പിന്നിട്ട പകുതികള്‍..
ഒരാള്‍ ചോദിച്ചു..രണ്ടു ദിവസം കണ്ടില്ലല്ലോ എന്ന്..
നാട്ടില്‍ പോയെന്നു മറുപടി..
അയാള്‍ അത് വിശ്വസിക്കാത്ത ഭാവത്തില്‍ പറഞ്ഞു 25 വര്ഷം താമസിച്ച സ്ഥലം അല്ലെ സ്വന്തം നാട്..?
അതോ 15 വര്ഷം ജീവിച്ച നാടോ..?
സത്യത്തില്‍ അപ്പോളാണ് അത് ആലോചിച്ചത്..
ജീവിതത്തിന്റെ പകുതി ജീവിച്ചു തീര്‍ത്ത കൊല്ലം അല്ലെ സ്വന്തം നാട്..
അപ്പോള്‍ ആലോചിക്കേണ്ടി വന്നു..
കഴിഞ്ഞ 52 വര്‍ഷങ്ങള്‍ എവിടെയായിരുന്നു ഞാന്‍..?
ഇപ്പോള്‍ ഒരു കണക്കു വേണ്ടി വന്നു..
15 വര്ഷം കോട്ടയത്ത്.ജന്മ നാട്ടില്‍.
5 വര്ഷം കട്ടപ്പനയില്‍ ..
ഇടയ്ക്കു കോയമ്പത്തൂര്‍,മധുരയില്‍ ചില വര്‍ഷങ്ങള്‍..
ഒരു പാട് നരകിച്ചു ജീവിച്ച ആ കാലം പോയി മറഞ്ഞത് കടലിന്റെ ഓരം പറ്റി നിന്ന കൊല്ലത്ത് വന്നപ്പോഴാണ്.
ജാതകത്തില്‍ അതുണ്ടായിരുന്നു...
കടലോര്‍ ദേശത്ത് ശിഷ്ട ജീവിതം എന്ന്.
ജീവിതരുതിയില്‍ അത് സത്യം ആയി..
അക്ഷരങ്ങള്‍ അത്താഴം ഒരുക്കി തന്ന നാട്.
അപ്പോള്‍ കൊല്ലം അല്ലെ എന്റെ നാട്..?
കോട്ടയത്തു നിന്നു കീറി പറിഞ്ഞ കുറെ സര്‍ട്ടിഫിക്കറ്റ് കളും,നിറയേ ദാരിദ്ര്യവുമായി ഒരു കോര്പ്പറേഷന് നഗരത്തില്‍ കാലുകുത്തിയവന് ,അത്താഴം ഒരുക്കാന്‍ അക്ഷരങ്ങള്‍ തന്നെ തുണയായി വന്നു.പിന്നെ അവന് ആ നഗരം വിട്ടു പോയില്ല.ജനി,മരങ്ങള്‍ വേരോടിയ സ്വന്തം തട്ടകം വെടിഞ്ഞു വന്നവനു അക്ഷരങ്ങള്‍ ഒരുക്കിയ സദ്യ ഉണ്ടു ഞാന്‍ കൃതാര്‍ത്ഥനായി.
2010 ഓഗസ്റ്റ് 29, ഞായറാഴ്‌ച
2010 ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച
കട്ടപ്പന
വരുന്നില്ലേ..!
കട്ടപ്പന എനിക്ക് ഇഷ്ടമുള്ള നാടാണ്.അവിടെ ഞാന്‍ അഞ്ചു വര്ഷം താമസിച്ചിരുന്നു.ഒരു വന ഭൂമിയോട് ചേര്‍ന്ന്.
ഒരു പക്ഷെ ഊര് തെണ്ടിയായി നടക്കുമ്പോള്‍ തല ചായ്ച്ച സ്ഥലങ്ങളില്‍ ഹൃദയം നഷ്ടപെടുത്തി പോന്നത് ഇവിടെയാണ്.
മൊബൈല്‍ഭാരം
ഫോണ്‍
ഒരു ഭാരം ആയി തോന്നി തുടങ്ങി.
സാദാ സമയവും അത് ചിലച്ചു കൊണ്ടിരിക്കുന്നു.
നല്ല വാര്‍ത്തകള്‍ ഒന്നും നല്‍കാന്‍ ഇല്ലാത്ത അത് ഒരു ഭാരം ആയി തീര്‍ന്നിരിക്കുന്നു.
മിക്കവാറും ഞാന്‍ അത് എടുക്കാറില്ല,
ഒരു ഭാരം ആയി തോന്നി തുടങ്ങി.
സാദാ സമയവും അത് ചിലച്ചു കൊണ്ടിരിക്കുന്നു.
നല്ല വാര്‍ത്തകള്‍ ഒന്നും നല്‍കാന്‍ ഇല്ലാത്ത അത് ഒരു ഭാരം ആയി തീര്‍ന്നിരിക്കുന്നു.
മിക്കവാറും ഞാന്‍ അത് എടുക്കാറില്ല,
2010 ഓഗസ്റ്റ് 26, വ്യാഴാഴ്‌ച
2010 ഓഗസ്റ്റ് 21, ശനിയാഴ്‌ച
ഞാനെന്റെ ചിറകുമായി..
ഞാനെന്റെ ചിറകുമായി..
പാറി പറക്കട്ടെ ,
പിന്നില്‍ നിന്നാരും വിളിച്ചിടല്ലേ..!
പോകാതിരിക്കാന്‍
കഴിയുന്നിലെനിക്ക് പോകാതെ വയ്യ
വിളിക്കുന്നിടത്ത്.
ആരുമേ പോയിട്ട് വന്നിട്ടില്ലാത്തൊരു
ഘോരമാം പോര്‍ വഴി
പോവുകയാണ് ഞാന്‍,
പിന്‍ വിളി കേള്‍ക്കുകയില്ല ഞാന്‍-
കാണുകയില്ല കണ്ണീരുകള്‍.
പോകാതെ വയ്യെന്റെ വീഥിയില്‍
പോകട്ടെ,പോകട്ടെ..
പാറി പറക്കട്ടെ ,
പിന്നില്‍ നിന്നാരും വിളിച്ചിടല്ലേ..!
പോകാതിരിക്കാന്‍
കഴിയുന്നിലെനിക്ക് പോകാതെ വയ്യ
വിളിക്കുന്നിടത്ത്.
ആരുമേ പോയിട്ട് വന്നിട്ടില്ലാത്തൊരു
ഘോരമാം പോര്‍ വഴി
പോവുകയാണ് ഞാന്‍,
പിന്‍ വിളി കേള്‍ക്കുകയില്ല ഞാന്‍-
കാണുകയില്ല കണ്ണീരുകള്‍.
പോകാതെ വയ്യെന്റെ വീഥിയില്‍
പോകട്ടെ,പോകട്ടെ..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)