സൗഹൃദ മഴ നനഞ്ഞു നടക്കുകയാണു ഞാന്‍.പലതും അവിടെ മറന്നു പോകുന്നു.മയിലുകള്‍ നൃത്തം ചെയ്യുന്ന മനസ്സില്‍ മഴ പോലെ ഒരു പാടു സൗഹൃദങ്ങള്‍..

2012 ജൂൺ 26, ചൊവ്വാഴ്ച

പൊള്ളുന്ന നുറുങ്ങുകള്‍



സത്യം പൊള്ളുന്നവയാണ്.ചിലതു കണ്ടറിയാം,ചിലതു കണ്ടാലും അറിയില്ല.കൊണ്ടേ അറിയു.
ജീവിതത്തില്‍ നിന്നു ഒരേട്..

ഒന്ന്


"ആവശ്യക്കാരനു ഉപയോഗിക്കാനാണു പണം"



2012 ജൂണ്‍
നല്ല കടമാണ്,പലിശ കടമുണ്ട്.
ഒരത്യാവശ്യത്തിനു ചന്ദ്രന്‍റെ അമ്മയേ കണ്ട് 5000 രൂപ ചോദിച്ചു.അവരുടെ വിഷമ സ്ഥിതി അറിയാവുന്ന ഞാന്‍ തന്നെ ചോദിച്ചല്ലോ എന്ന വിഷമത്തിലായി അവര്‍.സ്ഥിതി അവര്‍ പറഞ്ഞു രക്ഷയില്ല.
സാരമില്ല,ഉണ്ടാവില്ലെന്നറിയാമായിരുന്നു.
മടങ്ങി.വഴി കുറേ ചെന്നപ്പോള്‍ അവര്‍ മടക്കി വിളിച്ചു.
"സാര്‍,അത്യാവശ്യത്തിനു വെച്ച കാശുണ്ട്.അതു വെച്ചു കൊണ്ട് ഇല്ലെന്നു പറയാന്‍ പറ്റില്ല..
പണം ഇരുന്നാല്‍ കൂടുകയൊന്നുമില്ലല്ലോ..?ആവശ്യക്കാരനു ഉപയോഗിക്കാനാണു പണം."
തു ഒരു ചാട്ടവാറു പോലെ മനസ്സില്‍ കൊണ്ടു.
അതിന്‍റെ മറുവശത്തുള്ള മനസ്സു ഞാന്‍ കണ്ടു.
പണം എന്താണെന്നു അവര്‍ മോഹനമായി എനിക്കു പറഞ്ഞു തന്നു.
നന്ദി.

രണ്ട്



സുഹൃത്താണു വലുത്..?

സനീഷ് സ്വന്തം അളിയന്‍റെ തിരുവനന്തപുരത്തേ സ്ഥലം വാങ്ങാന്‍ ആഗ്രഹിച്ചു.
അയാള്‍ അതു കൊടുക്കാന്‍ തീരുമാനിച്ചിരുന്നു.വിലയും സമ്മതം.
എന്നാല്‍ സ്ഥലം കണ്ടിട്ടേ അതു വാങ്ങു.
അതേ സമയം അളിയന്‍റെ ആത്മ മിത്രം അതേ സ്ഥലം കണ്ടു വില സമ്മതം.നല്‍കാമെന്നു വാക്കായി.
അതേ സമയത്ത് ആ സ്ഥലം താന്‍ വാങ്ങി കൊള്ളാമെന്നു സനീഷ് അളിയനെ അറിയിച്ചു.
എന്നാല്‍ സുഹൃത്തുമായി വാക്കു ഉറപ്പിച്ചു പോയി എന്നു അളിയന്‍.
എങ്കില്‍ സെന്‍റിന് 5000 രൂപ കൂട്ടിത്തരാമെന്നു സനീഷ്.
സ്ഥലം സുഹൃത്തിനു നല്‍കിയാല്‍ സ്ഥല വില കിട്ടുമെന്നല്ലാതെ മറ്റു ഗുണമില്ല,
പെങ്ങള്‍ക്കാണു കൊടുക്കുന്നതെങ്കില്‍ സ്ഥലം നഷ്ടപ്പെടുകയുമില്ല അവര്‍ അതു കൊണ്ട് രക്ഷപ്പെടുകയും ചെയ്യും.അളിയന്‍ വൈതരണിയിലായി.

