സൗഹൃദ മഴ നനഞ്ഞു നടക്കുകയാണു ഞാന്‍.പലതും അവിടെ മറന്നു പോകുന്നു.മയിലുകള്‍ നൃത്തം ചെയ്യുന്ന മനസ്സില്‍ മഴ പോലെ ഒരു പാടു സൗഹൃദങ്ങള്‍..

2014, നവംബർ 19, ബുധനാഴ്‌ച

കൊഴിയുന്നു പിന്നെയും..

കൊഴിയുന്നു പിന്നെയും പൂവുകള്‍,
മെല്ലെ വീശു നീ കാറ്റേ,
വനിക തന്‍ നൊമ്പരം 
നീ യറിയൂ

ഞാനെത്ര യോമ നിച്ചന്പോട് 
പോറ്റുന്നമി വനികയെ
നീ നിര്‍ദയ മാക്രമി
ക്കുന്നു നിത്യവും

വിധികള്‍ക്ക് തല്ലി
കൊഴിക്കാനാ യല്ല
വളര്‍ത്തി ഞാനി 
പൂമരങ്ങളെ.

മെല്ലെ വീശു നീകാറ്റേ
വനികയിലേക്ക്
ക്കഥിതിയായെത്തു
ക നീ. ..

2014, നവംബർ 17, തിങ്കളാഴ്‌ച

ആരാണ് നീ ..?

നീയാരാ ണെന്നറിയാ 

തുഴറുന്നു ഞാന്‍.

നിന്നിലേയ് ക്കിന്നോളം പെയ്ത മഴയിലും
നിറയുന്നില്ല  നിന്‍ മനസ്സോരഗാധ സമുദ്രം.

നിന്നന്പിനായി ഞാന്‍ പെയ്ത പ്രണയവും,
നിന്‍ പുഞ്ചിരിക്കായി ഞാന്‍നട്ട കനവും.
നിന്‍ ദൃഡ നിലപാടില്‍ കൊഴിയുന്നിതാ.

വ്യെര്‍ഥമെന്‍ മോഹ മേഘങ്ങളിവിടെ കാലിടറുന്നു
നിന്നവഗണനാഗ്നിയില്‍ ചിറകറ്റു വീഴുന്നു.

ആയില്ലൊന്നു ചലിപ്പിക്കുവാന്‍,നിന്‍ മഹാ പര്‍വത മാനസ
മൊന്നുലയ്ക്കുവാന്‍ എന്നഗാഥ പരിശ്രെമങ്ങളിടറുന്നു
നീയോളിപ്പിച്ച മാനസ തീരങ്ങളില്‍.

എങ്കിലും ഇല്ല ഞാന്‍പിന്നിലേക്കില്ല
പ്രതീക്ഷതന്‍ തേര് പോകട്ടെ മുന്നോട്ടു 


ആരാണെന്നു അറിയാതെ ഞാന്‍ ചെന്ന് പെട്ട ലോകത്ത് എന്നെ വിസ്മയിപ്പിച്ച ഒരാള്‍.അയാളെ പറ്റി എഴുതിയാല്‍ തീരില്ല.ഈ കവിത തന്നെ അത് പൂര്‍ണമായി ഉള്‍ക്കൊണ്ടോ  എന്ന് സംശയം ആണ്.

                                   എന്നാൽ കവിത  സത്യമാക്കി കൊണ്ട്  മാർച്ച്‌ അതിന്റെ തിരശീല  വീഴ്ത്തി.ദാരുണമായ പരിണാമം  എന്ന് പറയേണ്ടി വരും.26 രാത്രി അത് സംഭവിച്ചു.കൂടി ആഗോഷിച്ച ഇടത്ത്  തോന്നിയതെല്ലാം വിളിച്ചു പറഞ്ഞു കലഹിച്ചു ജീവിതം അത് വരെ നല്കിയ ആനുകൂല്യങ്ങൾ പിന് വലിച്ചു കളഞ്ഞു.

ഇനി  ഒരുമിക്കാൻ   ഇടം ഇല്ലാത്ത പോലെ ഞങ്ങളുടെ ഇടയിലെ സ്നേഹത്തിന്റെ സ്നേഹത്തിന്റെ പാലം കടലെടുത്തു.അവൻ പിന്നീടു നടത്തിയ  നീക്കങ്ങൾ പിണക്കത്തിന് ശക്തി  പകരുന്നതായി രുന്നു.

