സൗഹൃദ മഴ നനഞ്ഞു നടക്കുകയാണു ഞാന്‍.പലതും അവിടെ മറന്നു പോകുന്നു.മയിലുകള്‍ നൃത്തം ചെയ്യുന്ന മനസ്സില്‍ മഴ പോലെ ഒരു പാടു സൗഹൃദങ്ങള്‍..

2009 ജൂൺ 21, ഞായറാഴ്‌ച

എന്റെ എട്ടാം ക്ലാസ്സുകാര..

ഒരു  എട്ടാം  ക്ലാസ്സുകാരന്‍  
ജിജി വന്നു..
കടുത്ത വേനല്‍ പിളര്‍ന്നു കൊണ്ട് മഴ വന്നു..പ്രകൃതി കാത്തിരുന്ന തപസ്സിന്റെ ഒടുവില്‍.
13 വര്‍ഷങ്ങല്ക് ശേഷം ഉള്ള വരവ്..
എട്ടാം ക്ലാസ്സിലാണ് ഒടുവില്‍ അവന്‍ പഠിച്ചത്.
പോയിട്ട് ഒരു അറിവും ഇല്ല.
അവര്‍ ശ്രീകാര്യം എന്നാ സ്ഥലത്തേക്കാണ്‌ പോയത്.
നല്ല ബന്ധം ആയിരുന്നു ഞങ്ങള്‍ തമ്മില്‍..
നല്ല കുസൃതിക്കാരന്‍ ആയിരുന്നു അവന്‍.
അവന്‍ പോയി..നീണ്ട 13 വര്‍ഷങ്ങള്‍,ഞാന്‍ അവനെ അന്വേഷിച്ചു കൊണ്ടേയിരുന്നു.കണ്ടെത്തല്‍ അസാധ്യം എന്ന നിലയില്‍ എത്തിയപ്പോള്‍ അവന്‍ ഓര്‍ക്കുട്ടില്‍ വിരിച്ച വലയില്‍ വീണു.ത്രസിപ്പിക്കുന്ന കണ്ടുമുട്ടല്‍
മറക്കാന്‍ പറ്റാത്ത ഒരു ദിവസം.
മറക്കാനാവാത്ത ഒരു ദിവസം..
2009  ഏപ്രില്‍ നാലിന് അവന്‍ വന്നു....നിന്ന്.ഓര്‍മകളില്‍ മറഞ്ഞു പോയ സ്നേഹത്തെ പറ്റി പറഞ്ഞു,സ്മരനകളിലൂടെ ഒരു പാട് പുറകോട്ടു പോയി ഞങ്ങള്‍ സ്വയം കണ്ടെത്തി.ആ കണ്ടുമുട്ടല്‍ ഒരു സത്യം പറഞ്ഞു,ചില ഇഷ്ടങ്ങള്‍ ഇങ്ങനെ പൊടി മൂടി കിടന്നാലും കാലത്തേ അതി ജീവിക്കും എന്ന്.
കേവലം ഒരേ ഒരു വര്ഷം മാത്രം,അതും മലയാളം പഠിക്കാന്‍ വന്ന ഒരാള്‍ അവന്റെ പ്രിയാതെ തേടി വരുക..
ഇതാണ് ശെരിയായ ഗുരു ദക്ഷിണ എന്ന് എനിക്ക് തോന്നി..
പഴയ കൂട്ടുകാര്‍,അരുണ്‍ സര്‍ എന്നിവര്‍ ഓര്മ ഉണര്‍ത്താന്‍ എത്തി.
"എന്റെ ക്ലാസ്കാര"എന്ന് വിളിച്ചാല്‍ " ശെരി ചെറുക്ക.."എന്ന് അവന്‍ പറയും..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..