സൗഹൃദ മഴ നനഞ്ഞു നടക്കുകയാണു ഞാന്‍.പലതും അവിടെ മറന്നു പോകുന്നു.മയിലുകള്‍ നൃത്തം ചെയ്യുന്ന മനസ്സില്‍ മഴ പോലെ ഒരു പാടു സൗഹൃദങ്ങള്‍..

2013 ജനുവരി 8, ചൊവ്വാഴ്ച

നഷ്ടമാവുന്നെനികെന്റെ മക്കളെ..

 നഷ്ടമാവുന്നെനികെന്റെ മക്കളെ..

                                              പലര്‍ക്കും ആയി എന്റെ സ്നേഹത്തെ വിറ്റു ഞാന്‍ പകരം വാങ്ങിയ പണം കൊണ്ട് അവര്‍ക്ക് ജീവിതം നല്‍കുകയാണ്.അവരുടെ വളര്‍ച്ചക്കൊപ്പം നില്ക്കാന്‍ കഴിഞ്ഞില്ല,അവര്‍ വളരുന്നത്‌ കണ്ടില്ല.വല്ലപ്പോഴും കിട്ടുന്ന സമയത്ത് ഓടി എത്തി നോക്കുന്ന ഒരു പിശുക്കനായ  അച്ഛന്‍ ആയി ഞാന്‍.
                                             അറിഞ്ഞു കൊണ്ടായിരുന്നില്ല.എന്റെ തിരക്കുകള്‍ ഏറ്റെടുത്ത തൊഴിലിന്റെ കഠിനത ,അതിന്റെ ഉത്തരവാദിത്ത്വം  ഒക്കെ വളരെ വലുതാരിരുന്നു.വാലിനു തീ പിടിച്ച പോലെ ഓടി നടന്നു ഞാനും മടുത്തു.അവെരോടൊപ്പം ചെലവഴിക്കാന്‍ ഉള്ള സമയത്തിനായി ഞാന്‍ കെഞ്ചി നടന്നു.
                                             ഒന്നും നടന്നില്ല.അവര്‍ വളര്‍ന്നു എനിക്കൊപ്പം എത്തിയപ്പോഴും സ്ഥിതി അത് തന്നെ.അവരോടൊപ്പം കഴിയുവാന്‍ സമയം ചെലവിടാന്‍ ഞാന്‍ കൊതിക്കുന്നു..പറഞ്ഞിട്ടെന്തു..?
                                             ഇടക്കാലത്ത് വന്ന വലിയ കടം എന്നെ പൊറുതി  മുട്ടിച്ചു.അതില്‍ നിന്ന് കര കയറാന്‍ പാട് പെട്ട്.ആ കട നദി നീന്തി തീര്‍ന്നില്ല ഇനിയും.എങ്കിലും അവെര്‍ക്കരികെ പറന്നെത്താന്‍ കൊതിക്കുന്ന മനസ്സുമായി ഞാന്‍ കഴിയുന്നു.
                                             മറ്റുള്ളവര്‍ക്ക് വിതരണം ചെയ്തു തീരാത്ത  അക്ഷയമായ സ്നേഹ കലവറ യില്‍ നിന്ന് അല്‍പ്പം എടുത്തു മാറ്റി വെക്കാന്‍ കൊതിക്കുന്നു...അവര്‍ ഇത് അറിഞ്ഞെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോകുന്നു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..