സൗഹൃദ മഴ നനഞ്ഞു നടക്കുകയാണു ഞാന്‍.പലതും അവിടെ മറന്നു പോകുന്നു.മയിലുകള്‍ നൃത്തം ചെയ്യുന്ന മനസ്സില്‍ മഴ പോലെ ഒരു പാടു സൗഹൃദങ്ങള്‍..

2009 ഡിസംബർ 16, ബുധനാഴ്‌ച

അക്ഷര വിദ്യാര്‍ഥി ലോകത്തിന്റെ തറവാടാണ്.
ഇവിടെ പിരിയുന്നവേര്‍ ഇല്ല,എല്ലാ ബന്ധങ്ങളും ആ ജീവനാന്തം നില നില്‍ക്കുന്നു..
ഇത് കൂട്ടായ്മയുടെ സ്നേഹ തണേല്‍ ആണ്.
മടങ്ങി വരുന്ന കിളികള്‍ക്കായി കാത്തിരിക്കുന്ന ഒരു സ്നേഹ മരം ആണ് അക്ഷര.    

പിറന്നാള്‍ പൊടിപൂരം.
51 വയസ്സിലെക്കുള്ള യാത്ര ആരംഭിച്ചു..വേണ്ടപെട്ടവേര്‍ അത് പോടീ പൂരം ആക്കാന്‍ സ്രേമം തുടങ്ങി.
അക്കൂട്ടത്തില്‍ നീലിമ കംമുനിട്ടി നല്‍കുന്ന സ്നേഹം നിറഞ്ഞ ആശംസകള്‍ വളരെ എടുത്തു പറയേണ്ട  ആണ്.

നീലിമ കംമുനിട്ടി നല്‍കുന്ന സ്നേഹാശംസകള്‍ കാണുക.

2009 ഡിസംബർ 8, ചൊവ്വാഴ്ച

2005 ജൂലൈ 5 
ഒരു ശിഷ്യന്റെ ഓര്‍മ്മയ്ക്ക്‌..
ഡോക്ടര്‍ ദീപു വന്ന ദിവസം.
വര്‍ഷങ്ങള്‍ 12 പുറകിലേക്ക് ഓടി പോയി മനസ്സ്..
ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നാണ് അവന്‍ വന്നത്.അവിടെ നിന്ന് മെഡിസിന്‍ പഠിച്ച ശേഷം ഉള്ള വരവ്.നാട്ടില്‍ അവനു ബന്ടുക്കള്‍ ആരും ഇല്ല.എങ്കിലും അവന്‍ പഠിച്ച,താമസിച്ച സ്ഥലം തേടി വന്നു.അവിടെ അവന്‍ അക്ഷര തിരക്കി നടന്നു.ഒടുവില്‍ കണ്ടെത്തി..അപ്പോളേക്കും ഞങ്ങള്‍ പല സ്ഥലം മാറി കഴിഞ്ഞിരുന്നു...
"എന്നെ അറിയുമോ..?"
മെലിഞ്ഞു കൊലുന്ന വെളുത്ത പയ്യന്‍ ചോതിച്ചു..
കറുത്ത പുരികങ്ങള്‍ കൂട്ടിമുട്ടുന്ന തീഷ്ണ മായ കണ്ണുള്ള അവനെ തേടി ഞാന്‍ വര്‍ഷങ്ങള്‍ 12 പുറകിലേക്ക് ഓടി .ഏഴാം ക്ലാസില്‍ പഠിക്കാന്‍ വന്ന മുന്‍ ശുണ്ടിയുള്ള ,എന്നും ഓരോ തരം അസുഗതാല്‍  ക്ലാസ്സില്‍ പോകാത്ത,നന്നായി പഠിക്കുന്ന ഒരു കുട്ടി...
"ദീപു അല്ലെ"
ദേവിയുടെ അനുജന്‍ അല്ലെ..
എന്റെ തിരിച്ചറിവ് അവനെയും അമ്പരപ്പിച്ചു..
ഒന്നും മാറുന്നില്ല,മായുന്നില്ല.
വര്‍ഷങ്ങള്‍ക്കു മായ്ക്കാന്‍ കഴിയാത്ത വിധം ചില ബന്ധങ്ങള്‍ ഭാക്കി നില്‍ക്കുന്നു.
അവര്‍ പഠിപ്പ് കഴിഞ്ഞു മടങ്ങി പോയപ്പോള്‍ നല്‍കിയ ഒരു മേശ ഇപ്പോളും മറന്നിട്ടില്ല.
അന്നത്തെ ദാരിദ്ര്യ തീയില്‍ പെട്ട് കത്തി പോയെങ്കിലും പക്ഷെ സ്നേഹ സ്മരണകള്‍ നിത്യ വസന്തങ്ങള്‍ ആണ്.
ഇനിയും വരും..
അവന്‍ പോയി.ഇപ്പോള്‍ യു .കെ.യില്‍ ജോലി ചെയ്യുന്നു.
വെറും ഒരു വര്ഷം മാത്രം മലയാളം പഠിച്ച ഒരു കുട്ടി ആ ബന്ദം ഇത്ര വര്ഷം സൂക്ഷിച്ചു വെച്ച അദ്ഭുതം ബാക്കി നില്‍ക്കുന്നു.
എന്തെല്ലാം സമ്മാനങ്ങള്‍..ഗുരു ധെക്ഷിനകള്‍ 
ഞാന്‍  ഭാഗ്യവാന്‍ ആണ്.




