സൗഹൃദ മഴ നനഞ്ഞു നടക്കുകയാണു ഞാന്‍.പലതും അവിടെ മറന്നു പോകുന്നു.മയിലുകള്‍ നൃത്തം ചെയ്യുന്ന മനസ്സില്‍ മഴ പോലെ ഒരു പാടു സൗഹൃദങ്ങള്‍..

2014 ജൂൺ 3, ചൊവ്വാഴ്ച

പോരാട്ടം ആണെനിക്ക്‌ ..

പോരാട്ടമാണെനിക്ക്‌ ..

തോൽക്കുമെന്നുറപ്പുള്ള
യുദധങ്ങളും നയിക്കേണ്ടി വരുന്ന 
പോരാളിയുടെ 
മൌനം...

പരാജയപ്പെടുകയോ,
മുറിപ്പെടുകയോ 
മരണം തന്നെ വരിക്കുകയോ 
ചെയ്യുമെന്ന അറിഞ്ഞു തന്നെ 
നയിക്കേണ്ടി വരുക.

ആ വീര പൌരുഷങ്ങളെ 
ബലി കൊടുത്തു 
അറിഞ്ഞു കൊണ്ട് തന്നെ 
സ്വരക്ഷ  ഉറപ്പക്കുന്നവനെ 
പോരാളി 
എന്ന് വിളിക്കേണ്ടി വരുക..

ആത്മ ബലിയിലൂടെ 
ആള്കൂട്ടങ്ങളെ 
രക്ഷിച്ചു 
സ്വയം ബലി യാകുന്നവൻ 
പോരാളി..

ഞാനോ പരാജയപ്പെടുന്ന 
യുദ്ധങ്ങളുടെ 
ദുരന്ത നായകൻ ...

2014 ജൂൺ 2, തിങ്കളാഴ്‌ച

നീ ഒറ്റയ്ക്ക് പറക്കുന്ന പക്ഷി,

നീ  ഒറ്റയ്ക്ക് പറക്കുന്ന പക്ഷി

നിന്റെ മൌന മുദ്രിതമാകും ,നിമിഷങ്ങളെ ന്നെ
പിടിച്ചണയ്കുന്നു നിന്നിലെക്കെന്നെ .
നിന്റെ മുഖത്തൊരു പുഞ്ചിരി പൂവിടരുന്നത്
കാണാൻ കൊതിച്ചു കണ്ണിമ ക്കാതെ ഞാൻ.

ഒരു വരിയെങ്കിലും മൊഴിയുമെന്നോർത്തു
ദൂരത്തു നില്ക്കുന്നു ഞാൻ  മൌനമായി .
നീ  ഒറ്റയ്ക്ക് പറക്കുന്ന പക്ഷി,ഞാനോ
പിന്നിലൂടതിനെ പിടിക്കുവാൻ വെമ്പുന്നു.

അടുത്തണയുമ്പോൾ ,അരികെല്തിയെന്നോർത്തു
 ത്സഹമോടരുകിലെത്തുമ്പോൾ
പോകുന്നു പിന്നെയും പറന്നു പോകുന്നു നീ -
ദൂരങ്ങളിലേകാ ന്തമായി.

എനിക്കിഷ്ടമാണി പിടിതരാ പറവയെ -
പിടിക്കാൻ കൊതിക്കുന്നു പിന്നെയും.
ഇതിലൊരു രസമുണ്ട് ,കൌതുകമുണ്ട്
നിന്നെ പിടിക്കലെനിക്കൊരുത്സവമായി.

ഇല്ല പിന്നാലെ പോകുന്നില്ല  ഞാൻ-
ഇനി
നീ  തന്നെയെൻ നികുഞ്ജത്തിലേക്കു
വരുമെന്നറിയുന്നു ഞാൻ..


നീ  ഒറ്റയ്ക്ക് പറക്കുന്ന പക്ഷി,ഞാനോ
പിന്നിലൂടതിനെ പിടിക്കുവാൻ വെമ്പുന്നു.