സൗഹൃദ മഴ നനഞ്ഞു നടക്കുകയാണു ഞാന്‍.പലതും അവിടെ മറന്നു പോകുന്നു.മയിലുകള്‍ നൃത്തം ചെയ്യുന്ന മനസ്സില്‍ മഴ പോലെ ഒരു പാടു സൗഹൃദങ്ങള്‍..

2010 ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

കട്ടപ്പന



വരുന്നില്ലേ..!
കട്ടപ്പന  എനിക്ക് ഇഷ്ടമുള്ള നാടാണ്.അവിടെ ഞാന്‍ അഞ്ചു വര്ഷം താമസിച്ചിരുന്നു.ഒരു വന ഭൂമിയോട് ചേര്‍ന്ന്.
ഒരു പക്ഷെ ഊര് തെണ്ടിയായി നടക്കുമ്പോള്‍ തല ചായ്ച്ച സ്ഥലങ്ങളില്‍ ഹൃദയം നഷ്ടപെടുത്തി പോന്നത് ഇവിടെയാണ്‌.



കട്ടപ്പനയിലെ സൗഹൃദങ്ങള്‍
ഇത്ര പ്രകൃതി ഭംഗിയാര്‍ന്ന ഒരു സ്ഥലം ഞാന്‍ വേറെ കണ്ടിട്ടില്ല..
അവിടെ  മേഘങ്ങള്‍ കാല്‍ തെറ്റി താഴ്‌വരയില്‍ വീണു കിടക്കുന്ന പ്രഭാതങ്ങള്‍..
സദാ മഞ്ഞു മൂടി അലസമായി കിടക്കുന്ന പുലരി..
മലയടിവാരത്തില്‍ കാണുന്ന ഡാം,പുറം ഭംഗി ഉള്ള ഒരു ഭീകരനെ  പോലെ കാണാം.
സമൃദ്ധമായ മര നിരകള്‍,തണുപ്പ്,ചീവീടുകള്‍..
എന്റെ മനസ്സ് അവിടെയാണ്.
അവിടെ ലഭിച്ച സോഹൃടങ്ങള്‍ അമൂല്യങ്ങലാണ്.
"വെറും സാധുക്കള്‍,വരൂ എന്നെ പറ്റിച്ചിട്ട് പോക്കോള്,
എന്നാലും ഞാന്‍ നിങ്ങളെ സ്നേഹിക്കും "
എന്ന് പറയുന്ന കുറെ നല്ലവേരുടെ നാട്.ആ മനസ്സ് വിട്ടു പോന്നിട്ട് വര്‍ഷങ്ങള്‍ ആയി,അവിടേക്ക് മടങ്ങി ചെല്ലാന്‍ മനസ്സ് കൊതിക്കുന്നു.
പോയിട്ടും വര്‍ഷങ്ങള്‍  ആയി.ഇടയ്ക്കു ആരോ വന്നു വിളിക്കും പോലെ..
"വരുന്നില്ലേ.."
ആരാവാം..?
അലയുന്ന ആത്മാവിനു ഉറങ്ങാന്‍ ,
കിടക്കാന്‍ ഒരു കിടപ്പാടം ഉണ്ടെന്ന ഓര്മ ..
അതാണ്‌ കട്ടപ്പന.
കട്ടപ്പന മൂപ്പന്‍


ഇടുക്കി ഡാം ഒരു വിദൂര ദൃശ്യം
സനീഷിനൊപ്പം ജോണ്‍സണ്‍,ജോയിച്ചന്‍

കളിച്ചും രസിച്ചും..

കിരണ്‍,സനീഷ്,ശ്യാം

4 അഭിപ്രായങ്ങൾ:

ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..