നീ ഒറ്റയ്ക്ക് പറക്കുന്ന പക്ഷി
നിന്റെ മൌന മുദ്രിതമാകും ,നിമിഷങ്ങളെ ന്നെപിടിച്ചണയ്കുന്നു നിന്നിലെക്കെന്നെ .
നിന്റെ മുഖത്തൊരു പുഞ്ചിരി പൂവിടരുന്നത്
കാണാൻ കൊതിച്ചു കണ്ണിമ ക്കാതെ ഞാൻ.
ഒരു വരിയെങ്കിലും മൊഴിയുമെന്നോർത്തു
ദൂരത്തു നില്ക്കുന്നു ഞാൻ മൌനമായി .
നീ ഒറ്റയ്ക്ക് പറക്കുന്ന പക്ഷി,ഞാനോ
പിന്നിലൂടതിനെ പിടിക്കുവാൻ വെമ്പുന്നു.
അടുത്തണയുമ്പോൾ ,അരികെല്തിയെന്നോർത്തു
ത്സഹമോടരുകിലെത്തുമ്പോൾ
പോകുന്നു പിന്നെയും പറന്നു പോകുന്നു നീ -
ദൂരങ്ങളിലേകാ ന്തമായി.
എനിക്കിഷ്ടമാണി പിടിതരാ പറവയെ -
പിടിക്കാൻ കൊതിക്കുന്നു പിന്നെയും.
ഇതിലൊരു രസമുണ്ട് ,കൌതുകമുണ്ട്
നിന്നെ പിടിക്കലെനിക്കൊരുത്സവമായി.
ഇല്ല പിന്നാലെ പോകുന്നില്ല ഞാൻ-
ഇനി
നീ തന്നെയെൻ നികുഞ്ജത്തിലേക്കു
വരുമെന്നറിയുന്നു ഞാൻ..
നീ ഒറ്റയ്ക്ക് പറക്കുന്ന പക്ഷി,ഞാനോ
പിന്നിലൂടതിനെ പിടിക്കുവാൻ വെമ്പുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..