കൊല്ലം അല്ലെ സ്വന്തം നാട്..
അപ്പോള്‍ ആലോചിക്കേണ്ടി വന്നു..
കഴിഞ്ഞ 52 വര്‍ഷങ്ങള്‍ എവിടെയായിരുന്നു ഞാന്‍..?
ഇപ്പോള്‍ ഒരു കണക്കു വേണ്ടി വന്നു..
15 വര്ഷം കോട്ടയത്ത്‌.ജന്മ നാട്ടില്‍.
5 വര്ഷം കട്ടപ്പനയില്‍ ..
ഇടയ്ക്കു കോയമ്പത്തൂര്‍,മധുരയില്‍ ചില വര്‍ഷങ്ങള്‍..
ഒരു പാട് നരകിച്ചു ജീവിച്ച ആ കാലം പോയി മറഞ്ഞത് കടലിന്റെ ഓരം പറ്റി നിന്ന കൊല്ലത്ത്‌ വന്നപ്പോഴാണ്.
ജാതകത്തില്‍ അതുണ്ടായിരുന്നു...
കടലോര്‍ ദേശത്ത് ശിഷ്ട ജീവിതം എന്ന്.
ജീവിതരുതിയില്‍ അത് സത്യം ആയി..
അക്ഷരങ്ങള്‍ അത്താഴം ഒരുക്കി തന്ന നാട്.
അപ്പോള്‍ കൊല്ലം അല്ലെ എന്റെ നാട്..?

2010 ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

കട്ടപ്പന



വരുന്നില്ലേ..!
കട്ടപ്പന  എനിക്ക് ഇഷ്ടമുള്ള നാടാണ്.അവിടെ ഞാന്‍ അഞ്ചു വര്ഷം താമസിച്ചിരുന്നു.ഒരു വന ഭൂമിയോട് ചേര്‍ന്ന്.
ഒരു പക്ഷെ ഊര് തെണ്ടിയായി നടക്കുമ്പോള്‍ തല ചായ്ച്ച സ്ഥലങ്ങളില്‍ ഹൃദയം നഷ്ടപെടുത്തി പോന്നത് ഇവിടെയാണ്‌.

മൊബൈല്‍ഭാരം

ഫോണ്‍ 
ഒരു ഭാരം ആയി തോന്നി തുടങ്ങി.
സാദാ സമയവും അത് ചിലച്ചു കൊണ്ടിരിക്കുന്നു.
നല്ല വാര്‍ത്തകള്‍ ഒന്നും നല്‍കാന്‍ ഇല്ലാത്ത അത് ഒരു ഭാരം ആയി തീര്‍ന്നിരിക്കുന്നു.
മിക്കവാറും ഞാന്‍ അത് എടുക്കാറില്ല,

2010 ഓഗസ്റ്റ് 26, വ്യാഴാഴ്‌ച

സ്വാഗതം അക്ഷരയിലേക്ക്.

2010 ഓഗസ്റ്റ് 21, ശനിയാഴ്‌ച

ഞാനെന്റെ ചിറകുമായി..

ഞാനെന്റെ ചിറകുമായി..
പാറി പറക്കട്ടെ ,
പിന്നില്‍ നിന്നാരും വിളിച്ചിടല്ലേ..!
പോകാതിരിക്കാന്‍ 
കഴിയുന്നിലെനിക്ക് പോകാതെ വയ്യ
വിളിക്കുന്നിടത്ത്.
ആരുമേ പോയിട്ട് വന്നിട്ടില്ലാത്തൊരു
ഘോരമാം പോര്‍ വഴി
പോവുകയാണ് ഞാന്‍,
പിന്‍ വിളി കേള്‍ക്കുകയില്ല ഞാന്‍-
കാണുകയില്ല കണ്ണീരുകള്‍.
പോകാതെ വയ്യെന്റെ വീഥിയില്‍ 
പോകട്ടെ,പോകട്ടെ..