അഞ്ചാം ക്ളാസ്സു മുതല്‍ ഒരുമിച്ചു പഠിച്ച്,ഇപ്പോഴും ആത്മ ബന്ധ തുടരുന്ന അളിയനു പക്ഷേ കുലുക്കമുണ്ടായില്ല.
എനിക്കു സുഹൃത്താണു പ്രധാനമെന്നു പ്രഖ്യാപിച്ച് അയാള്‍ ഫയല്‍ മടക്കി.


ഈ കഥ കേട്ടപ്പോള്‍ സുഹൃത്തിനേ തള്ളി അമ്മാവന്‍ പറയുന്നതാണു വലുതെന്നു പ്രഖ്യാപിച്ച 
മറ്റൊരു സ്ഥല കഥയിലെ നായകനെ ഓര്‍മ്മ വന്നു.പ്രിന്‍സ്.


മൂന്ന്


സൗജിയുടെ

 അച്ഛനു 

പറയാനുള്ളത്

പണത്തിനു ആവശ്യം വന്നാല്‍ ഒരു ഫോണ്‍ വിളി..
ചേട്ടാ നാലായിരം,അല്ലെങ്കില്‍ അയ്യായിരം വേണം.
വന്നോളു,തരാം.
സൗജി എന്‍റെ വിദ്യാര്‍ത്ഥിയാണ്.പത്തുവരെ പഠിച്ചു.പിന്നെ പിരി‍ഞ്ഞു.സൗഹൃദം ബാക്കിനിന്നു.
ഒരിക്കല്‍ ഒരാവശ്യത്തിനു സൗജിയുടെ അച്ഛനോടു പണം ചോദിച്ചു.തന്നു.
തിരിച്ചു കൊടുത്തപ്പോള്‍ പലിശയും വെച്ചു കൊടുത്തു.അത് അയാള്‍ മടക്കി നല്‍കി.
ഞാന്‍ പണം പലിശ ക്കു നല്‍കി ജീവിക്കുന്ന ആളാണ്.പക്ഷേ വേണ്ട.

"സാര്‍ നല്‍കിയ വിദ്യയേക്കാള്‍ വലിയ സന്പത്തു വേറെയില്ല.അതു മതി."
ആവശ്യമുള്ളപ്പോള്‍ എല്ലാം വരു,ഉണ്ടെങ്കില്‍ തരാം.

നന്മയുടെ മരങ്ങള്‍ അപ്പാടെ അപ്രത്യക്ഷമായില്ലെന്നു ഇത്തരം അനുഭവങ്ങള്‍ പഠിപ്പിക്കുന്നു.



2012 ജൂൺ 24, ഞായറാഴ്‌ച

ഞാന്‍ ജീവിക്കുന്നു....




ഞാന്‍ ജീവിക്കുന്നു....


"എന്‍റെ സ്വപ്നങ്ങള്‍ വീണു കുന്നായി-
ടത്തൊരിടത്തു ഞാന്‍ ജീവിക്കുന്നു..."


സാഫല്യമില്ലാത്ത സ്വപ്നങ്ങളേ എങ്ങനെയാണു ആശ്രയിക്കുക..?
എല്ലാ സ്വപ്നങ്ങളും തകര്‍ന്നു ജഢമായ ശേഷിപ്പുകള്‍ക്കു മുന്നില്‍ പകച്ചു ഞാന്‍ നില്‍ക്കുന്നു.
ചിലപ്പോള്‍ ഓര്‍ത്തു...കടക്കാരനായി ജീവിക്കുന്നതാണു ഏറ്റവും വലിയ വിഷമം.എത്ര വലിയ അപമാനങ്ങളാണു അതു നല്‍കുന്നത്.കടം മാത്രം അങ്ങനെ നില്‍ക്കും.കടക്കാരനു പലിശയിലല്ലാതെ വേറെ ചിന്തയില്ല.
അതില്‍ വീണവനോ..!


