സൗഹൃദ മഴ നനഞ്ഞു നടക്കുകയാണു ഞാന്‍.പലതും അവിടെ മറന്നു പോകുന്നു.മയിലുകള്‍ നൃത്തം ചെയ്യുന്ന മനസ്സില്‍ മഴ പോലെ ഒരു പാടു സൗഹൃദങ്ങള്‍..

2010 ജനുവരി 2, ശനിയാഴ്‌ച

പിറന്നാള്‍ സ്വന്തം നാട്ടില്‍..
പിറന്നാള്‍ കൊല്ലം വിട്ടു ജനിച്ച നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു.
അതൊരു കടം വീട്ടല്‍ പോലെ മനോഹരം ആയി തീര്‍ന്നു.
ഞാന്‍ ജനിച്ച മണ്ണ്,ബാല്യകാല സുഹൃത്തുക്കള്‍,ചേച്ചിയുടെ വീട്,അമ്മയെ കാണല്‍, അമ്പലവും,പള്ളിയും...
അങ്ങനെ വര്‍ഷങ്ങളുടെ കടം ഞാന്‍ വീട്ടി.
പുതുപ്പള്ളി പള്ളി ഞങ്ങളുടെ കുട്ടികാലത്തെ സ്വാദീനിച്ച ഒന്നാണ്.അതിനു മുന്ബിലൂടെ ഒഴുകുന്ന പുഴ..നീന്താന്‍ പഠിച്ചതും,മഴക്കാലവും ഒകെ ഓര്‍മ്മിക്കാന്‍...
പള്ളിയോടു ചേര്‍ന്നാണ് ഞാന്‍ ആദ്യം പഠിച്ച പള്ളി കൂടം.അവിടെ കുറെ നേരം നിന്ന് പോയി..
എന്തെല്ലാം ഓര്‍മ്മകള്‍..
പള്ളിക്ക് മുന്നിലെ കുരിശടിയില്‍ നില്‍ക്കുമ്പോള്‍ മഴത്തുള്ളികള്‍ വീണു..
പുതുപ്പള്ളി അതിന്റെ സ്നേഹ സ്പര്‍ശത്താല്‍ എന്നെ ആര്‍ദ്ര മാക്കി.
പള്ളി മുറ്റത്തെ കൂറ്റന്‍ മാവ്,പഴയ വലിയ ഒട്ടു മണി,ചരല്‍ പറമ്പ്,ശവകൊട്ട....
ഓര്‍മ്മകള്‍ ഓടി കിതചെതുന്നു..
ത്രിക്കയില്‍ ശിവ  ക്ഷേത്രം..
എന്റെ സ്വപ്നങ്ങള്‍ വളര്‍ന്ന അമ്പലപ്പരമ്പ്..
അതിന്റെ മണല്‍ പറമ്പില്‍ കണ്ട കനവുകള്‍...
നെക്ഷത്രങ്ങളെ  നോക്കി കിടന്ന അമ്പല മുറ്റം..
അമ്പലത്തെ
 മുറ്റത്തെ കൂറ്റന്‍ അരയാല്‍..
അതിനു ചുവട്ടില്‍ മണ്ണില്‍ എഴുതി പഠിച്ച ആശാന്‍ പള്ളിക്കുടം,അദ്ധ്യാക്ഷരം എഴുതിച്ച പ്രിയ ഗുരു..
അവിടത്തെ കാറ്റ്,
പ്രാര്‍ത്ഥനയോടെ നിന്ന് ഞാന്‍
ഞാന്‍ ഇതൊകെ ആയിരുന്നു,ഇവിടെ ആയിരുന്നു,ഇതാണെന്റെ തീരം....
അവിടെ
 നിന്ന് നേടിയ അക്ഷര ഭിക്ഷ ഇന്ന് എന്നെ വളര്‍ത്തുന്നു,ജീവിപ്പിക്കുന്നു...
പ്രണാമം..
ഉമ്മന്‍ ചാണ്ടിയുടെ പിതാവിന്റെ പേരില്‍ ഉള്ള പള്ളിക്കുടം കണ്ടു.അഞ്ചു മുതല്‍ ഏഴു വരെ പഠിച്ച സ്കൂള്‍..
അച്ഛനെ കാവേര്ന്നെടുത്ത സ്കൂള്‍ മുട്ടത്തു അക്ഷരങ്ങളുമായി വളര്‍ന്നു..
പഴയ ക്ലാസ്സ്‌ മുറി..
ബാബു എന്നാരോ വിളിച്ച പോലെ...
ശശി,തമ്പി,രജി,മേട്ട...
ബാല്യകാല
 സുഹൃത്തുക്കളെ കണ്ടു..
ഓര്‍മകളുടെ കെട്ടഴിച്ചു,വളരെ പിന്നിലേക്ക്‌ ഓടി.
അവിടെ ഞാന്‍ ഉണ്ട്,കൂട്ടുകാര്‍ ഉണ്ട്,പുഴയും,അമ്പലവും,ക്ഷേത്രവും,പള്ളിക്കുടവും...

മറക്കാന്‍ പറ്റാത്ത ഒരു നല്ല ദിവസം ആയി അത് പരിണമിച്ചു..










പുതുപ്പള്ളി പള്ളി








പഴയ പള്ളിക്കുടത്തിലെ ക്ലാസ്സ്മുറി







  
തൃക്കയില്‍ ശിവ ക്ഷേത്രം
























 ഉമ്മന്‍ മെമ്മോറിയല്‍ സ്കൂള്‍














എന്റെ പുഴ..

















അങ്ങാടിയിലെ കൊച്ചു
 പള്ളിക്കുടം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..