ഇനി  ഇട നിലങ്ങളെ യോജിപ്പിക്കാൻ ആര് വരും എന്നാ ചോദ്യം മാത്രം ബാക്കി.
 ഇടയിൽ  എന്തെങ്കിലും ബാക്കി ഉണ്ടായിരുന്നോ എന്ന് കാലം പറയും.

2014, സെപ്റ്റംബർ 12, വെള്ളിയാഴ്‌ച

ഇഷ്ടപെടാ തിരിക്കാന്‍ 11 കാരണങ്ങള്‍.

ഇഷ്ടപെടാന്‍ 15  കാരണങ്ങള്‍..


1.ഞങ്ങള്‍ ഒരു മേല്‍ കൂരക്കു താഴെ അഞ്ചു മാസം പിന്നിട്ടു.
പക്ഷെ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചത് 50 വാക്കുകള്‍ മാത്രം.
2.മുഖത്തോട് മുഖം നോക്കി ഞങ്ങള്‍ ഇതിനിടയില്‍ ഒരിക്കലും സംസാരിച്ചിട്ടില്ല.
3.മറ്റുള്ളവരോട് ഇടപെടുകയും സംസാരിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ വെറും നോക്ക് കുത്തി ആയിരുന്നു.
4.വീട്ടില്‍ വന്നാല്‍ സ്വന്തം മുറി കതകു അടച്ചിട്ടു ഇരിക്കും,അല്ലെങ്കില്‍ ആരോമലിന്റെ മുറിയില്‍ പോയിരിക്കും.
5.കൂട്ടം കൂടി സംസരിക്കുന്നിടത് ഞാന്‍ ഉണ്ടെങ്കില്‍ കൂടെ കൂടും..അവിടെയും ഞാന്‍ പ്രധാനം ആയിരുന്നില്ല.
6.വീട്ടില്‍ പോകുന്നവര്‍ പോകുമ്പോഴും ചെല്ലുമ്പോഴും എന്നെ വിളിക്കുന്ന സമ്പ്രദായം അവന്‍ ഇല്ലാതാക്കി,അവന്‍ മാത്രം അത് ലങ്ഖിച്ചു.
7.പലപ്പോഴും അവന്‍ പോകുന്ന വിവരം മറ്റുള്ളവരില്‍ നിന്നും എനിക്ക് കേള്‍ക്കേണ്ടി വന്നു.
8.ഒരു ദിവസത്തില്‍ രാത്രി ഭക്ഷണ സമയത്ത് നീ കഴിചോ എന്ന് ഞാന്‍ പറയും,അത് അനുസരിക്കും അതിലപ്പുറം വാക്കുകള്‍ ഞങ്ങളുടെ ഇടയില്‍ ഉണ്ടായില്ല.
9.ഞാന്‍ അവനു എത്രയോ മെസ്സജുകള്‍ അയച്ചു..ഒന്നിനും മറുപടി നല്‍കി ഇല്ല.വാട്സ് അപ്പ്‌,മെസ്സെഞ്ഞെര്‍ .fasebook ഇത് വഴി അയച്ച എല്ലാ മെസ്സജുകളും അവന്‍ മറുപടി പറയാതെ തള്ളി കളഞ്ഞു.
10.ഒടുവില്‍ എന്നെ വാട്സ് അപ്പ്‌ ഇല നിന്ന് പുറത്താക്കി..
11.എന്നോട് ഒഴികെ മറ്റുള്ളവരോട് സംസാരിക്കുകയും ഇടപെടുകയും ചെയ്തു.

ഇഷ്ടപെടാന്‍ 15  കാരണങ്ങള്‍.


