ഓര്‍ക്കുട്ടില്‍ നിന്നു വന്ന് നീ..
ഓര്‍ക്കുട്ട് എന്താണ്,
ഒരു സുഹൃത്ത് പറഞ്ഞു ലോകത്തൊട്ടാകെ കള്ളം പറയാനായി ,കള്ളതരത്തിലൂടെ ജീവിക്കാന്‍ ട്രെയിനിംഗ് തരുന്ന ഒരു വലയാണ് അതെന്നു.
അതാണ് സത്യവും.
എല്ലാവരും കള്ളം പറയുന്നു.പൊള്ളയായ ഹല്ലോ വിളികള്‍ ,ഹായ് പറച്ചിലുകള്‍ മത്രേം അരങ്ങു വാഴുന്ന നാടകശാലയാണ് ഓര്‍ക്കുട്ട്.
പരസ്പരം കണ്ടാല്‍,കൂട്ടിമുട്ടിയാല്‍ പരിജയം ഭാവിക്കതവേര്‍ ഓര്‍ക്കുട്ടില്‍ ചെന്നു ഹലോ വിളിക്കുന്നു.
സ്വന്തം സ്ക്രാപിന്റെ എണ്ണം കൂട്ടാന്‍ വേണ്ടി ഹൈകള്‍ അയക്കുന്നു.എണ്ണം കൂട്ടി വലിയവന്‍ ആകാന്‍ വേണ്ടി കൂട്ടുകാരെ കണ്ടെത്തുന്നു.
എന്തൊരു അഭിനയങ്ങള്‍..!
കൂട്ടുകാരന്‍ എന്ന് കരുതി ചാറ്റ് ചെയ്തത് കൂട്ടുകരിയാവുന്നു,
കൂട്ടുകരിയെന്നു കരുതിയവള്‍ പടുകിളവന്‍ ആകുന്നു,എല്ലാം മായാജാലം.
ചിലര്‍ നേട്ടം കൊയ്യുന്നു,ചിലര്‍ ജീവിതം കണ്ടെന്നു,ചില പ്രേമങ്ങള്‍ വളരുന്നു,ചില കബളിപ്പികപെടല്‍ നടക്കുന്നു...
എല്ലാം അറിഞ്ഞു കൊണ്ടു നാം ഇന്നും അത് തുടരുന്നു.
ഇനി എനിക്ക് സമയം ഇല്ല എന്റെ ഓണ്‍ലൈന്‍ ഫ്രണ്ട് വരാന്‍ നേരം ആയി.നമിത,സൂസന്‍,ഗോപിക,കമല..
ഹൊ ഞാന്‍ എങ്ങനെ ഇവരെ മാനേജ് ചെയ്യും.
ഹൈ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..