2010 ജൂലൈ 6, ചൊവ്വാഴ്ച

ഇരുപത്തി നാലാം വാര്‍ഷികം പൊടി പൊടിച്ചപ്പോള്‍..
അക്ഷരയുടെ 24 വാര്‍ഷികം കേമം ആയി നടത്തപെട്ടു.പൂര്‍വ വിദ്യാര്‍ത്ഥികളുടെ സ്നേഹ സമ്മാനം ആയിരുന്നു ഇതും.നാടിന്റെ നാനാ ഭാഗത്ത്‌ നിന്നും അവര്‍ ഒഴുക്കിയ സ്നേഹ ദേക്ഷിനകള്‍ ആണ് പരി പാടി കൊഴുപ്പിച്ചത്.
കൊല്ലം തങ്കശ്ശേരിയില്‍ 2010 ഫെബ്രുവരി  7 നായിരുന്നു ചടങ്ങ്.
കൊല്ലം മേയര്‍ ആയിരുന്നു തിരി കൊളുത്തിയത്.അദ്ദേഹം ഇത് നാലാം തവണയാണ് അക്ഷരയുടെ പരിപാടിയില്‍ 
പങ്കെടുക്കുന്നത്..അക്ഷരയിലെ പൂര്‍വ വിദ്യാര്‍ത്ഥികളും ,അക്ഷരയെ സ്നേഹിക്കുന്നവരും പങ്കെടുത്ത ഒരു സായാന്നം..നിറയെ കലാ പരിപാടികള്‍..മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍,ഭക്ഷണം..എല്ലാം കൊണ്ടും പ്രൌഡ മായ ചടങ്ങ്.കേരള കലാ രൂപങ്ങള്‍ വേദിയെ സുന്ദരമാക്കി.
അക്ഷര പൂര്‍വ വിദ്യാര്‍ഥി സന്ഖം സെക്രടറി അജി,പ്രസിഡന്റ്‌ പ്രേം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.കലാപരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത് ശ്യാം ആയിരുന്നു.
പങ്കെടുത്തവര്‍ക്ക് മറക്കാന്‍ പറ്റാത്ത ഒന്നായി അത് മാറി.

2010 ജൂൺ 26, ശനിയാഴ്‌ച

                    വര്‍ഷങ്ങളിലൂടെ  മലയാളത്തിന്റെ  വഴിയേ.. .

2010 ജൂൺ 21, തിങ്കളാഴ്‌ച

അക്ഷര വിദ്യ ദാന രംഗത്ത് 25 വര്‍ഷത്തിലേക്ക്..
വിദ്യാര്‍ഥി  പക്ഷത് പിന്നിട്ട 25  വര്‍ഷങ്ങള്‍ 
..

2010 ജൂൺ 14, തിങ്കളാഴ്‌ച

ഇത് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ഒരു ഗുരുവിന്റെ കാല്‍ക്കല്‍ സമര്‍പ്പിച്ച സ്നേഹ ദേക്ഷിന ആണ്..
അക്ഷര...
അവര്‍ മനസ്സില്‍ കെട്ടിയ കൂടുകള്‍ കൊണ്ട് നിറഞ്ഞ ഒരു മഹാമരം.

2010 ജൂൺ 8, ചൊവ്വാഴ്ച

ചതി..

സ്നേഹത്തില്‍ പൊതിഞ്ഞ ചതി..

ഓര്‍ക്കുട്ടില്‍ നിന്നും  വന്നു ,അത്  പോലെ  പോയി ..
നെറ്റിനു  അപ്പുറത്തേക്ക് വളര്‍ത്തിയ ബന്ധം  വളര്‍ന്ന വഴിയില്‍ തന്നെ അസ്തമിച്ചു.
ഫിരു രാജേഷ്‌ നായര്‍..
രണ്ടു പേരും പ്രിയപെട്ടവേര്‍...
ഫിരുവിനോട് അല്‍പ്പം കൂടുതല്‍ അടുത്തു.
അവന്റെ പെങ്ങളുടെ കല്യാണതനിനു നേരിട്ട് പോയി..
പങ്കെടുത്തു.അവന്‍ ഇങ്ങോട്ടും വന്നു..
ഉപരിതലത്തില്‍ ഉണ്ടാക്കിയ ആ ബന്ധം  തകര്‍ന്നു പോയി,

ഒരു നീലിമ പ്രശ്നത്തില്‍ അവന്‍ എന്നെ തീ ഇട്ടു കളഞ്ഞു..
ഒരിക്കലും തിരിച്ചു കിട്ടാത്ത അഗ്നിയില്‍ ഞാനും ചാമ്പലായി പോയി.
അവന്‍ തിരി കൊളുത്തി..രാജേഷ്‌ അത് കൊണ്ട് നടന്നു പൊട്ടിച്ചു.
അവെരെല്ലാം ജയിച്ചു....

