സൗഹൃദ മഴ നനഞ്ഞു നടക്കുകയാണു ഞാന്‍.പലതും അവിടെ മറന്നു പോകുന്നു.മയിലുകള്‍ നൃത്തം ചെയ്യുന്ന മനസ്സില്‍ മഴ പോലെ ഒരു പാടു സൗഹൃദങ്ങള്‍..

2013 നവംബർ 25, തിങ്കളാഴ്‌ച

ഗുരവേ പ്രണാമം.

ഗുരവേ പ്രണാമം.


ഒരു കര തേടി വന്നു ഞാന്‍
കരയുമൊരു തീരം സ്വന്തമാക്കി ഞാന്‍.
വെറും കൈകളാല്‍ വന്നൊരെന്നെ
കര പിടിപ്പിച്ചു കൊല്ലം,
കനിവിന്‍ തീരമായി
ഞാനതിന്‍ ഭാഗമായി.

പല നാടു ചുറ്റി കറങ്ങി ഞാനൊരു
തീരമടുക്കാന്‍ വഞ്ചിയുമായി.
മേഘങ്ങളുമ്മ വെയ്ക്കും,തടാക
നാട്ടില്‍ പയറ്റി ഞാന്‍ 
പല വര്‍ഷങ്ങളതോര്‍ക്കുന്നു ഞാന്‍.

ഇടുക്കി തന്‍ തനിമയുമെളിമയു-
മൊരു കൊടിയെന്‍ കൈയ്യില്‍ തന്നു.
പിടിച്ചു ഞാനതു നെഞ്ചോടു ചേര്‍ത്ത്
ഉപേക്ഷിച്ചിട്ടില്ലതെന്‍ രക്ത ബന്ധുവായ്.
പിന്നെയും വിട്ടു പോയി ഞാന്‍ 
പല നാടു തെണ്ടുവാന്‍.

കീറി പറിഞ്ഞൊരു സര്‍ട്ടിഫിക്കറ്റില്‍
മുഷിഞ്ഞ മനസ്സും,തോറ്റു പോം
മൊരു പാവം മനസ്സുമായി
വന്നെനിക്കുള്ളോരത്താ ഴമൊരുക്കുവാന്‍
കായലും,കടലും സന്ധിക്കുമാ വേണാടില്‍...

അക്ഷരങ്ങള്‍ കൈപിടിച്ചെന്നെ
നടത്തി,വര്‍ഷമിതിരുപ്പത്തേഴുമായി..
ഞാന്‍ ധന്യന്‍,കൃതാര്‍ത്ഥന്‍
കൊല്ലമെനിക്കു ജീവിതം തന്നു.

നന്ദിയിതാരോടെല്ലാം,വിട്ടു പോയിടാം
ചില പേരുകളെങ്കിലും
ആദ്യക്ഷര മെഴുതിച്ച പ്രിയ
ഗുരുവിന്‍ കരുണാ കടാക്ഷമിതെന്നെ
ചൊല്ലു ഞാന്‍..ഗുരവേ പ്രണാമം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..