ഓര്‍മ്മകള്‍ മേയുന്ന 
തിരുമുറ്റത്ത്‌ എത്തുവാന്‍ മോഹം...

2009 ഡിസംബർ 5, ശനിയാഴ്‌ച


ശിഷ്യ സമ്പത്ത് 
വലിയ ഭാഗ്യം ഉണ്ട് എനിക്ക്.ഒരു വര്ഷം മാത്രം മലയാളം പഠിക്കാനായി വന്നവര്‍ ,പിന്നീടു അവരുടെ സന്ജാര വഴിയില്‍ എങ്ങും ആ വിഷയം ഇല്ലാതിരുന്നിട്ടും വര്‍ഷങ്ങള്‍ക്കു ശേഷവും അവര്‍ തേടി വരുന്നു,തുടെര്‍ ബന്ധങ്ങള്‍ സൂക്ഷിക്കുന്നു.വളരെ ആത്മാര്തവും ഹൃദയ ബന്ധിതവും ആയിരുന്നു ഒട്ടെല്ലാ ബന്ധങ്ങളും..
വര്‍ഷങ്ങളെ പിന്നിലാക്കി  മനസ്സിലേക്ക് ഒഴുകി വന്ന സ്നേഹ പ്രാവുകളെ...
ചിത്രത്തില്‍..
ആനന്ദ്,തന്സീല്‍,ക്രോണിക്..[ഇരിക്കുന്നവര്‍ ]
രംകണ്ണന്‍,റോണി ,മെല്‍വിന്‍ .
ഇവര്‍ കൂട് വിട്ടു പോകാത്ത കിളികള്‍  ..
വിദ്യാലയ സ്മരണകള്‍...
അക്ഷര സ്മരണകള്‍..
1986 ഇല്‍ തുടങ്ങിയ അക്ഷര ഒരു പാട് ശിഷ്യന്മാരെ എനിക്ക് നല്‍കി.ഒരു പാട് സ്മരണകള്‍ നിറഞ്ഞു നില്‍കുന്ന ഒരു പൂമരം ആണ് അത്.വറ്റാത്ത ഒരു നദി പോലെ അത് ഒഴുകി കൊണ്ടേ ഇരിക്കുന്നു...

ചില സ്മരണകള്‍..



2008 ടീം അക്ഷര

ക്രിസ്മസ് പാര്‍ടി

ശിഷ്യന്മാര്‍ നയിച്ച വിദ്യാര്‍ഥി വിഭാഗം വളരെ സജീവവും,ആകര്‍ഷകവും ആയിരുന്നു.

