സൗഹൃദ മഴ നനഞ്ഞു നടക്കുകയാണു ഞാന്‍.പലതും അവിടെ മറന്നു പോകുന്നു.മയിലുകള്‍ നൃത്തം ചെയ്യുന്ന മനസ്സില്‍ മഴ പോലെ ഒരു പാടു സൗഹൃദങ്ങള്‍..

2010 ഒക്‌ടോബർ 9, ശനിയാഴ്‌ച

വിചാരിക്കുന്ന വഴിയേ....

വിചാരിക്കുന്ന  വഴിയേ പോകാന്‍ കഴിയുന്നില്ല,
പറയാന്‍ ഉള്ളതല്ല പറയുന്നത്,കേള്‍ക്കാന്‍ ഉള്ളത് അല്ല കേള്‍ക്കുന്നത്.
എന്നിട്ടും കേള്‍ക്കുന്നു,പറയുന്നു.
ഈ കാപട്യത്തെ കീഴടങ്ങല്‍ എന്നോ,ഒതുതീര്‍പ്പെന്നോ പറയാം.
ഒരു പകഷെ ഇതാണോ നമ്മെ നയിക്കുന്നതും,നടത്തുന്നതും.
മനസ്സില്‍ ഉള്ളത് വിളിച്ചു പറഞ്ഞിരുന്നെങ്കിലോ...?
ആരും കാണില്ല.
സത്യം അത്ര ക്രൂരം ആണ്.
നാടകം ആണ് ജീവിതം,എല്ലാവരും നടിക്കുന്നു.
മികച്ച നടനും,നടിയും ആകാന്‍ മത്സരിക്കുന്നു.
നമ്മളും അതില്‍ ഒരാള്‍..!
ഈ തീര്‍പ്പുകള്‍ നിറഞ്ഞ നനഞ്ഞ ജീവിതത്തില്‍ പക്ഷെ നമുക്ക് എത്ര തുടരാന്‍ കഴിയും,അതാണ്‌ ചോദ്യം..?
എനിക്ക് ഉറപ്പുണ്ട്,ഞാന്‍ ഒരു നല്ല നടന്‍ അല്ല..
എനിക്ക് ഇങ്ങനെ തുടരാന്‍ കഴിയില്ല.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..