വഴി പിരിയും മുന്പ്...
2011 നവംബര്‍ 1
ഒരു ഇഷ്ടം ഇന്നു വഴി പിരിഞ്ഞു പോയി.
യാത്രമൊഴിയൊന്നുമുണ്ടായിരുന്നില്ല.
ഒന്നര വര്‍ഷം കൂടെ നിന്ന ഇഷ്ടത്തിനു മടങ്ങി പോകാന്‍ വാക്കുകള്‍ ഉണ്ടായിരുന്നില്ല.ഒരു ചിരി പോലും വെറുതെ കളഞ്ഞില്ല.
അത്ര വലിയ ഒരു വിടവാങ്ങലായും തോന്നിയില്ല.എന്നാലതു വിധി കരുതി വെച്ച മുഹൂര്‍ത്തമായിരുന്നു.
നാമെന്തു വിചാരിക്കാന്‍,നമ്മുടെ പണിപ്പുരകള്‍ എത്ര ശുഷ്കം..!?
നിര്‍മ്മാതാവിന്‍റെ കരുത്താണ് ഒരിക്കല്‍ കൂടി കണ്ടത്.
ഇവിടെ ഒരു സംവിധായകനില്ലായിരുന്നു...
വിധി കൂട്ടി ചേര്‍ത്ത കുറേ നടന്മാരും,രംഗങ്ങളും..
സൂത്രധാരന്‍ വന്നു കഥയിതവസാനിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ഞെട്ടിയവരില്‍ ഞാന്‍ തന്നെ മുന്നെ.
എന്നും ഇങ്ങനെയാണ്.
ഏകാന്തതയുടെ കറുപ്പില്‍ ചവുട്ടി കുറേക്കാലം അങ്ങനെയങ്ങു പോകും.അത് ഒരു തപസ്സു പോലെയാണ്.ഉപേക്ഷിക്കാന്‍ പറ്റാത്ത ഇഷ്ടങ്ങളോടു കലഹിച്ചു നില്‍ക്കും.കൈവിടാന്‍ മടിക്കും.കളിപ്പാട്ടം പൊട്ടിച്ച കുട്ടിയുടെ നിലയ്ക്കാത്ത കരച്ചില്‍..!
പിന്നെ എവിടെ നിന്നെങ്കിലും ഒരാള്‍ വരും.ഇരുട്ട വഴിയിടങ്ങളില്‍ പൂമരങ്ങളും,സന്ധ്യകളും...വരും.
അറിയാം കൈവിടാനുള്ള സന്തോഷങ്ങളാണെന്നു..സമ്മതിക്കില്ല.
കുറേ ദൂരം പോകാനുള്ള ഊര്‍ജ്ജമാണത്.
കത്തുന്ന തിരിയുടെ അവസാനത്തു പൊട്ടുന്ന കതിനകളാണെന്നറിഞ്ഞു ബലിയാകുക.
ഇത്തവണ അതും നടന്നു.
ബലിയായി.
കറുത്ത കാക്കകള്‍ വരുമായിരിക്കാം..
നനഞ്‍ കൈകള്‍ ഉറക്കെ കൊട്ടി ഞാന്‍ ക്ഷണിക്കുന്നു..
വരുക,വീണ്ടും വരിക.

അവന്‍ മടങ്ങി വന്നു..
മറുപടിഇല്ലാതാക്കൂപ്രിന്സിന്റെ കല്യാണ തലേന്ന്,പരിഭവത്തോടെ..
"എന്തു കൊണ്ട് എന്നെ ഇതു വരെ വിളിച്ചില്ല..!"
ഒന്നേ മുക്കാല്‍ വര്‍ഷം പൊന്നു പോലെ നോക്കിയ ഒരാളെ കാണാതെയും,വിളിക്കാതെയും ഇരിക്കാന്‍ ഒരു മാസമായി കഴിയുന്ന നിനക്ക് അയാള്‍ വഴി ലഭിച്ച ബന്ധങ്ങളില്‍ എന്തു സ്ഥാനം..?
അതാണ് ഞങ്ങള്‍ ആലോചിച്ചത്..
എങ്കിലും അവനേ വിളിച്ചു..
ചെറു പരിഭവത്തിന്‍റെ മഴ തോര്‍ന്നപ്പോള്‍ അവന്‍ പോയി...
വന്ന ഇരുള്‍ നിറഞ്ഞ വഴിയിലേയ്ക്ക്.