നിഖില്‍,അരുണ്‍,ജിജിന്‍ എന്നിവരാല്‍ നയിക്കപെട്ട 2008 ..

2009 നവംബർ 28, ശനിയാഴ്‌ച


നിഖില്‍ പോയ വഴിയേ...
ഓര്‍ക്കുട്ടില്‍ നിന്ന് വന്നു,ഒരു മഴ പോലെ...
പോയതും അതെ ഇരുളിലേക്ക്.
മഴ മാറി വന്നു,കാറ്റും..
കാലം പോയ വഴിയില്‍ പിന്നെ
എന്റെ രഥം മാത്രം..
പലരും മാറി വന്നു,പോയി..
പക്ഷെ
ഇടയ്ക്കിടയ്ക്ക് നീറുന്ന ഓര്‍മയായി അവന്‍ സ്വപ്നത്തിലേക്ക് വന്നു.
ഇന്ന്,ഇന്നലെ...
എന്തിനാണ്,എവിടെയാണ് നമ്മള്‍ ഒളിച്ചു നില്‍ക്കുന്നത്.
അവന്‍ മഴ മേഗങ്ങള്‍ മൂടിയ ചന്ദ്രന്‍ ആയിരുന്നു,
ഞാന്‍ അവനു സൂര്യ ശോഭ ഏകാന്‍ സ്രെമിച്ചു...
അവന്‍ എതെണ്ടിടത് എത്തി..
ഇന്ന് അവന്‍ സ്വര്‍ഗം പോലൊരു ലോഖതുണ്ട്,
അവിടെ ഞാന്‍ ഇല്ല.
നഷ്ടമേ................!

2009 ഒക്‌ടോബർ 18, ഞായറാഴ്‌ച

അമിത വന്നു..
വര്‍ഷങ്ങളുടെ പിണക്കത്തിന് ശേഷം.
ഇനി ഒരിക്കലും കാണില്ലെന്നും,വരില്ലെന്നും പറഞ്ഞു ജീവിതത്തില്‍ നിന്ന് അവധി വാങ്ങി പോയ അവന്‍ വന്നു..
വരാതിരിക്കാന്‍ അവനു കഴിയില്ലായിരുന്നു.
പിണക്കത്തിന് ആയുസോടുങ്ങാന്‍ ഒരു നിമിഷം പോലും വേണ്ടായിരുന്നു.
അത് മറന്നു പോയ ഒരു പാട്ട്  മാത്രം ആയിരുന്നു.അത് ഓര്‍ത്തെടുക്കാന്‍ സ്നേഹം നിറഞ്ഞ ഒരു നോട്ടത്തിനു കഴിയും ആയിരുന്നു.
പിന്നെ 15 ദിവസം മുഴുവന്‍ അവനോടൊപ്പം ആയിരുന്നു.
വേഗ ലാന്‍ഡ്‌,തൃശൂരില്‍ ഒരു നിശ്ചയ ചടങ്ങ്..അങ്ങനെ പോയി ദിവസങ്ങള്‍..
ഇന്നലെ അവന്‍ മടങ്ങി...
തന്നതെല്ലാം തിരിച്ചു വാങ്ങിയ ആ മുഹൂര്‍ത്തം സ്നേഹം നിറഞ്ഞതായിരുന്നു..
മൌനം നിറഞ്ഞതായിരുന്നു..
അവന്‍ തന്നെ പ്രകാഷിപ്പിക്കാത്ത സ്നേഹം ആയിരുന്നു.
ചിത്രത്തില്‍ ഒപ്പം ഉള്ളത് ധജു.
അമിതിനോടൊപ്പം ബോര്‍ഡിങ്ങില്‍ വന്നതാണ് അവന്‍.ഒടുവില്‍ പിരിഞ്ഞു പോകാന്‍ ഒരു പാട് വിഷമിച്ചു പോയി അവന്‍.
മൌനം നിറഞ്ഞ നോകുന്ന ഒരു ജന്മം ആണ് അവന്‍.