ഒടുവില്‍ ഒരു സ്വരം പറന്നു വന്നു.
നിങ്ങളുടെ കടം ഞാന്‍ തീര്‍ക്കും,പലിശക്കടം.ഇനിയെങ്കിലും ജീവിക്കു...
കടം എങ്ങനെ വീട്ടുമെന്നു പലപ്പോഴും ആലോചിച്ചിട്ടുണ്ട്.അപ്പോഴൊക്കെ അദ്ഭുതങ്ങള്‍ സംഭവിക്കുമെന്നു മനസ്സു പറഞ്ഞു.
ഒടുവില്‍ സനീഷു വന്നു.
ഈ രക്ഷാകരങ്ങളില്‍ ഞാന്‍  ഇന്നു  ജീവിക്കുന്നു.
ദൈവ നിയോഗമാണത്.അവനെ ദൈവം പറഞ്ഞറിയിച്ചിരിക്കുന്നു..


അവതാരമാണ് അവന്‍റെ ജന്മം.
സനീഷ് നിനക്കു നല്ലതു വരട്ടെ..

2012 ജൂൺ 3, ഞായറാഴ്‌ച

വഴി അവസാനിച്ചതറിയാതെ...


വിവാദ ഭൂമി

ഇവിടെ വഴി അവസാനിച്ചു


ഇവിടെയാണ് ഈ വഴി അവസാനിക്കുന്നതെന്നു മുന്നറിവുണ്ടായിരുന്നില്ല.വളരെ ദൂരം നടന്നു ചെന്ന് ഒടുവില്‍ അവിടെ എത്തിപ്പെടുകയായിരുന്നു.അപ്പോഴാണ് നടുക്കമുണ്ടായത്.വഴി തീര്‍ന്നോ..?
ഒരു വാക്കു പിഴച്ചപ്പോള്‍ ഒരു ജന്മം മുഴുവന്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ വെച്ച സ്നേഹച്ചെപ്പു വഴുതി വീണു.
എന്തു കൊണ്ടാണെന്നു അവ്യക്തം.
അതങ്ങു സംഭവിക്കുകയായിരുന്നു.അതിനു കാരണങ്ങള്‍ പലതുണ്ട്.
അതേ പറ്റി വാശി പൂണ്ട നീണ്ട വാദ വിഗതികള്‍ തന്നെ നടത്തി.
ഒടുവില്‍ അതു തനിയെ കെട്ടടങ്ങി...അപ്പോഴുണ്ടായ ഭീകര നിശ്ശബ്ദത വളരെ വലുതായിരുന്നു.അതൊരു തീരുമാനമായി പ്രബലപ്പെട്ടു.

നമ്മള്‍ പിരിയുകയാണ്......

