നിന്നെ-
കാണാതിരുന്നപ്പോഴറിഞ്ഞു
ഞാനെത്ര മേല്‍
നിന്നെ സ്നേഹിച്ചിരുന്നെന്ന്..!!
നിന്‍റെ
ശബ്ദമുഖരിതമാ,മന്തരീക്ഷം
നിന്നസാന്നിദ്ധ്യത്തി
ലെത്ര ഘോരമെത്ര കഠിന
മത്ര മേല്‍ നിന്നേ
സ്നേഹിച്ചിരുന്നു ഞാന്‍..?
നിന്നെ
കാണാതെ ദിനമൊന്നൊന്നായി
പോയ് മറഞ്ഞയിരുളില്‍
ഞാനുമെന്നേ മറന്നലിഞ്ഞു
മറവി തന്‍ ഗുഹയിലാണ്ടു
പോയി.
നിന്നെ
കാണാതിരിക്കാന്‍ പഠിച്ചു ഞാന്‍
കേള്‍ക്കാതിരിക്കാനും.
ഇന്നു നീയിരുള്‍ ഗുഹയി
ലെവിടെന്നു
തിരയുന്നില്ല ഞാന്‍
പിന്നെ,പിന്നെ...
മറക്കാന്‍ പഠിച്ചു
ഞാന്‍
സ്നേഹ വാക്കു വെറുക്കാന്‍
പഠിച്ചു ഞാന്‍.
അസ്ഥിരമാമൊരു
ഭ്രമമെന്നറിഞ്ഞു ഞാന്‍..
സ്നേഹം
ഒരു പാഴ്മരമെന്നറിഞ്ഞു
തീയിടുന്നിതാ.
സ്നേഹിക്കയില്ല ഞാനിനി
വ്യര്‍ത്ഥമാക്കില്ല
വനികയിലിതിലെത്ര
വസന്തം വരാനിരിക്കുന്നു..?
(സ്നേഹവാക്കു പാഴെന്നു പഠിപ്പിച്ച ഒരു ദുരിത സ്മരണ)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..