2009 സെപ്റ്റംബർ 7, തിങ്കളാഴ്‌ച

അക്ഷരയുടെ  ഓണം  ആഗോഷങ്ങള്‍ ..
2009 aug   29 sat 9 am
വളരെ  ഗംഭീരം  ആയി  ആഗോഷിച്ചു .ijhss   teacher master IVAN ഉത്ഗാടനം  ചെയ്തു .
കുട്ടികളുടെ  വലിയ  പങ്കാളിത്തം  ഉണ്ടായിരുന്നു .
നിരവധി  പരിപാടികള്‍  ,കുട്ടികള്‍  പങ്കെടുത്തു  നടത്തിയിരുന്നു .അതില്‍  ശ്രദ്ധേയം  ആയതു  വടം  വലി  ആണ് .ഫോര്മര്‍  സ്ടുടെന്റ്സുംയുള്ള  വടം  വലി  കൌതുക  കരം  ആയിരുന്നു .

പെണ്‍കുട്ടികള്‍   ഉള്‍പ്പെടെ  നടത്തിയ  കളില്കള്‍  വളരെ  രസകരം  ആയിരുന്നു .ചില  മാതാ,പിതാക്കളും    പങ്കെടുത്തിരുന്നു .
ഉച്ചയോടെ  ഭക്ഷണ  വിതരണം  ഉണ്ടായിരുന്നു .
സന്തോഷത്തിന്റെ  ഇ  ആഗോഷം  വളരെ  മനോഹരം  ആകിയ  എല്ലാവേരെയും  രതീഷ്‌  ബാബു  ഹൃദയം  നിറഞ്ഞ  ഭാഷയില്‍  അനുമോദിച്ചു .

2009 ഓഗസ്റ്റ് 19, ബുധനാഴ്‌ച


november 17
23 vayasu thikayukayaanu aksharakku.ithinodakam niravadhi mahaa vijayangal koythedutha aksharakku ithu vasantha kaalam.


ithodoppam nadathi varunna house boarding valare nalla nilayil ,nalla vijayangal swantham aaki munnerunnu.


vaarshikam nalla paripadikalode kollathu deceber avasana masam aagoshikkum.
more details pinnale

2009 ജൂൺ 30, ചൊവ്വാഴ്ച

ടെന്ഹാം  വന്നു ..
14 വരഷത്തിനു  ശേഷം  ടെന്ഹം  എന്നെ  തേടി  വന്നു .അവന്‍  ഒരുപാടു  വളര്‍ന്നിരിക്കുന്നു
എന്നിട്ടും  ഓര്‍മ്മകള്‍  മേയുന്ന  വഴിയിലൂടെ  അവന്‍  വന്നു ..
ജൂണ്‍  30 വയ്കുന്നേരം.
അവനു  വരാതിരിക്കാന്‍  കഴിയില്ലെന്നും  അവന്‍  പറഞ്ഞു
പണ്ട് പടിപ്പിച്ചവേര്‍ ഇങ്ങനെ തേടി വരുന്നത് ഒരു അനുഭവം ആണ്.അധ്യാപക ശിഷ്യ ബന്ധം ഒരു അനുഭവം ആണ്,സുഗ സ്മരണയാണ്‌.   . .

2009 ജൂൺ 21, ഞായറാഴ്‌ച

എന്റെ എട്ടാം ക്ലാസ്സുകാര..

