സൗഹൃദ മഴ നനഞ്ഞു നടക്കുകയാണു ഞാന്‍.പലതും അവിടെ മറന്നു പോകുന്നു.മയിലുകള്‍ നൃത്തം ചെയ്യുന്ന മനസ്സില്‍ മഴ പോലെ ഒരു പാടു സൗഹൃദങ്ങള്‍..

2013 ഒക്‌ടോബർ 20, ഞായറാഴ്‌ച

ഇതള്‍ കൊഴിയുമൊരു മരമായി..

ഞാന്‍...!?


ഇതള്‍ കൊഴിയുമൊരു മരമായി
വസന്തം വെടിഞ്ഞൊരു
തീ മലയില്‍
വെന്തു നീറി നിന്നിരുള്‍
കനക്കുമാകാശ ചുവര്‍ നോക്കി
നിന്നാര്‍ത്തനായി.

ചക്രവാളച്ചുവര്‍ പിളര്‍ന്നിടി,
മിന്നല്‍ പ്രവാഹങ്ങള്‍..
പ്രളയ വിവശനായി
സാഗരമിരന്പി
കവരുന്നു തീരം.

ഞാനിവിടെ തീമലയില്‍
കാലപ്പകര്‍ച്ചകള്‍ കണ്ടു
വിസ്മയിച്ചെന്‍,രക്ഷകനേ
വിളിച്ചലറി..നാളുക‍ള്‍.

എന്നുമെന്‍ ചില്ലയിലേറി
കുടികെട്ടിയോരാ ഖഗങ്ങളും,
മല നിരകളേ നോക്കി
പാടാനെത്തുമാ കോകിലവും
ദേശാടനത്തിനെത്തി കൂടൊരുക്കാനെത്തിയോരും
കണ്ടില്ലെന്‍ ദുര്‍ ദിനങ്ങളില്‍.

ഒരു കൊടുങ്കാറ്റെങ്ങാന്‍ വന്നെന്നെ
ഒരു കാട്ടു തീയാളിപ്പടര്‍ന്നെന്നെ
ഒരു മിന്നല്‍ പിണര്‍ വന്നെന്‍റെ
നെഞ്ചു പിളര്‍ക്കണമെന്നാശിച്ച നാളുകള്‍.

വയ്യെനിക്കവഗണന തന്‍
തീക്കാറ്റിലുരുകുവാന്‍
വയ്യെനിക്കു വസന്തമന്യമാവു
മൊരിടത്തു നില്‍ക്കുവാന്‍.

ഒരു നാള്‍.....
കിനാവെന്നു പറയാമോ..?
ആശ വെടിഞ്ഞവസാനിക്കാ
നാഗ്രഹിച്ച നാളുകളിലൊരു നാള്‍...!!
കിനാവുകള്‍ പോലുമുപേക്ഷിച്ച
നാളുകളിലൊരു ,
കിനാവെന്നെ
വിളിച്ചുണര്‍ത്തി.
..................................

വരികയായി വസന്തങ്ങള്‍,
കൊണ്ടു വരികയായി പൊന്നുടുപ്പുകള്‍..
പുഷ്പ ഗന്ധിയാം വസന്തമെത്തു,ന്നെന്നെ
യുടുപ്പിച്ചുയര്‍ത്തുന്നത്ഭുതമേ...!!1?

ദൈവത്തിന്‍ കനിവു തൊട്ടറിഞ്‍ഞു
ഞാനിരുള്‍ വിട്ടിറങ്ങുന്നു,,
പഠിച്ച പാഠങ്ങളില്‍ നിന്നു-
യിര്‍ക്കുവാന്‍.
(ഞാന്‍ കടവും,തകര്‍ച്ചയും അനുഭവപ്പെട്ടു പിന്നിലേക്കുമറയുന്പോള്‍
ജീവന്‍റെ കൈ തന്നു ജീവിതത്തിലേക്കു നയിച്ച ഒരുപ്രിയ ശിഷ്യന്‍റെ ഓര്‍മ്മയ്ക്ക്.)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..