നടുക്കമുണ്ടാക്കുന്ന ആ പദം എവിടെ നിന്നു വന്നുവെന്നറിയില്ല.നടുങ്ങിപ്പോയി.
മറ്റാരു വിചാരിച്ചാലും  നടക്കാത്ത കാര്യം പരസ്പരം കരുക്കളായി,കളം തകര്‍ത്തു മുന്നേറി.
ആ അസാധ്യത ഒരു സത്യമാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ ഈ കുറിപ്പു അനിവാര്യമായി തീര്‍ന്നു.
ഞാന്‍ തന്നെയാണ് ഡൈവോഴ്സ് പ്രഖ്യാപിച്ചത്.ചിലപ്പോള്‍ അസാധ്യമായ ചിലതിന്‍റെ നടത്തിപ്പുകാരനാവാന്‍ വിധി നിയോഗം ഉണ്ടാവാറുണ്ട്.ഇത്തവണ വിധിയുടെ ആ കരു ഞാന്‍ ആയെന്നു മാത്രം.
ജീവിതം വരച്ചുവെച്ച ചിത്രങ്ങളൊന്നുമല്ലല്ലോ..?
തീര്‍ത്ത് അറത്തു മുറിച്ചു പറഞ്ഞു ..
നമ്മള്‍ തമ്മില്‍ ഇനി സംസാരമില്ല,
നിന്‍റെ വാക്കുകളേ എന്‍റെ ചെവികളും,
നിന്‍റെ ഹൃദയ ബന്ധത്തേ മനസ്സും വെടിയുന്നു...
നമ്മള്‍ ഇനി കാണില്ല,പിരിയുന്നു.
അസാധ്യമെന്നു കരുതിയ ആ കാര്യങ്ങള്‍ സംഭവ്യമായി..സത്യമായി.
നാളേറെയാകുന്നു ഒരു പുനര്‍ ചിന്തനം ഇനിയും ഉണ്ടായിട്ടില്ല.
മദ്യത്തില്‍ വീണു മയങ്ങുന്ന ചില രാത്രികളില്‍ അറിയാതെ അവനു കത്തുകളെഴുതി..പുലര്‍ച്ചയില്‍ അവയൊക്കെ ഡിലിറ്റു ചെയ്തു തടി തപ്പി.
അപ്പോള്‍ ഈ കരാര്‍ എന്‍റെ ഉപബോധ മനസ്സംഗീകരിച്ചിട്ടില്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു.
ഇപ്പോഴും ഏകാന്ത നിമിഷങ്ങളില്‍ അവന്‍ എന്‍റെ മനസ്സില്‍ കടന്നു വരുന്നു,
സ്വപ്നങ്ങളില്‍ അവന്‍ നിത്യവും വരുന്നു.
അപ്പോള്‍ പടിയടച്ചു പിണ്ഡം വെച്ച കാര്യങ്ങള്‍ക്ക് എന്തു പ്രസക്തിയെന്നായി..?
ചില ഒത്തു തീര്‍പ്പു ശ്രമങ്ങളും ഉണ്ടായി,ഒന്നിനും വഴങ്ങിയില്ല...
അത്രയ്ക്കു ഭീകരമായിരുന്നു കാരണങ്ങള്‍.
ഇനി ആ വഴി അല്പം പോയി നോക്കാം.
അവന്‍ വാഗ്ദാനം ചെയ്ത ഭുമിയില്‍ ഞാനെന്‍റെ സെന്‍റര്‍ പണിയാന്‍ ഒരുക്കം ആരംഭിച്ചു.
ആശാരി വന്നു,പ്ളാനും,ലിസ്റ്റും ഉണ്ടായി.കുട്ടികളോടും കാവലിലെ ചില കടക്കാരോടും കാര്യങ്ങള്‍ പറഞ്ഞു.പുതിയ ക്ളാസ്സു അവന്‍റെ പുരയിടത്തില്‍.സംഗതി പാട്ടായി.
ഈ പുരയിടത്തിനു അഡ്വാന്‍സ് ഇല്ല,വാടകയില്ല..
25 വര്‍ഷങ്ങളായി വാടക വീടു കയറി ഇറങ്ങി,ചപ്പാണികളേ പോലെ വീടു മാറി മാറി നടന്ന എനിക്കു അത് ഒരു അനുഗ്രഹമായിരുന്നു.വാടകയിനത്തില്‍ 25 വര്‍ഷമായി ഭീമമായ തുക മുടക്കി മുടിഞ്ഞു നില്‍ക്കുന്ന എനിക്ക് ഈ ഓഫര്‍ ഒരു ലോട്ടറിയായിരുന്നു.വിവാഹിതനായ പ്രിന്‍സ് അത്തരം ഒരു തീരുമാനമെടുത്തത് ധീരവും,പ്രശംസനീയവുമായിരുന്നു.