1.വേണം എങ്കില്‍ അവനു എന്നെ ചൂഷണം ചെയ്യാം ആയിരുന്നു,പക്ഷെ അവന്‍ അത് മുതലാക്കാന്‍ നിന്നില്ല..
2.സിനിമ ,ഹോട്ടല്‍ ഭക്ഷണം ഇതൊക്കെ അവനു വേണ്ടി എത്ര ചെലവാക്കാന്‍ എനിക്ക് മടിയുണ്ടായിരുന്നില്ല.പക്ഷെ അവന്‍ അത് അവഗണിച്ചു..
3എന്നെ സന്തോഷിപ്പിക്കാന്‍ ആയി അവന്‍ മനപ്പൂര്‍വം  ഒന്നും ചെയ്തില്ല..
4.അവന്‍ നിന്ന വീട്ടില്‍ ആരെക്കാളും അവനു സ്വാദീനം ഉണ്ടെന്ന്നു അറിഞ്ഞിട്ടും അവന്‍ വഴങ്ങിയില്ല..
5.എന്നെ മുതലെടുക്കാന്‍ ഉള്ള എല്ലാ സാഹചര്യങ്ങളും അനുകൂലം ആയിട്ടും അവന്‍ അത് പരിഗണിച്ചില്ല..
6. അവന്‍ ഒരിക്കലും ഞാന്‍ ആഗ്രഹിച്ച പോലെ പ്രവര്‍ത്തിച്ചില്ല..
7.എന്ത് എനിക്ക് ഇഷ്ടമോ അത് അവന്‍ ചെയ്യാതിരുന്നു.
8.എന്ത് ചെയ്താല്‍ എനിക്ക് വേദനിക്കും എന്ന് അവന്‍ നോക്കിയിരുന്നു അതെ അവന്‍ ചെയ്തുള്ളൂ,
9.എല്ലാ ക്ഷണങ്ങളും  അവന്‍ നിരസിച്ചു..
11.എല്ലാ അര്‍ത്ഥത്തിലും അവന്‍ എന്നെ വെല്ലു വിളിച്ചു.
12.വീട്ടില്‍ പോയാല്‍ അത് എത്ര ദിവസത്തേക്ക് ആയാലും പിന്നെ ഞാനും ആയി ഒരു ബന്ധവും അവന്‍ തുടര്‍ന്നില്ല.വന്നാല്‍ വന്നു.
13.എന്റെ ഫോണ്‍ കാള്‍ കല്‍ അവന്‍ ഒരിക്കലും എടുത്തിരുന്നില്ല.
14.വീട്ടില്‍ എത്തിയാല്‍ മാഷ്‌ ഉണ്ടോ എന്ന് അവന്‍ ഒരിക്കലും ചോദിച്ചിരുന്നില്ല.
15.എന്നെ പറ്റി അവന്‍ ആരോടും ഒന്നും പറഞ്ഞിഞ്ഞിരുന്നില്ല,ചോടിക്കാരും ഇല്ല.

ആരെയും ചതിക്കണോ,വന്ചിക്കണോ...... അവന്‍ ആഗ്രഹിക്കുന്നില്ല..ഒരാളുടെ കുറ്റവും പറയില്ല.ആന മദം ഇളകി വന്നാലും അവനു കുലുക്കം ഇല്ല....ഇങ്ങനെ ഒരാളെ എങ്ങനെ സ്നേഹിക്കതിരിക്കും..?

അതാണ് എന്റെ പ്രശ്നം
സത്യത്തില്‍ അവന്‍ എന്നെ മറ്റുള്ളവരെ പോലെ പരിഗണിച്ചു എങ്കില്‍ ഈ കുറിപ്പ് ഞാന്‍ എഴുതുമായിരുന്നില്ല.

അവന്റെ നിഷ്കളങ്കതയെ സ്നേഹിക്കാതിരിക്കാന്‍ എനിക്ക് പറ്റുമായിരുന്നില്ല.

ഒരാളുടെ നന്മ മറ്റൊരാളെ എങ്ങനെ സ്വാദീനിക്കുന്നു എന്ന് ഈ നിഖില്‍ സ്റ്റോറി നമ്മോടു പറയുന്നു.

2014, ജൂലൈ 10, വ്യാഴാഴ്‌ച

 പോകാം നമുക്ക് നാം
നമ്മെ കണ്ടെത്തിയ
കൊടു രാറിന്റെ കൈത
പൂവിടും തീരങ്ങളിൽ..

നാം പിചവെക്കു മിടങ്ങളിൽ
പൂവിട്ട വാക മര താഴെ..
ഇലഞ്ഞി പൂവിനായി  ഒഴിയും
നേരനഗളിൽ