പിന്നിട്ട പകുതികള്‍..
ഒരാള്‍ ചോദിച്ചു..രണ്ടു ദിവസം കണ്ടില്ലല്ലോ എന്ന്..
നാട്ടില്‍ പോയെന്നു മറുപടി..
അയാള്‍ അത് വിശ്വസിക്കാത്ത ഭാവത്തില്‍ പറഞ്ഞു 25 വര്‍ഷം താമസിച്ച സ്ഥലം അല്ലെ സ്വന്തം നാട്..?
അതോ 15 വര്‍ഷം ജീവിച്ച നാടോ..?
സത്യത്തില്‍ അപ്പോളാണ് അത് ആലോചിച്ചത്..
ജീവിതത്തിന്റെ പകുതി ജീവിച്ചു തീര്‍ത്ത കൊല്ലം അല്ലെ സ്വന്തം നാട്..
അപ്പോള്‍ ആലോചിക്കേണ്ടി വന്നു..
കഴിഞ്ഞ 52 വര്‍ഷങ്ങള്‍ എവിടെയായിരുന്നു ഞാന്‍..?
ഇപ്പോള്‍ ഒരു കണക്കു വേണ്ടി വന്നു..
15 വര്‍ഷം കോട്ടയത്ത്.ജന്മ നാട്ടില്‍.
5 വര്‍ഷം കട്ടപ്പനയില്‍ ..
ഇടയ്ക്കു കോയമ്പത്തൂര്‍,മധുരയില്‍ ചില വര്‍ഷങ്ങള്‍..
ഒരു പാട് നരകിച്ചു ജീവിച്ച ആ കാലം പോയി മറഞ്ഞത് കടലിന്റെ ഓരം പറ്റി നിന്ന കൊല്ലത്ത് വന്നപ്പോഴാണ്.
ജാതകത്തില്‍ അതുണ്ടായിരുന്നു...
കടലോര് ദേശത്ത് ശിഷ്ട ജീവിതം എന്ന്.
ജീവിതരുതിയില് അത് സത്യം ആയി..
അക്ഷരങ്ങള്‍ അത്താഴം ഒരുക്കി തന്ന നാട്.
അപ്പോള്‍ കൊല്ലം അല്ലെ എന്റെ നാട്..?
athe kollam thanne..
മറുപടിഇല്ലാതാക്കൂsamshayikkenda.
janmam nalkiya naadu athasham thannillallo..?
athu kondu oottiya naadu swantham naadaayi kaanuka.
അത്താഴം ഒരുക്കിയ നാട് തന്നെ സ്വന്തം..
മറുപടിഇല്ലാതാക്കൂഒന്നും നല്‍കാത്ത നാട് സ്വന്തം ആണെന്ന് എന്തിനു പറയണം..?