പരക്കെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.
പുര പണി തുടങ്ങാന്‍ സമയമടുത്തുവന്നപ്പോള്‍ ഞാന്‍ എഗ്രിമെന്‍റുകള്‍ തയ്യാറാക്കി അവന്‍റെ അമ്മയ്ക്കു നല്‍കി.
ശുഭമാകേണ്ട ആ മുഹൂര്‍ത്തം സമാഗതമായി.
അപ്പോഴാണ് അവിടേയ്ക്കു വിധി കള്ളനേ പോലെ കടന്നു വന്നത്..
എന്‍റെ നിത്യ വിമര്‍ശകനായ അവന്‍റെ അമ്മാവന്‍ ഇടപെട്ടു,തന്ത്രപരമായി.
"സ്നേഹിച്ചു കഴിയുന്നവരോടു കലഹിക്കാനാണോ നിന്‍റെ പരിപാടി.ഇത്തരം കരാറുകള്‍ പ്രസക്തമല്ലെന്നും അത് ഒടുവില്‍ സ്നേഹത്തെ പിരിക്കുമെന്നും" അയാള്‍ പ്രഖ്യാപിച്ചു.
സ്നേഹത്തില്‍ പൊതിഞ്ഞ ആദ്യ വിഷാസ്ത്രമായിരുന്നു അത്.
അതു കൊള്ളേണ്ടിടത്തു കൊണ്ടു.
അയാളുടെ ആവനാഴിയില്‍ മറ്റൊരു അസ്ത്രം ബാക്കി ഉണ്ടായിരുന്നതു ശുദ്ധഗതി കൊണ്ടു അറിയാന്‍ കഴിഞ്ഞില്ല.അവിടെയാണു വീണു പോയത്...
"നിന്‍െറ അച്ഛന്‍ നിന്നെ കൈവിടുമെന്നു നീ എന്നെങ്കിലും കരുതിയോ,ആ സ്നേഹ സന്പന്നന്‍ നിന്നേ വഴിയിലുപേക്ഷിക്കുമെന്നു നീ എന്നെങ്കിലും കരുതിയിരുന്നോ..?അയാള്‍ പോലും നിന്നെ ഉപേക്ഷിച്ചില്ലേ..!
പിന്നാണോ ഒരു സാര്‍...."
ബ്രഹ്മാസ്ത്രം വീണാല്‍ അവിടെ പിന്നെ ഒന്നും ബാക്കിയുണ്ടാവില്ലെന്നു കേട്ടിട്ടുണ്ട്.അതു ശരിയായി.
അതു തൊടുത്തവന്‍ അറിഞ്ഞില്ല അതിന്‍റെ ഭീകരത. 
അയാളവിടെ നിന്നിറങ്ങിയില്ലെങ്കില്‍ എന്തു ചെയ്യുമെന്നു പറഞ്ഞ ചോദ്യത്തില്‍ മിന്നല്‍ പിണരുകള്‍ പിറന്നു.
ഇവിടെയാണു കഥാഗതി മാറുന്നത്.
ആ ചോദ്യം തന്നെ അവനോടു എല്ലാവരും ചോദിച്ചു.അതു തന്നേ അവന്‍ എന്നോടും ചോദിച്ചു.
അച്ഛനും മകനും തമ്മിലുള്ള ബന്ധം ഒരു കരാറല്ലെന്നോ,അതും നിയമ പ്രകാരമുള്ള ഒരു വാടകകരാറുമായി ബന്ധമില്ലെന്നോ വാദിക്കാന്‍ പോയില്ല.
നിന്‍റെ ശരി നിനക്കു ചെയ്യാമെന്നു ഞാനും പറഞ്ഞു.
അയാളവിടെ നിന്നിറങ്ങിയില്ലെങ്കില്‍ എന്തു ചെയ്യുമെന്നു ചോദിച്ചവരോടു അവനു മാത്രം പറയാവുന്ന ചിലതു ബാക്കിയുണ്ടായിരുന്നു.അതു പറയപ്പെട്ടില്ല,ചര്‍ച്ച ചെയ്യപ്പെട്ടില്ല അവിടെയാണു പ്രശ്നം ബാക്കിയായത്..





