സൗഹൃദ മഴ നനഞ്ഞു നടക്കുകയാണു ഞാന്‍.പലതും അവിടെ മറന്നു പോകുന്നു.മയിലുകള്‍ നൃത്തം ചെയ്യുന്ന മനസ്സില്‍ മഴ പോലെ ഒരു പാടു സൗഹൃദങ്ങള്‍..

2011 ഡിസംബർ 19, തിങ്കളാഴ്‌ച

ഒരു തണല്‍ മരവും വീഴുന്നു.

അങ്ങനെ പറയാമോ,എന്തോ..?
അസ്ഥിരമാണ് ജീവിതം.അവിടെ നടക്കുന്നതെന്തും വിധിയുടെ വിളയാട്ടങ്ങള്‍..!
നമ്മുടെ ചിന്താപ്പുരയില്‍ നടക്കുന്നതൊന്നും അവിടെ വിലമതിക്കപ്പെടുന്നില്ല.
ചോദിക്കുന്നതു നല്‍കുകയില്ല,തരുന്നതോ അപ്രതീക്ഷിത സമ്മാനങ്ങളും..ഹാ...!!?


വര്‍ഷങ്ങളായി കൂടെ നടന്ന ഒരു ഇഷ്ടം.
ഞാന്‍ മുന്നില്‍ നടക്കുന്പോഴെപ്പോഴോ ഒരു ചെറു വിരല്‍ എന്‍റെ കൈക്കുള്ളില്‍ കുടുങ്ങിയിരുന്നു.അത് അവന്‍റേതായിരുന്നു.അന്ന് അവന്‍ പതിനൊന്നാം ക്ളാസ്സില്‍ പഠിക്കുന്നു.
പിന്നെ ആ കൈവിരല്‍ എനിക്കു വിടേണ്ടി വന്നില്ല.നിഴല്‍ പോലെ കൂടെ ഉണ്ടായിരുന്നു..വര്‍ഷങ്ങള്‍.
അവന്‍റെ ഉപരി പഠന മേഖലയിലേയ്ക്കും ആ ബന്ധങ്ങള്‍ പുറകേ പോയി.
എത്ര ദൂരേയ്ക്ക് അവന്‍ പോയോ,അത്രയ്ക്കു അടുത്തേയ്ക്കു ഞങ്ങളുടെ മനസ്സു സഞ്ചരിച്ചിരുന്നു.
അത് ദൈവ നിശ്ചിതമായ കണ്ണിയായിരുന്നു.
ആര്‍ക്കും കുറ്റം ആരോപിക്കാവുന്ന പ്രായ വ്യത്യാസം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു.
എന്തും ആരോപിക്കാവുന്ന ആ സൗഹൃദത്തേ അതൊന്നും ഉലച്ചില്ല.
ത്രിമൂര്‍ത്തികള്‍.......ഞാന്‍,പ്രിന്‍സ്,പിന്നില്‍ ബോസ്കോ

"അവന്‍  ആരാണെന്നു " എന്നോടോ.."അയാള്‍ ആരാണെന്നു" അവനോടോ ചോദിച്ചാല്‍ ഉത്തരം മുട്ടുന്ന ആ മനോഹര ബന്ധത്തെ അതൊന്നും ഉലച്ചില്ല.


സത്യത്തില്‍ ആ ചോദ്യം ചോദിച്ചില്ല എന്നിടത്താണ് അതിന്‍റെ വിജയമെന്നു ഞങ്ഹള്‍ അറിഞ്ഞു.

പിന്നെ അവന്‍ ആസ്ട്രേലിയയില്‍ ഉപരി പഠനത്തിനു പോയി.
വലിയ ദൂരത്തിലേയ്ക്ക്..എത്തി പിടിക്കാന്‍ പറ്റാത്ത കടലുകള്‍ക്കപ്പുറത്തേയ്ക്ക്.         
അതും നീണ്ട നാലു വര്‍ഷങ്ങള്‍..
അപ്പോഴും ഇടമുറിയാതെ ഒഴുകി സൗഹൃദ നദി...
അകലം ഒരു പോറലും ഏല്പ്പിച്ചില്ല.അകലത്തില്‍ നിന്നു നിത്യ ബന്ധങ്ങളിലേയ്ക്കു ദൂരം മറന്നു ഫോണ്വ‍ഴി നിത്യം ബന്ധിക്കപ്പെട്ടു.
കാലം തിരഞ്ഞെടുത്തു തന്ന ഒരു കൂട്ടിച്ചേര്‍ക്കലായി അതു മാറി.


തമ്മില്‍ കലഹിച്ചും,പോരടിച്ചും,വീറോടെ ഏറ്റുമുട്ടിയും,പിണങ്ങിയും ഒരു സന്പാദ്യമായി മാറിയ ആ ബന്ധം ........
വിസ്മൃത തീരങ്ങളിലേയ്ക്കു പോകാന്‍ വഴിയൊരുങ്ങുന്നതാണ് ഈ കുറിപ്പിനാധാരം.