ഈ തോല്‍വി ഒരു പാഠം നല്‍കി.
ഇന്റര്‍ നെറ്റ് ബന്ധങ്ങള്‍ കാപട്യം ആണ്.

2010 ഏപ്രിൽ 19, തിങ്കളാഴ്‌ച


മറക്കാന്‍ ആവാത്ത ഒരു ദിനം..

നീലിമ കംമുനിട്ടി താരങ്ങള്‍ കണ്ടു മുട്ടിയപ്പോള്‍..റിയ,ഫിരു,രതീഷ്‌ ബാബു എന്നിവര്‍


ഒരു മുന്‍ പരിജയവും ഇല്ല.മുന്പ് കണ്ടിട്ടില്ല,
എന്നാല്‍ എന്നും കാണുകയും,കേള്‍ക്കുകയും ചെയ്യും.അറിയാത്ത അറിയുന്ന ഒരു കൂട്ടുകാരന്‍ ആയി കൂടെ ഉണ്ട്.
പരസ്പെരം പങ്കു വെക്കുന്ന ആ സോഹൃദം ഇന്ന് മിഴി തുറന്നു.
സ്നേഹിതെര്‍ ഒത്തു കൂടുന്ന ഓര്‍ക്കുട്ട് വിരിച്ച വലയില്‍ വീണവേര്‍ ഞങ്ങള്‍


നീലിമ കംമുനിട്ടി വഴിക്കാണ് ബന്ധം.
ആദ്യം റിയും ആയിട്ടാണ്,മസ്കറ്റില്‍ ആണ് പുള്ളി.നീലിമ കലഹിച്ചു സ്നേഹിക്കുന്ന കമുനിട്ടി ആണ്.ഒരു പോര് പാട് നല്ല ബന്ധങ്ങള്‍ നല്‍കിയ കംമുനിട്ടി.
സോഹില്‍,ആനക്കാട്ടില്‍,സച്ചു,രാജാവ്‌,രാജേഷ്‌...അങ്ങനെ നീണ്ടു പോകുന്ന ഒരു പാട് പേര്‍ ഒത്തു കൂടുന്ന ഒരു നല്ല കൂട്ടായ്മ.
ഫിരു വന്നതും അങ്ങനെ തന്നെ.അതും കാണാതെ,കേട്ട്,കത്തുകളിലൂടെ വളര്‍ന്ന ബന്ധം.
ഇന്ന് അവന്റെ പെങ്ങളുടെ വിവാഹ ദിവസം.[2010 ഏപ്രില്‍ 17 ]
ഞാന്‍ കൊല്ലത് നിന്ന് അവിടേക്ക് പോയി.എട്ടു മണിക്കൂര്‍ യാത്ര.ഒപ്പം വരും എന്ന് ഏറ്റ ശ്യാം പറ്റിച്ചു മുങ്ങി എങ്കിലും ഞാന്‍ പോയി
.


ഹൃദ്യമായ സ്വീകരണങ്ങള്‍,
അതിനിടയില്‍ അതാ വരുന്നു അപ്രതീക്ഷിതം ആയി റിയായും.
പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ആനന്ദം..പിന്നെ കംമുനിട്ടി സ്മരണകള്‍ അയവിറക്കാന്‍ തുടങ്ങി..പറഞ്ഞാല്‍ തീരാത്ത ആ നല്ല കാലം.പഴയ നീലിമ നമുക്ക് സജീവമാക്കണം എന്ന് അവര്‍ ഒരേ മനസ്സോടെ പറഞ്ഞു..
അന്ന് അവിടെ കൂടി.ചടങ്ങുകളില്‍ പങ്കാളിയായി..
വൈകിട്ട് മടക്കം.
"ഇത് പോലെ നമുക്ക് ഒരു സംഗമം സംഗടിപ്പിക്കണം"എന്നാ തീരുമാനത്തോടെ


ചിത്രത്തില്‍. റിയ,ഞാന്‍,ഫിറ്... .