ഒരു  എട്ടാം  ക്ലാസ്സുകാരന്‍  
ജിജി വന്നു..
കടുത്ത വേനല്‍ പിളര്‍ന്നു കൊണ്ട് മഴ വന്നു..പ്രകൃതി കാത്തിരുന്ന തപസ്സിന്റെ ഒടുവില്‍.
13 വര്‍ഷങ്ങല്ക് ശേഷം ഉള്ള വരവ്..
എട്ടാം ക്ലാസ്സിലാണ് ഒടുവില്‍ അവന്‍ പഠിച്ചത്.
പോയിട്ട് ഒരു അറിവും ഇല്ല.
അവര്‍ ശ്രീകാര്യം എന്നാ സ്ഥലത്തേക്കാണ്‌ പോയത്.
നല്ല ബന്ധം ആയിരുന്നു ഞങ്ങള്‍ തമ്മില്‍..
നല്ല കുസൃതിക്കാരന്‍ ആയിരുന്നു അവന്‍.
അവന്‍ പോയി..നീണ്ട 13 വര്‍ഷങ്ങള്‍,ഞാന്‍ അവനെ അന്വേഷിച്ചു കൊണ്ടേയിരുന്നു.കണ്ടെത്തല്‍ അസാധ്യം എന്ന നിലയില്‍ എത്തിയപ്പോള്‍ അവന്‍ ഓര്‍ക്കുട്ടില്‍ വിരിച്ച വലയില്‍ വീണു.ത്രസിപ്പിക്കുന്ന കണ്ടുമുട്ടല്‍
മറക്കാന്‍ പറ്റാത്ത ഒരു ദിവസം.
മറക്കാനാവാത്ത ഒരു ദിവസം..
2009  ഏപ്രില്‍ നാലിന് അവന്‍ വന്നു....നിന്ന്.ഓര്‍മകളില്‍ മറഞ്ഞു പോയ സ്നേഹത്തെ പറ്റി പറഞ്ഞു,സ്മരനകളിലൂടെ ഒരു പാട് പുറകോട്ടു പോയി ഞങ്ങള്‍ സ്വയം കണ്ടെത്തി.ആ കണ്ടുമുട്ടല്‍ ഒരു സത്യം പറഞ്ഞു,ചില ഇഷ്ടങ്ങള്‍ ഇങ്ങനെ പൊടി മൂടി കിടന്നാലും കാലത്തേ അതി ജീവിക്കും എന്ന്.
കേവലം ഒരേ ഒരു വര്ഷം മാത്രം,അതും മലയാളം പഠിക്കാന്‍ വന്ന ഒരാള്‍ അവന്റെ പ്രിയാതെ തേടി വരുക..
ഇതാണ് ശെരിയായ ഗുരു ദക്ഷിണ എന്ന് എനിക്ക് തോന്നി..
പഴയ കൂട്ടുകാര്‍,അരുണ്‍ സര്‍ എന്നിവര്‍ ഓര്മ ഉണര്‍ത്താന്‍ എത്തി.
"എന്റെ ക്ലാസ്കാര"എന്ന് വിളിച്ചാല്‍ " ശെരി ചെറുക്ക.."എന്ന് അവന്‍ പറയും..




നീ വന്നു മഞ്ഞുപോകിലെന്തു..!
നിന്നോര്‍മകള്‍ കൊണ്ടുപോകുന്നെന്നെ 
നമ്മള്‍ ഒന്നിച്ചോടിയ  വഴികളിലൂടെന്നെ ..
നീ വന്നു മഞ്ഞുപോകിലെന്തു..!
ചക്കര മാവിന്‍ ചുവട്ടില്‍ കെട്ടിയ 
സ്വപ്ന നൂലിഴകളില്‍  നമ്മള്‍ ഒരുമിച്ചില്ലെങ്കിലും .
പണ്ടേ കളികളില്‍ നീ കാട്ടും
കുറുമ്പുകള്‍ ക്കെന്നെ  ശിക്ഷിച്ചു നീ.
പണ്ടും നിനക്കായി  പോരടിച്ചു ഞാന്‍
തോറ്റു പോകുന്നതന്നും,ഇന്നും ഞാന്‍ തന്നെ
നിന്റെ കണ്ണിലെ കരടു ഞാന്‍ എടുക്കിലും.  
മായുകില്ല കനവുകള്‍  വറ്റിയ 

പുഴയാനെങ്കിലും.