അവന്‍റെ വിവാഹം കഴിഞ്ഞു.
2011 ഡിസംബര്‍ 10 നു.ദൈവം അവനു കനിഞ്ഞു നല്‍കിയ,അവനായി സൃഷ്ടിച്ച വധു...സുന്ദരിയും,സുശീലയുമായ അശ്വതി.


ഇവിടെയാണ് വിധിയുടെ വരവ്.മറിച്ചു ഭവിക്കാതിരിക്കട്ടെ.
ഈ ചിന്തകള്‍ അസ്ഥാനത്തായിരിക്കാം.എന്നാലും എഴുതണമെന്നു തോന്നി...
എഴുതിക്കപ്പെട്ടുഎന്നു തോന്നി.

2011 നവംബർ 12, ശനിയാഴ്‌ച

വഴി പിരിയും മുന്പ്

വഴി പിരിയും മുന്പ്...


2011 നവംബര്‍ 1


ഒരു ഇഷ്ടം ഇന്നു വഴി പിരി‍ഞ്ഞു പോയി.
യാത്രമൊഴിയൊന്നുമുണ്ടായിരുന്നില്ല.

ഒന്നര വര്‍ഷം കൂടെ നിന്ന ഇഷ്ടത്തിനു മടങ്ങി പോകാന്‍ വാക്കുകള്‍ ഉണ്ടായിരുന്നില്ല.ഒരു ചിരി പോലും വെറുതെ കളഞ്ഞില്ല.
അത്ര വലിയ ഒരു വിടവാങ്ങലായും തോന്നിയില്ല.എന്നാലതു വിധി കരുതി വെച്ച മുഹൂര്‍ത്തമായിരുന്നു.


നാമെന്തു വിചാരിക്കാന്‍,നമ്മുടെ പണിപ്പുരകള്‍ എത്ര ശുഷ്കം..!?
നിര്‍മ്മാതാവിന്‍റെ കരുത്താണ് ഒരിക്കല്‍ കൂടി കണ്ടത്.

ഇവിടെ ഒരു സംവിധായകനില്ലായിരുന്നു...
വിധി കൂട്ടി ചേര്‍ത്ത കുറേ നടന്മാരും,രംഗങ്ങളും..
സൂത്രധാരന്‍ വന്നു കഥയിതവസാനിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ഞെട്ടിയവരില്‍ ഞാന്‍ തന്നെ മുന്നെ.

എന്നും ഇങ്ങനെയാണ്.
ഏകാന്തതയുടെ കറുപ്പില്‍ ചവുട്ടി കുറേക്കാലം അങ്ങനെയങ്ങു പോകും.അത് ഒരു തപസ്സു പോലെയാണ്.ഉപേക്ഷിക്കാന്‍ പറ്റാത്ത ഇഷ്ടങ്ങളോടു കലഹിച്ചു നില്‍ക്കും.കൈവിടാന്‍ മടിക്കും.കളിപ്പാട്ടം പൊട്ടിച്ച കുട്ടിയുടെ നിലയ്ക്കാത്ത കരച്ചില്‍..!

പിന്നെ എവിടെ നിന്നെങ്കിലും ഒരാള്‍ വരും.ഇരുട്ട വഴിയിടങ്ങളില്‍ പൂമരങ്ങളും,സന്ധ്യകളും...വരും.

അറിയാം കൈവിടാനുള്ള സന്തോഷങ്ങളാണെന്നു..സമ്മതിക്കില്ല.
കുറേ ദൂരം പോകാനുള്ള ഊര്‍ജ്ജമാണത്.


കത്തുന്ന തിരിയുടെ അവസാനത്തു പൊട്ടുന്ന കതിനകളാണെന്നറിഞ്ഞു ബലിയാകുക.
ഇത്തവണ അതും നടന്നു.

ബലിയായി.
കറുത്ത കാക്കകള്‍ വരുമായിരിക്കാം..
നനഞ്‍ കൈകള്‍ ഉറക്കെ കൊട്ടി ഞാന്‍ ക്ഷണിക്കുന്നു..

വരുക,വീണ്ടും വരിക.


2011 മേയ് 20, വെള്ളിയാഴ്‌ച

എന്‍റെ നാട്,ബാല്യകാല സുഹൃത്തുക്കള്‍

എന്‍റെ നാട്,ബാല്യകാല സുഹൃത്തുക്കള്‍

പുതുപ്പള്ളി എന്‍റെ നാട്..
അവിടത്തെ പള്ളി,അന്പലം,പുഴ ഇതെല്ലാം ജീവ നാഡികള്‍..

 പള്ളി പടവുകളില്‍ അല്‍പ്പ നേരം.
ചില ചിത്രങ്ങള്‍ നോക്കുക..