2010 ഏപ്രിൽ 4, ഞായറാഴ്‌ച

വര്‍ഷാന്ത്യം..
ഒരു വര്‍ഷത്തെ സ്കൂള്‍ വര്ഷം അവസാനിച്ചു.
മാര്‍ച്ച്‌ 31  അവസാന  പരീക്ഷയോടെ..മലയാളം ആയിരുന്നു അന്ന്.
ഞാന്‍ ഒരു വര്‍ഷമായി തപസ്സിരുന്നു പഠിപ്പിച്ച കുഞ്ഞുങ്ങള്‍ വലിയ വിജയം നേടുന്ന മുഹൂര്‍ത്തം..അതിനായി ഒരു പാട് കഷ്ടപ്പെട്ട്..99 എന്നാ സ്വപ്ന മാര്‍ക്ക്‌ ഇത്തവണ കരസ്തമാക്കും എന്നാ ലെക്ഷ്യത്തോടെ..
അവിടെ എത്തി തോന്നിക്കുന്ന പരിശീലനം നടന്നു.
നല്ല കുട്ടികള്‍..
വിദ്യ ദേവതയുടെയും,ഗുരുവിന്റെയും കാരുന്യതാല്‍ ഞാന്‍ അത് നേടും..
ഇത്തവണ പുതിയ സ്ഥലത്താണ് ക്ലാസുകള്‍ നടന്നത്.
അത് കുറച്ചു കൂടി നന്നായി തോന്നി..
ആ മുഹൂര്‍ത്തങ്ങളില്‍ ചിലത്...

2010 ഫെബ്രുവരി 23, ചൊവ്വാഴ്ച

ഓര്‍മ്മകള്‍ ഓടി കളിക്കുന്ന മുറ്റത്ത്‌...
അക്ഷര ഒരു തറവാടാണ്,ഇവിടെ പഠിക്കുന്ന്ന കുഞ്ഞുങ്ങളുടെ സ്നേഹ തണല്‍ മരം കൂടിയാണ് ഇത്.
ഇവിടെ ഒരു അധ്യാപകന്റെ  കുറവുണ്ടെന്ന് പറയാറുണ്ട്‌..കാരണം ഭരിക്കുന്നവരും  ,ഭരിക്കപെടുന്നവരും ഇല്ലാത്ത ഒരു ലോകം ആണ് ഇത്..
ഇവിദത്തിനു കാറ്റിനു പോലും സോഹൃടതിന്റെ മണം ആണ്..
ഈ കാറ്റ് എല്ക്കുവാന്‍  വര്ഷം തോറും കുട്ടികള്‍ [മുന്പ് പഠിച്ചവര്‍] നാനാ സ്ഥലത്ത് നിന്നും വന്നു കൊണ്ടിരിക്കുന്നു... അന്യ നാടുകളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് അക്ഷരയുടെ വാര്‍ഷികം ഗംഭീരം ആയി നടത്തിയത്.
അക്ഷര  സ്ഥലം മാറുന്നു
മൂന്നു വര്‍ഷമായി അക്ഷര പ്രവര്‍ത്തിച്ചു വരുന്ന കെട്ടിടത്തില്‍ നിന്ന് മാര്‍ച്ചോടെ സ്ഥലം മാറുകയാണ്.ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്ന മൌന്റ്റ് കാര്മേല്‍ റോഡില്‍ നിന്ന് മറ്റൊരിടത്തേക്ക്..മാറുന്ന മുറക്ക് അത് അറിയിക്കുന്നത് ആയിരിക്കും.
മാന്യ ഇടപാടുകാര്‍ തുടര്‍ന്നും സഹകരിക്കുക.
ഫോണ്‍..9961473317 

2010 ഫെബ്രുവരി 7, ഞായറാഴ്‌ച

അക്ഷരയുടെ 24 വാര്‍ഷികം ഗംഭീരമായി 
ആഘോഷിച്ചു  .
2010 ഫെബ്രുവരി  07
 തങ്കശ്ശേരി  മില്ലേനിയം ഹാളില്‍ വാര്‍ഷിക ആഗോഷങ്ങള്‍ സമുജിതം ആയി ആഘോഷിച്ചു  പൂര്‍വ വിധ്യാര്തികളും.പൊതു ജങ്ങളും,കൂട്ടുകാരും,മാതാ പിതാക്കളും പങ്കെടുത്ത പരിപാടി കൊല്ലം mayer  ഉത്ഗാടനം ചെയ്തു.
വന്‍ ജനാവലി പങ്കെടുത്തു.വിവിധ കല പരിപാടികള്‍,മികച്ച കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ ഇവ കൊണ്ട് അടി മുടി ഗംഭീരം ആയിട്ടാണ് പരിപാടി നടന്നത്.
പരിപാടികള്‍ പൂര്‍വ വിധ്യാര്തികള്‍ ആണ് നടത്തിയത്.

