ഒരു വാക്കിന്‍റെ ദൂരത്തു
നാമിരിക്കുന്നാ
വാക്ക് ആരാരോടു പറയുമ-
താണെനിക്കുള്ള പാത.
ആ വാക്കു നമ്മേ പിരിച്ചയയ്ക്കാം,
ചിലപ്പോളതു തന്നെയൊരു പാതയാകാം.
കടല്‍ പിറക്കുന്ന കരുത്തുണ്ടതിന്നു-
മരുഭൂവാക്കാനുമതു മതി.
ആ വാക്കു നമ്മേ കാത്തിരിക്കുന്നാ-
വാക്ക് ആരാദ്യം പറയുമതാണു കാര്യം.
കണ്ണിലൊരു കടലിരന്പും,നിന്‍റെ
ഹൃത്തടത്തിന്‍റെ തേങ്ങലെനിക്കു കാണാം.
ഞാനും വിവശന്‍,മുള്ളിലിഴയുമെന്‍
ഹൃദയമെങ്ങനെടുക്കുമെന്നോക്കുന്നു ഞാന്‍
നിഴലിന്‍റെ നിഴലായലിഞ്ഞു നിന്നില്‍
കുടിയിരുന്നോരിഷ്ടങ്ങളെ കണ്ടോന്‍
ഇന്നു കാത്തിരിക്കുന്നൊരു വാക്കിനായി-
പ്രിയങ്കരമാമൊരു വാക്കിനായി..!
ആ വാക്കു നമ്മേ കാത്തിരിക്കുന്നാ-
വാക്ക് ആരാദ്യം പറയുമതാണു കാര്യം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..