വീട്ടിലേക്കുള്ള വഴി

 ബാല പാഠം പഠിച്ച അങ്ങാടി സ്കൂള്‍
 








പുതുപ്പള്ളി പള്ളി

 കൊടൂരരിന്റെ തീരാ കാഴ്ചകള്‍

 ശിവ ക്ഷേത്രം

 ഉമ്മന്‍ മെമ്മോറിയല്‍ സ്കൂള്‍ ..എന്റെ പാഠ ശാല

 എന്റെ ക്ലാസ്സ്‌ റൂം

തമ്പി, രജി,ശശി, മേട്ട ബാബു
ഇവര്‍ ബാല്യ കല സുഹൃത്തുക്കള്‍.



2011 മാർച്ച് 10, വ്യാഴാഴ്‌ച

പിഴച്ചു പോകുന്ന കണക്കുകള്‍ ..


ചില കണക്കുകള്‍ കൈവിട്ടു പോയി തുടങ്ങി.
എഴുതിയത് ഞാന്‍ തന്നെ..പറഞ്ഞിട്ടെന്താ ഉത്തരങ്ങള്‍ എല്ലാം ശെരി ,
എന്നാല്‍ അതിലേക്കു വന്ന വഴികള്‍ എല്ലാം തെറ്റ് .
അറിഞ്ഞു കൊണ്ട് നടന്നു വരികയായിരുന്നു ഞാന്‍ .
മുന്‍ കൂട്ടി നിച്ചയിച്ച  തിരക്കഥ പോലെ കാര്യങ്ങള്‍ എല്ലാം നടന്നു വരുന്നു ..
വഴി മാറി പോകാന്‍ സ്രെമിച്ചിട്ടും തോറ്റു പോകുന്ന തീരുമാനങ്ങളിലേക്ക് വീണ്ടും ചെന്ന് വീഴുന്നു..
ഇനിയെന്താണ് ഒരു വഴി ..?

2011 ജനുവരി 19, ബുധനാഴ്‌ച

വീട് പണിയാന്‍ അറിയാത്തവേര്‍


വീട്  പണിയാന്‍   അറിയാത്തവേര്‍ 

 മറ്റൊരു വീട് നോക്കി നമുക്ക് ഒരു വീട് പണിയാം,മറ്റൊരു വസ്ത്രം നോക്കി,മോഡല്‍ നോക്കി നമുക്ക് വസ്ത്രം വാങ്ങാം..അത് പോലെ ഒരു കുടുംബം പണിയാന്‍ കഴിയുമോ.അതാണ്‌ ചോദ്യം..
ഇല്ലെന്നു മാത്രം അല്ല അത്തരം അളവ് കോലുകള്‍ ഒന്നും ചേരുകയും ഇല്ല.

എന്നാല്‍ എല്ലാ കുടുംബത്തിലും  ഭാര്യമാര്‍ അവരവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് ചേരാത്ത അളവ് കൊലുകള്‍ക്കായി വഴക്കടിക്കുയാണ്.
അവര്‍ മക്കളുടെ ഭാവിയുടെ പേരില്‍ കലഹിക്കുന്നു,വീട് പണിയുന്നു..സ്വര്‍ണം നിര്‍മിക്കുന്നു,സ്വപ്നം കാണുന്നു..
സ്വൈര്യം  നശിച്ച ഭര്‍ത്താവ് വീട് വിട്ടു ഓടുന്നു..
എത്ര സ്വപ്ന കട്ടകള്‍ കൊണ്ട് പണിഞ്ഞാലും വീട് ഉണ്ടാകുകയില്ല,
വേണ്ടത് സ്നേഹത്തിന്റെ അടുക്കുകള്‍ ആണ്,
അവിടെ നേരിടല്‍ ശേഷി നല്‍കുന്ന ഉറപ്പു സ്നേഹം നല്‍കും.
സമാശ്വാസം  പകരുന്ന അത്തരം ചെര്‍പ്പുകള്‍ക്ക് പകരം കലഹം എന്ന പൊളിപ്പന്‍ പണി വേണോ..?സ്നേഹത്തിനു മാത്രമേ കുടുംബം സൃഷ്ടിക്കാന്‍ കഴിയു...   

2011 ജനുവരി 18, ചൊവ്വാഴ്ച

പകലിനെ വിഴുങ്ങിയ രാത്രി.

 പകലിനെ വിഴുങ്ങിയ രാത്രി..
ഒറ്റ പകല്‍  കൊണ്ട് ഇരുട്ട് വിഴുങ്ങിയ ലോകത്തായി പോയി ഞാന്‍.
കളിയും ചിരിയും അസ്തമിച്ചു ആകാശ മേല്‍ ക്കൂര നോക്കി ഇരുട്ടില്‍ മറഞ്ഞു നില്‍ക്കുന്ന രോഗത്തിന്റെ പേടി പെടുത്തുന്ന രൂപത്തില്‍ ഞാന്‍ കീഴ്പെട്ടു കിടന്നു രണ്ടു പകല്‍..