
പകലിനെ വിഴുങ്ങിയ രാത്രി..ഒറ്റ പകല്‍ കൊണ്ട് ഇരുട്ട് വിഴുങ്ങിയ ലോകത്തായി പോയി ഞാന്‍.
കളിയും ചിരിയും അസ്തമിച്ചു ആകാശ മേല്‍ ക്കൂര നോക്കി ഇരുട്ടില്‍ മറഞ്ഞു നില്‍ക്കുന്ന രോഗത്തിന്റെ പേടി പെടുത്തുന്ന രൂപത്തില്‍ ഞാന്‍ കീഴ്പെട്ടു കിടന്നു രണ്ടു പകല്‍..
എത്ര വേഗം ആണ് നിയതി തന്‍ ത്രാസു പൊങ്ങുന്നതും താന് പോകുന്നതും..!
2011 ജനുവരി 16 നു ഒരു നെഞ്ചു വേദനയെ തുടര്‍ന്ന് കൊല്ലാതെ ദേവി ക്ലിനികില്‍ കിടന്നു പോയി..
ഒരു അറ്റാക്കിന്റെ രൂപവും സ്വഭാവവും ഉള്ള ആക്രമണം..
ഇന്ന് വരെ ഒരു പരിശോടനയും നടത്താതെ കഴിഞ്ഞു കൂടിയ എനിക്ക് അത് ഒരു വിലയിരുത്തല്‍ അവസരം ആയി മാറി.
അവിടെയും,ഇവിടെയും ഓക്കേ പരിശോടനകള്‍..ഹൃദയ താളത്തിന്റെ കണക്കെടുക്കല്‍,തൊലി പുറമേ കുത്തി കയറുന്ന സൂചികള്‍..
ട്രിപ്പുകള്‍..നേര്സുമാര്‍..ഇടയ്ക്കിടെ എത്തുന്ന ഡോക്ടര്‍ മാര്‍..സന്ദര്‍ശകര്‍.
52 വയസ്സ് കടക്കുമ്പോള്‍ ഒരു തിരിഞ്ഞു നോട്ടത്തിനു ലഭിച്ച അവസരം..
പ്രിയ ശിഷ്യന്മാര്‍ ഓടി എത്തി,വിദേശ ശിഷ്യന്മാര്‍ വിളിച്ചു വിവരം ആരഞ്ഞു.ഒരു പാട് മാതാ പിതാക്കള്‍ അന്വേഷണവും ആയി വന്നു..
രാധയും മക്കളും എത്തി..
അക്ഷരയുടെ കണ്ണില്‍ കിനിയുന്ന സങ്കടങ്ങള്‍ കണ്ടു..മകനും വികാര വിവശന്‍ ആയിരുന്നു..
തക്ക സമയത്ത് ആവശ്യം ഉള്ള പണം guidil നിന്നും ,മറ്റൊരു ചിട്ടിക്കാരാനില്‍ നിന്നും സങ്കടിപ്പിച്ചു.ബില്‍ അടക്കല്‍ പ്രയാസം ഉണ്ടാക്കിയില്ല.
ഇതൊരു പാഠം ആണ്.അമ്മ പറയാറുള്ളത് ഓര്‍ത്തു..
"ഒരു കൈ ഇപ്പോഴും തലയണ കീഴില്‍ ഉണ്ടാവണം..അല്ലെങ്കില്‍ നോക്കാന്‍ ആരും ഉണ്ടാവില്ല.."
അത് മനസ്സിലാക്കി.ജീവിതത്തില്‍ ചില കരുതലുകള്‍ വേണം,
കുറെ നിയന്ത്രണങ്ങള്‍ വേണം,പണം കരുതല്‍ വേണം..
ഇത് സ്രെടിക്കാന്‍ ഇത് ഒരു അവസരം ആയി കണ്ടു..കണ്ടു..
കണ്ണ് ഉണ്ടായാല്‍ പോര,കാണണം.
അവസാനം ഇത്ര കൂടി..
ഈ മൂന്നു ദിവസവും എന്റെ എല്ലാ കാര്യവും നോക്കി,അതിനായി ഓടി നടന്നു വീടും നോക്കി ,ചെലവിനുള്ള പണവും ഓക്കേ ഒരുക്കാന്‍ ഓടി നടന്ന 18 തികയാത്ത ഒരാള്‍ എല്ലാവരുടെയും ശ്രെധ ആകര്‍ഷിച്ചു..
റോമി..
എന്റെ ബോര്ടിങ്ങിലെ ഒരു സാദാരണ കുട്ടി,പക്ഷെ അവന്‍ കാണിച്ച ആത്മാര്‍ത്ഥതയും കഷ്ടപാടും എടുത്തു പറയേണ്ടതാണ്..
ഒരു മകന്റെ സ്ഥാനത്,സുഹൃത്തിന്റെ സ്ഥാനത് നിന്ന് അവന്‍ എല്ലാം നടത്തി..
നന്ദി നിനക്ക്..റോമിക്ക്.

സര് എന്താ സംഭവിച്ചത് ?? ഇപ്പൊ എങനെ ഉണ്ട് ?
മറുപടിഇല്ലാതാക്കൂ