പൂന്തോട്ടങ്ങളുടെ നാട് ഇപ്പോള്‍ പാലങ്ങളുടെ നാടായി..
എവിടെ തിരിഞ്ഞാലും പാളങ്ങള്‍..ആകാശ ചുംബിയായ ,തിരക്കേറിയ പാലങ്ങള്‍ .
അതും വളരെ വേഗത്തില്‍ നിര്മിക്കപെടുന്നു.
നമ്മുടെ നാടുമായുള്ള പ്രധാന വ്യത്യാസവും ഇത് തന്നെ..
നമ്മുടെ നാട്ടില്‍ തൂണുകളെ ഉള്ളു..പാലങ്ങള്‍ ഇല്ല,
വണ്ടികളെ ഉള്ളു..തിരക്കുകളെ ഉള്ളു,അപകടങ്ങളെ ഉള്ളു..
ജോര്‍ജിന്റെ അട്മിഷനും ആയി ബന്ധപെട്ട യാത്ര ആയിരുന്നു.
ഇടയ്ക്കു പെങ്ങളുടെ വീട്ടിലും ഒന്ന് കയറി..
അവിടത്തെ മുന്തിരി തോട്ടങ്ങള്‍ വളരെ ആകര്‍ഷകം ആയി തോന്നി.
ലാല്‍ ബാഗിലെ പൂന്തോട്ടങ്ങളില്‍ കെട്ടി പിടിച്ചിരിക്കുന്ന യുവ മിധുനങ്ങള്‍ നല്ല കാഴ്ച ആയിരുന്നു.
പോലീസിന്റെ ശല്യം ഇല്ലാതെ പ്രേമം പൊടി പൊടിക്കുന്ന വൈകുന്നേരങ്ങള്‍..
മാളുകളിലും പ്രണയ ജോടികള്‍..
ഈ നഗരത്തിനു കുഞ്ഞു പ്രായം തന്നെ.
മദ്യം സുലഭം ആയി കിട്ടുന്ന നാട്ടില്‍,ആവോളം കുടിച്ചു മദിക്കുന്ന കാഴ്ചകള്‍..
തിരക്കാണ് ഇവിടത്തെ കൈ മുതല്‍..
ആകെ പാടെ ബാംഗ്ലൂര്‍ തിരക്കിന്റെ നഗരം തന്നെ..
.................................................................................മറുപടി.
പാലങ്ങള്‍ ആണ് ശെരി,തെറ്റി പോയതാണ്.
ചൂണ്ടികാട്ടിയ തെറ്റ് തിരുത്തിയിട്ടുണ്ട്..നന്ദി.
paalangal ennum,pinnedu palangal ennum kandu..ethanau sheri..?
മറുപടിഇല്ലാതാക്കൂ