 





2009 ജൂൺ 15, തിങ്കളാഴ്‌ച

അഖില്‍,ശേലി,നിഖില്‍..


ഷേലി,നിഖി,അഖില്‍..ഇവര്‍ മൂവരും oorqut വഴി വന്നവരാണ്,orcutഇനെ പറ്റി ഇന്നു വരെ പ്രവചിച്ച കഥകള്‍ തിരുതിയവേര്‍,ചുവന്ന വഴികളില്‍ നെഞ്ചു ഉരുമ്മി പോകുന്നവര്‍.ഞങ്ങള്‍ പറയാതെ തന്നെ കണ്ടെത്തിയവര്‍,ഒരേ അനുഭവങ്ങളുടെ ഉരല്‍ പുരയില്‍ വളര്‍ന്നവര്‍.കാതുകളില്‍ നിന്നു ഫോണിലേക്കും പിന്നെ നേര്‍ കഴ്ച്ചകളിലെക്കും അവര്‍ വന്നു.നിങ്ങള്‍ എനിക്ക് പകര്ന്നു നല്കിയ സ്നേഹ വഴികളില്‍ മറക്കാതെ നിറഞ്ഞു നില്കട്ടെ.

2009 ജൂൺ 14, ഞായറാഴ്‌ച

ഓര്‍ക്കുട്ടില്‍ നിന്നു വന്ന്‌ നീ..
ഓര്‍ക്കുട്ട് എന്താണ്,
ഒരു സുഹൃത്ത് പറഞ്ഞു ലോകത്തൊട്ടാകെ കള്ളം പറയാനായി ,കള്ളതരത്തിലൂടെ ജീവിക്കാന്‍ ട്രെയിനിംഗ് തരുന്ന ഒരു വലയാണ് അതെന്നു.
അതാണ് സത്യവും.
എല്ലാവരും കള്ളം പറയുന്നു.പൊള്ളയായ ഹല്ലോ വിളികള്‍ ,ഹായ് പറച്ചിലുകള്‍ മത്രേം അരങ്ങു വാഴുന്ന നാടകശാലയാണ് ഓര്‍ക്കുട്ട്.
പരസ്പരം കണ്ടാല്‍,കൂട്ടിമുട്ടിയാല്‍ പരിജയം ഭാവിക്കതവേര്‍ ഓര്‍ക്കുട്ടില്‍ ചെന്നു ഹലോ വിളിക്കുന്നു.
സ്വന്തം സ്ക്രാപിന്റെ എണ്ണം കൂട്ടാന്‍ വേണ്ടി ഹൈകള്‍ അയക്കുന്നു.എണ്ണം കൂട്ടി വലിയവന്‍ ആകാന്‍ വേണ്ടി കൂട്ടുകാരെ കണ്ടെത്തുന്നു.
എന്തൊരു അഭിനയങ്ങള്‍..!
കൂട്ടുകാരന്‍ എന്ന് കരുതി ചാറ്റ് ചെയ്തത് കൂട്ടുകരിയാവുന്നു,
കൂട്ടുകരിയെന്നു കരുതിയവള്‍ പടുകിളവന്‍ ആകുന്നു,എല്ലാം മായാജാലം.
ചിലര്‍ നേട്ടം കൊയ്യുന്നു,ചിലര്‍ ജീവിതം കണ്ടെന്നു,ചില പ്രേമങ്ങള്‍ വളരുന്നു,ചില കബളിപ്പികപെടല്‍ നടക്കുന്നു...
എല്ലാം അറിഞ്ഞു കൊണ്ടു നാം ഇന്നും അത് തുടരുന്നു.
ഇനി എനിക്ക് സമയം ഇല്ല എന്റെ ഓണ്‍ലൈന്‍ ഫ്രണ്ട് വരാന്‍ നേരം ആയി.നമിത,സൂസന്‍,ഗോപിക,കമല..
ഹൊ ഞാന്‍ എങ്ങനെ ഇവരെ മാനേജ് ചെയ്യും.
ഹൈ...