സൗഹൃദ മഴ നനഞ്ഞു നടക്കുകയാണു ഞാന്‍.പലതും അവിടെ മറന്നു പോകുന്നു.മയിലുകള്‍ നൃത്തം ചെയ്യുന്ന മനസ്സില്‍ മഴ പോലെ ഒരു പാടു സൗഹൃദങ്ങള്‍..

2013 ജനുവരി 8, ചൊവ്വാഴ്ച

ആകാശത്ത് നിന്ന് കൊഴിഞ്ഞ ഒരു നക്ഷത്രം..

ആകാശത്ത് നിന്ന് കൊഴിഞ്ഞ ഒരു നക്ഷത്രം..

                                    ആകാശത്തു നിന്ന് ഒരു നക്ഷത്രം കാല്‍  വഴുതി വീണു,എന്റെ കൈ കുംബിളിലേക്ക്.വേദന അനുഭവിക്കുന്ന ഒരു വിങ്ങുന്ന മനസ്സ് ഞാന്‍ അവനില്‍ കണ്ടു.കണ്ണുകളില്‍ ഒരു കടല്‍ സ്നേഹം കിടന്നു തിരയടിക്കുന്നത് എനിക്ക് കാണാം.എനിക്ക് ഒരു മാട പ്രാവിനെ കൈയില്‍ കിട്ടിയ പോലെ ഉള്ള സന്തോഷം  ഉണ്ടായി.

                                   ഒരു പക്ഷെ ഞാന്‍ അവനെ അന്വേഷിച്ചു നടന്ന പോലെ ഉണ്ട്.അവനും അങ്ങനെ ഒരാളെ അന്വേഷിക്കുന്നുണ്ടായിരുന്നു.ഞങ്ങള്‍ പരസ്പരം കണ്ടെത്തുക ആയിരുന്നു.എന്റെ മകന്റെ പേര്‍ അവനു വന്നത് അപ്രതീക്ഷിതംയിരിക്കാം.എന്നാല്‍ അത് അവനിലെ മകനെ കണ്ടെത്തല്‍ ആയി മാറി.അവന്നു ഞാന്‍ മൈ ഡാഡ  ആയി,എനിക്ക് അവന്‍ മൈ സണ്‍ ആയി .

                                   വിധിയുടെ വിളയാട്ടം ആയിരിക്കാം ഇത്തരം കണ്ടെത്തലുകളില്‍ നമുക്ക് കാണാന്‍ കഴിയുക.എനിക്ക് നല്‍കാന്‍ സ്നേഹം ഏറെ ഉണ്ട്.ഒരു പാട് പേര്‍ക്കായി അത് വിതരണം ചെയ്യുന്നു ഞാന്‍.അവ പലിശ അടക്കം മടക്കിയും കിട്ടുന്നു.ഇപ്പോള്‍ ഇ ആകാ യിലൂടെയും.

എന്റെ സ്നേഹ ജലാശയത്തില്‍ അവനും ഒരു തോണി ഇറക്കട്ടെ.

നിന്നെ ഞാന്‍ മനസ്സാ സ്വീകരിക്കുന്നു..ആകാ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..