                                         മുന്പ് ഈ വിവാദ ഭൂമിയുടെ മതിലില്‍അക്ഷരയുടെ ഒരു പരസ്യം എഴുതിയിരുന്നു.
ആ കഥ ഇങ്ങനെ
കൊല്ലത്തു നിന്ന 25 വര്‍ഷവും വാടക വീട്ടിലായിരുന്നു  താമസം.അവനെ പരിചയപ്പെട്ട 12 വര്‍ഷവും ഞാന്‍ താമസിച്ച വാടകവീട്ടില്‍ അവനും ഉണ്ടായിരുന്നു.കളിച്ചും,ചിരിച്ചും ,കുടിച്ചും,കഴിച്ചും ഒപ്പം താമസിച്ചും കൂടെ നിന്നു.അന്നെല്ലാം ഞാന്‍ താമസിച്ച വാടക വീട് ഒന്നല്ല പലത്,എണ്ണം തന്നെ ഓര്‍മ്മയില്ലാത്ത വിധം പല വീടുകള്‍.അതിനെല്ലാം കരാറുണ്ടായിരുന്നു.യഥാ സമയം അത് ഒഴിഞ്ഞു ഒരിടത്തു നിന്നു മറ്റൊരിടത്തേക്കു മാറുന്പോള്‍ അവനാണു പ്രധാന സാക്ഷി.ഒട്ടു മിക്ക വീടും മാറിയപ്പോള്‍ അവനാണ് വണ്ടി വലിച്ചതം സാധനങ്ങള്‍ പെറു ക്കിയതും.
"ഒരു വീട്ടുകാരും ഇറക്കി വിട്ടില്ല,ഒരു കരാറും ഞാന്‍ ലംഘിച്ചിട്ടില്ല.ഇതെല്ലാം അറിയാവുന്ന ഏക വ്യക്തിയും അവന്‍ തന്നെ.അങ്ങനെയുള്ള ഞാന്‍  മാറിയില്ലെങ്കില്‍...????എന്ന ചോദ്യത്തിനു വല്ല പ്രസക്തിയുമുണ്ടോ."
എന്നാല്‍ അവന്‍റെ ബന്ധുക്കള്‍ ഉയര്‍ത്തിയ ചോദ്യത്തില്‍ തട്ടി അവന്‍ വീണു.
എനിക്കു വിശ്വാസമാണ് എന്നേ എന്നു പറയേണ്ടിത്തു ബന്ധു പക്ഷം ചേര്‍ന്നു അവന്‍ എന്നേ നിരാശപ്പെടുത്തി.ഞാന്‍ ഒരു കരാര്‍ ലംഘകന്‍ ആയിരുന്നെങ്കില്‍ ആരെങ്കിലും എനിക്കു പിന്നെ വീടു തരുമോ..?എന്നെ ആദ്യമായി കാണുന്നവരുടെ വീടുകള്‍ പോലും സ്വയം ബോധ്യപ്പെടുത്തി ഞാന്‍ എടുക്കുകയാണു പതിവ്.അതേ സ്ഥാനത്തു എന്‍റെ എല്ലാമായ ഒരാള്‍ മാത്രം അവിശ്വാസത്തിന്‍റെ പേരില്‍ ആ സ്ഥലം തന്നില്ല...വെറുതേക്കാരനായ ഒരാള്‍ക്കു എന്നേ വിശ്വസിക്കാം,ആത്മ മിത്രത്തിനു വയ്യ.
ഇതാണു നേരന്പോക്ക്.
ഇനി കാലം തെളിയിക്കട്ടെ.
അവന്‍ വിവാഹാനന്തരം ആസ്ട്രേലിയയില്‍ പോകുന്പോള്‍ യാത്ര അയക്കാന്‍ പോയതും ഞാന്‍ തന്നെ.അതു വരെ അതേ പറ്റി ഞാനൊരക്ഷരം മിണ്ടിയില്ല.പോയ ശേഷമാണ് ഞാന്‍ പിണക്കം പ്രഖ്യാപിച്ചത്.
അകലാന്‍ തീരുമാനിച്ചത്.
സ്ഥലം കൊടുക്കാത്തതിനു ഒരാത്മ ബന്ധം ഉപേക്ഷിച്ച ഞാന്‍ സ്ഥലം കൊടുത്താല്‍ ഇതിനേക്കാള്‍ വലിയ ചതി ചെയ്യില്ലേ എന്നു വിമര്‍ശകര്‍ക്കു ചോദിക്കാം.അവര്‍ ചോദിക്കട്ടെ.

ശരി തെറ്റുകള്‍ ഇനി കാലം തെളിയിക്കട്ടെ.

ഇതു കൂടി വായിക്കുക
http://akshara009.blogspot.in/2011/12/blog-post.html