സൗഹൃദ മഴ നനഞ്ഞു നടക്കുകയാണു ഞാന്‍.പലതും അവിടെ മറന്നു പോകുന്നു.മയിലുകള്‍ നൃത്തം ചെയ്യുന്ന മനസ്സില്‍ മഴ പോലെ ഒരു പാടു സൗഹൃദങ്ങള്‍..

2013 ഫെബ്രുവരി 17, ഞായറാഴ്‌ച

ക്ഷണിക്കുകമ്മേ-യൊരു പരശുരാമനെ.

കല്പിക്കു ഭാരതാംബേ..!?

മൂവേഴുവട്ടം ക്ഷത്രിയ നിഗ്രഹം ചെയ്തോന്‍
രണം പുരണ്ടെറിഞ്ഞ മഴുവിലുടലെടുത്ത,
കേരളമിന്നന്ധകാരാഴിയില്‍,നീന്തിത്തുടിക്കുന്ന-
പരാധമാറ്റുവാന്‍ പ്രാര്‍ത്ഥനയാല്‍.


മാനം നഷ്ടപ്പെടുന്നമ്മ,പെങ്ങന്മാരതി ചകിതരായി
കാട്ടാള നീതി ഹോമിക്കുമഗ്നിയില്‍.
മോചനത്തിനായ് പിടിക്കും കരങ്ങളില്‍
ഭീകരരൂപം പൂണ്ടെത്തുന്നു
കാമവെറി പൂണ്ട നപുംസകങ്ങള്‍.


പോയ് മടങ്ങി വരേണ്ട പൊന്‍മകള്‍-
പീഡിതയായ്,പെറ്റു വീഴുമീ
നാടിന്‍ പേരോ കേരളം.!?


കരാളതേ നീയാണു കേരളം.
ആദ്യപാഠം കുറിക്കും കരങ്ങളില്‍ പിടിച്ച
ഗുരു നിന്‍ ഘാതകന്‍.
വിശ്വമത സ്നേഹ പ്രവാചക രൂപികള്‍
ഉരിഞ്‍െടുക്കുന്നുടയാടകള്‍.
ആരുണ്ടെനിക്കു തുണയാകുവാനാരുണ്ടെനിക്കു-
കരം ഗ്രഹിക്കുവാന്‍


തുണപോരുന്നവരെന്നെ വില്‍ക്കുന്നു ഭാരതമേ..!
ബന്ധങ്ങളെത്രയര്‍ത്ഥ ശൂന്യ പദങ്ങള്‍.!!
ഭാരതം നീയൊരമ്മ-
നിന്നുടയാട പിച്ചി ചീന്തും
കരാളരാം മക്കള്‍ തിന്നു
പുളയ്ക്കുന്നു നിന്നില്‍.


കല്പിക്കു ഭാരതാംബേ..!?
മകളെ,ഭാര്യയെ,മാതാവിനെ
തെരുവിലെറിയും മക്കള്‍ തന്‍
കഴുത്തറക്കാന്‍
ക്ഷണിക്കുകമ്മേ-യൊരു
പരശുരാമനെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..