2012 ആഗസ്റ്റ് 8 - 9 മണി.
യാത്രാമൊഴി ഒന്നുമുണ്ടായിരുന്നില്ല.അമ്മ പോയി.
അടുത്ത് കുമാരന്‍റെ ഭാര്യ ലളിത ഉണ്ടായിരുന്നു.അവസാനകാലത്തു അമ്മ എത്തിപ്പെട്ടത് ആവര്‍ത്തനത്തിന്‍റെ അവസാന റൗണ്ടില്‍ തന്നെയാണ്.
ഏതാണ്ട് 21 വയസ്സു മുതല്‍ മൂത്ത മകന്‍ ചെല്ലപ്പന്‍റെ സംരക്ഷണയിലാണ് അമ്മ.അതു ഇന്നു മരിച്ച ഈ 92 വയസ്സു വരെ നീണ്ടു നിന്നു.ആ സംരക്ഷണത്തിന്‍റെ തണല്‍ മരതാഴെ അവര്‍ അനുഭവിച്ചൊടുക്കിയത് ദുരിത പര്‍വ്വത്തിന്‍റെ നാളുകളും.
5 വര്‍ഷത്തോളം എന്‍റെ സംരക്ഷണത്തില്‍.രാധയുമായുള്ള വിവാഹം മുതല്‍ അമ്മ കൂടെ നിന്നു.
പിന്നെ മണിയോടൊപ്പം രണ്ടു മാസം.
പിന്നെ കുമാരനോടൊപ്പം.അതിനു പ്രതി ഫലമായി കുമാരനു വീടു പണിതു കൊടുത്തു.
അവിടെ നിന്നിറങ്ങി വത്സമ്മ,ശാന്തമ്മ,ലീല അങ്ങനെ കുറേ നാളുകള്‍..
ഒടുവില്‍ തന്പിയോടൊപ്പം സനാദിന്‍റെ ചുമതലയില്‍.(അവിടെയും പണിതു കൊടുത്തു വീട്.അമ്മയെ നോക്കുന്നവര്‍ക്ക് ഇത്തരം ഉപഹാരങ്ങള്‍ ലോഭം കൂടാതെ നല്‍കി മൂത്ത പുത്രന്‍.അതു കഥ വേറെ...)
ഒടുക്കം വന്നിടത്തു തന്നെ ചെന്നു മരിക്കാന്‍.
മകന്‍റെ വീട്ടില്‍ കിടന്നു മരിക്കാന്‍..അതു നടന്നു.
ഒടുവില്‍ അന്ത്യാ സംസ്ക്കാരത്തിനു സനാദിന്‍റെ അടുത്തും.
ഇങ്ങനെ വട്ടം വട്ടം ചുറ്റി അമ്മ ഓട്ടം അവസാനിപ്പിച്ചു തന്‍റേതായ ലോകത്തേക്കു മടങ്ങി.
ആരാണു മകന്‍..?
ചെല്ലപ്പന്‍
അന്ത്യം വരെ പണം കൊണ്ടു ബലിയിട്ട ചെല്ലപ്പന്‍..?
അവസാനമായി ഒരു നോക്കു കാണാന്‍ പോലും എത്താതെ മരണ ദിവസത്തേ സ്പോണ്‍സര്‍ ആയി നിന്ന ചെല്ലപ്പന്‍ പക്ഷേ കാണിച്ചതു നന്നായില്ല.അവസാന കാലത്തു സ്പോണ്‍സര്‍മാര്‍ക്കു അമ്മയെ വിട്ടു കൊടുത്തു സ്വന്തം ചുമതലയില്‍ നിന്നു ഒഴിഞ്ഞതു ഭംഗിയായില്ല.അവസാല കാലത്തു ഒരു മാസമെങ്കിലും അവര്‍ അമ്മയെ കൂടെ നിര്‍ത്തേണ്ടതായിരുന്നു അമ്മ അതു ആഗ്രഹിച്ചിരുന്നു.
കുമാരന്‍...
വാടകകൊലയാളിയേ പോലെ ഒരാള്‍.ഇച്ചാച്ചന്‍റെ പതാക വാഹകനായി അവര്‍ക്കായി സഹോദര പോരിനു പതാക വഹിച്ചവന്‍.അതിനു ധാരാളം പ്രതിഫലവും ലഭിച്ചിരിക്കണം.വീടു പണിതു കൊടുത്തതടക്കം.
ഒടുവില്‍ ചിത ഒടുങ്ങും മുന്പ് പെങ്ങന്മാരെ അധിക്ഷേപിച്ചു പടിയിറക്കിയവന്‍.
അന്ത്യ കര്‍മ്മങ്ങള്‍ സ്വന്തം വീട്ടില്‍ നടത്തില്ലെന്നു ശാഠ്യം പിടിച്ചു ആത്മാവിനെ പോലും ദ്രോഹിച്ചവന്‍.
ഒടുവില്‍ ശേഷിച്ചവര്‍ അമ്മയെ കൊടൂരാറ്റില്‍ ശാന്തിയാത്രക്കയച്ചു കടം വീട്ടി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..