സത്യം പൊള്ളുന്നവയാണ്.ചിലതു കണ്ടറിയാം,ചിലതു കണ്ടാലും അറിയില്ല.കൊണ്ടേ അറിയു.
ജീവിതത്തില്‍ നിന്നു ഒരേട്..
ഒന്ന്
"ആവശ്യക്കാരനു ഉപയോഗിക്കാനാണു പണം"
2012 ജൂണ്നല്ല കടമാണ്,പലിശ കടമുണ്ട്.
ഒരത്യാവശ്യത്തിനു ചന്ദ്രന്‍റെ അമ്മയേ കണ്ട് 5000 രൂപ ചോദിച്ചു.അവരുടെ വിഷമ സ്ഥിതി അറിയാവുന്ന ഞാന്‍ തന്നെ ചോദിച്ചല്ലോ എന്ന വിഷമത്തിലായി അവര്‍.സ്ഥിതി അവര്‍ പറഞ്ഞു രക്ഷയില്ല.
സാരമില്ല,ഉണ്ടാവില്ലെന്നറിയാമായിരുന്നു.
മടങ്ങി.വഴി കുറേ ചെന്നപ്പോള്‍ അവര്‍ മടക്കി വിളിച്ചു.
"സാര്‍,അത്യാവശ്യത്തിനു വെച്ച കാശുണ്ട്.അതു വെച്ചു കൊണ്ട് ഇല്ലെന്നു പറയാന്‍ പറ്റില്ല..
പണം ഇരുന്നാല്‍ കൂടുകയൊന്നുമില്ലല്ലോ..?ആവശ്യക്കാരനു ഉപയോഗിക്കാനാണു പണം."
അതു ഒരു ചാട്ടവാറു പോലെ മനസ്സില്‍ കൊണ്ടു.
അതിന്‍റെ മറുവശത്തുള്ള മനസ്സു ഞാന്‍ കണ്ടു.
പണം എന്താണെന്നു അവര്‍ മോഹനമായി എനിക്കു പറഞ്ഞു തന്നു.
നന്ദി.
രണ്ട്
സുഹൃത്താണു വലുത്..?
സനീഷ് സ്വന്തം അളിയന്‍റെ തിരുവനന്തപുരത്തേ സ്ഥലം വാങ്ങാന്‍ ആഗ്രഹിച്ചു.അയാള്‍ അതു കൊടുക്കാന്‍ തീരുമാനിച്ചിരുന്നു.വിലയും സമ്മതം.
എന്നാല്‍ സ്ഥലം കണ്ടിട്ടേ അതു വാങ്ങു.
അതേ സമയം അളിയന്‍റെ ആത്മ മിത്രം അതേ സ്ഥലം കണ്ടു വില സമ്മതം.നല്‍കാമെന്നു വാക്കായി.
അതേ സമയത്ത് ആ സ്ഥലം താന്‍ വാങ്ങി കൊള്ളാമെന്നു സനീഷ് അളിയനെ അറിയിച്ചു.
എന്നാല്‍ സുഹൃത്തുമായി വാക്കു ഉറപ്പിച്ചു പോയി എന്നു അളിയന്‍.
എങ്കില്‍ സെന്‍റിന് 5000 രൂപ കൂട്ടിത്തരാമെന്നു സനീഷ്.
സ്ഥലം സുഹൃത്തിനു നല്‍കിയാല്‍ സ്ഥല വില കിട്ടുമെന്നല്ലാതെ മറ്റു ഗുണമില്ല,
പെങ്ങള്‍ക്കാണു കൊടുക്കുന്നതെങ്കില്‍ സ്ഥലം നഷ്ടപ്പെടുകയുമില്ല അവര്‍ അതു കൊണ്ട് രക്ഷപ്പെടുകയും ചെയ്യും.അളിയന്‍ വൈതരണിയിലായി.
അഞ്ചാം ക്ളാസ്സു മുതല്‍ ഒരുമിച്ചു പഠിച്ച്,ഇപ്പോഴും ആത്മ ബന്ധ തുടരുന്ന അളിയനു പക്ഷേ കുലുക്കമുണ്ടായില്ല.
എനിക്കു സുഹൃത്താണു പ്രധാനമെന്നു പ്രഖ്യാപിച്ച് അയാള്‍ ഫയല്‍ മടക്കി.
ഈ കഥ കേട്ടപ്പോള്‍ സുഹൃത്തിനേ തള്ളി അമ്മാവന്‍ പറയുന്നതാണു വലുതെന്നു പ്രഖ്യാപിച്ച
മറ്റൊരു സ്ഥല കഥയിലെ നായകനെ ഓര്‍മ്മ വന്നു.പ്രിന്‍സ്.
മൂന്ന്

സൗജിയുടെ
അച്ഛനു
പറയാനുള്ളത്
പണത്തിനു ആവശ്യം വന്നാല്‍ ഒരു ഫോണ്‍ വിളി..
ചേട്ടാ നാലായിരം,അല്ലെങ്കില്‍ അയ്യായിരം വേണം.
വന്നോളു,തരാം.
സൗജി എന്‍റെ വിദ്യാര്‍ത്ഥിയാണ്.പത്തുവരെ പഠിച്ചു.പിന്നെ പിരിഞ്ഞു.സൗഹൃദം ബാക്കിനിന്നു.
ഒരിക്കല്‍ ഒരാവശ്യത്തിനു സൗജിയുടെ അച്ഛനോടു പണം ചോദിച്ചു.തന്നു.
തിരിച്ചു കൊടുത്തപ്പോള്‍ പലിശയും വെച്ചു കൊടുത്തു.അത് അയാള്‍ മടക്കി നല്‍കി.
ഞാന്‍ പണം പലിശ ക്കു നല്‍കി ജീവിക്കുന്ന ആളാണ്.പക്ഷേ വേണ്ട.
"സാര്‍ നല്‍കിയ വിദ്യയേക്കാള്‍ വലിയ സന്പത്തു വേറെയില്ല.അതു മതി."
ആവശ്യമുള്ളപ്പോള്‍ എല്ലാം വരു,ഉണ്ടെങ്കില്‍ തരാം.
നന്മയുടെ മരങ്ങള്‍ അപ്പാടെ അപ്രത്യക്ഷമായില്ലെന്നു ഇത്തരം അനുഭവങ്ങള്‍ പഠിപ്പിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..