2010 ജനുവരി 3, ഞായറാഴ്‌ച

ഞാന്‍ എന്റെ സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കുകയാണ്   ..
ഇ തൂലിക അനന്തമായ നീല വിഹായസ്സില്‍ എത്തി പിടിക്കാന്‍ നോക്കുന്നത് ചുവന്ന നക്ഷത്രങ്ങളെയാണ്‌..
ഉയരങ്ങളിലേക്ക്,
മോഹനമായ സുന്ദര ലോകത്തേക്ക് ഞാന്‍ തനിച്ചല്ല,നിങ്ങളും ഉണ്ടാവും.
എനിക്ക് തനിച്ചായി ഒരു സ്വര്‍ഗ്ഗവും വേണ്ട...

ഓസ്വിന്‍ ബെഞ്ചമിന്‍ വന്നു..

 ഓസ്വിന്‍ 


ഞാന്‍ കാത്തിരിക്കുകയായിരുന്നു,
വര്‍ഷങ്ങള്‍ ആയി,എവിടെയോ മുറിഞ്ഞു പോയ ഒരു ഓര്‍മ്മ തെറ്റ് പോലെ ഓസ്വിന്‍ മനസ്സില്‍ മുറിവായി കിടന്നിരുന്നു.

1986 ഇല്‍ കൊല്ലം എന്നാ മഹാ നഗരത്തില്‍ കീറി പറിഞ്ഞ സര്‍ട്ടിഫിക്കറ്റ് ഉം ആയി വന്നിരങ്ങുമ്പോ; ശൂന്യമായ മടിശീലയും,ഒത്തിരി സ്വപ്നങ്ങളും ബാക്കിയുണ്ടായിരുന്നു
എങ്ങോട്ട് എന്ന് അറിയാതെ പകച്ചു നിന്നപ്പോള്‍ ,ജീവിതം വഴി മുട്ടി നിന്നപ്പോള്‍ ഇര്ളില്‍ മോഹങ്ങളുടെ തിരിനാളം മാത്രം..

തങ്കശ്ശേരിയില്‍ ചെന്നിറങ്ങി..ഒരു ട്യൂഷന്‍ ടീച്ചറുടെ വേഷം എടുത്തു അണിഞ്ഞു. .
അദ്ധ്യാക്ഷരം കുറിച്ച് തന്ന ഗുരു കാരണവരുടെ കൃപ....
അത് അത്താഴം ആയി,
ഭാവിയുടെ വഴിത്താരയിലെ പൂവുകള്‍ ആയി..
ആദ്യത്തെ കുട്ടി..ഓസ്വിന്‍,ശമ്പളം മാസം 40 രൂപ.
അതുമായി ഒരു വര്ഷം മുഴുവന്‍ ഞാന്‍ നടന്നു,അവിടെ നിന്ന് കൊളുത്തിയ ദീപങ്ങളാണ് അക്ഷരയെ ഒരു വലിയ പ്രസ്ഥാനം ആകിയത്...

ഒസ്വിന്റെ അച്ഛനും,അമ്മയും കാട്ടിയ സ്നേഹത്തിന്റെ തണലില്‍ ജീവിതം കൂട്ടി ചേര്‍ത്ത് ഞാന്‍..
ആ ഓസ്വിന്‍ ആണ് ഇന്ന് എന്നെ കാണാന്‍ വന്നിരിക്കുന്നത്..
വിദേശത്ത് ജോലിയും ആയി പോയ അയാള്‍ ഇന്നലെ 24 വര്‍ഷങ്ങള്‍ക്കു ശേഷം എന്നെ തേടി വന്നു...
ആ കടം വീടുന്നു.

