വീട് പണിയാന്‍ അറിയാത്തവേര്‍
മറ്റൊരു വീട് നോക്കി നമുക്ക് ഒരു വീട് പണിയാം,മറ്റൊരു വസ്ത്രം നോക്കി,മോഡല്‍ നോക്കി നമുക്ക് വസ്ത്രം വാങ്ങാം..അത് പോലെ ഒരു കുടുംബം പണിയാന്‍ കഴിയുമോ.അതാണ് ചോദ്യം..
ഇല്ലെന്നു മാത്രം അല്ല അത്തരം അളവ് കോലുകള്‍ ഒന്നും ചേരുകയും ഇല്ല.
എന്നാല്‍ എല്ലാ കുടുംബത്തിലും ഭാര്യമാര്‍ അവരവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് ചേരാത്ത അളവ് കൊലുകള്‍ക്കായി വഴക്കടിക്കുയാണ്.
അവര്‍ മക്കളുടെ ഭാവിയുടെ പേരില്‍ കലഹിക്കുന്നു,വീട് പണിയുന്നു..സ്വര്‍ണം നിര്‍മിക്കുന്നു,സ്വപ്നം കാണുന്നു..
സ്വൈര്യം നശിച്ച ഭര്‍ത്താവ് വീട് വിട്ടു ഓടുന്നു..
എത്ര സ്വപ്ന കട്ടകള്‍ കൊണ്ട് പണിഞ്ഞാലും വീട് ഉണ്ടാകുകയില്ല,
വേണ്ടത് സ്നേഹത്തിന്റെ അടുക്കുകള്‍ ആണ്,
അവിടെ നേരിടല്‍ ശേഷി നല്‍കുന്ന ഉറപ്പു സ്നേഹം നല്‍കും.
സമാശ്വാസം പകരുന്ന അത്തരം ചെര്‍പ്പുകള്‍ക്ക് പകരം കലഹം എന്ന പൊളിപ്പന്‍ പണി വേണോ..?സ്നേഹത്തിനു മാത്രമേ കുടുംബം സൃഷ്ടിക്കാന്‍ കഴിയു...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..