2010 ജനുവരി 2, ശനിയാഴ്‌ച

പിറന്നാള്‍ സ്വന്തം നാട്ടില്‍..
പിറന്നാള്‍ കൊല്ലം വിട്ടു ജനിച്ച നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു.
അതൊരു കടം വീട്ടല്‍ പോലെ മനോഹരം ആയി തീര്‍ന്നു.
ഞാന്‍ ജനിച്ച മണ്ണ്,ബാല്യകാല സുഹൃത്തുക്കള്‍,ചേച്ചിയുടെ വീട്,അമ്മയെ കാണല്‍, അമ്പലവും,പള്ളിയും...
അങ്ങനെ വര്‍ഷങ്ങളുടെ കടം ഞാന്‍ വീട്ടി.
പുതുപ്പള്ളി പള്ളി ഞങ്ങളുടെ കുട്ടികാലത്തെ സ്വാദീനിച്ച ഒന്നാണ്.അതിനു മുന്ബിലൂടെ ഒഴുകുന്ന പുഴ..നീന്താന്‍ പഠിച്ചതും,മഴക്കാലവും ഒകെ ഓര്‍മ്മിക്കാന്‍...
പള്ളിയോടു ചേര്‍ന്നാണ് ഞാന്‍ ആദ്യം പഠിച്ച പള്ളി കൂടം.അവിടെ കുറെ നേരം നിന്ന് പോയി..
എന്തെല്ലാം ഓര്‍മ്മകള്‍..
പള്ളിക്ക് മുന്നിലെ കുരിശടിയില്‍ നില്‍ക്കുമ്പോള്‍ മഴത്തുള്ളികള്‍ വീണു..
പുതുപ്പള്ളി അതിന്റെ സ്നേഹ സ്പര്‍ശത്താല്‍ എന്നെ ആര്‍ദ്ര മാക്കി.
പള്ളി മുറ്റത്തെ കൂറ്റന്‍ മാവ്,പഴയ വലിയ ഒട്ടു മണി,ചരല്‍ പറമ്പ്,ശവകൊട്ട....
ഓര്‍മ്മകള്‍ ഓടി കിതചെതുന്നു..
ത്രിക്കയില്‍ ശിവ  ക്ഷേത്രം..
എന്റെ സ്വപ്നങ്ങള്‍ വളര്‍ന്ന അമ്പലപ്പരമ്പ്..
അതിന്റെ മണല്‍ പറമ്പില്‍ കണ്ട കനവുകള്‍...
നെക്ഷത്രങ്ങളെ  നോക്കി കിടന്ന അമ്പല മുറ്റം..
അമ്പലത്തെ
 മുറ്റത്തെ കൂറ്റന്‍ അരയാല്‍..
അതിനു ചുവട്ടില്‍ മണ്ണില്‍ എഴുതി പഠിച്ച ആശാന്‍ പള്ളിക്കുടം,അദ്ധ്യാക്ഷരം എഴുതിച്ച പ്രിയ ഗുരു..
അവിടത്തെ കാറ്റ്,
പ്രാര്‍ത്ഥനയോടെ നിന്ന് ഞാന്‍
ഞാന്‍ ഇതൊകെ ആയിരുന്നു,ഇവിടെ ആയിരുന്നു,ഇതാണെന്റെ തീരം....
അവിടെ
 നിന്ന് നേടിയ അക്ഷര ഭിക്ഷ ഇന്ന് എന്നെ വളര്‍ത്തുന്നു,ജീവിപ്പിക്കുന്നു...
പ്രണാമം..
ഉമ്മന്‍ ചാണ്ടിയുടെ പിതാവിന്റെ പേരില്‍ ഉള്ള പള്ളിക്കുടം കണ്ടു.അഞ്ചു മുതല്‍ ഏഴു വരെ പഠിച്ച സ്കൂള്‍..
അച്ഛനെ കാവേര്ന്നെടുത്ത സ്കൂള്‍ മുട്ടത്തു അക്ഷരങ്ങളുമായി വളര്‍ന്നു..
പഴയ ക്ലാസ്സ്‌ മുറി..
ബാബു എന്നാരോ വിളിച്ച പോലെ...
ശശി,തമ്പി,രജി,മേട്ട...
ബാല്യകാല
 സുഹൃത്തുക്കളെ കണ്ടു..
ഓര്‍മകളുടെ കെട്ടഴിച്ചു,വളരെ പിന്നിലേക്ക്‌ ഓടി.
അവിടെ ഞാന്‍ ഉണ്ട്,കൂട്ടുകാര്‍ ഉണ്ട്,പുഴയും,അമ്പലവും,ക്ഷേത്രവും,പള്ളിക്കുടവും...

മറക്കാന്‍ പറ്റാത്ത ഒരു നല്ല ദിവസം ആയി അത് പരിണമിച്ചു..










പുതുപ്പള്ളി പള്ളി








പഴയ പള്ളിക്കുടത്തിലെ ക്ലാസ്സ്മുറി







  
തൃക്കയില്‍ ശിവ ക്ഷേത്രം
























 ഉമ്മന്‍ മെമ്മോറിയല്‍ സ്കൂള്‍














എന്റെ പുഴ..

















അങ്ങാടിയിലെ കൊച്ചു
 പള്ളിക്കുടം.