കോട്ടയത്തു നിന്നു കീറി പറിഞ്ഞ കുറെ സര്‍ട്ടിഫിക്കറ്റ് കളും,നിറയേ ദാരിദ്ര്യവുമായി ഒരു കോര്പ്പറേഷന് നഗരത്തില്‍ കാലുകുത്തിയവന് ,അത്താഴം ഒരുക്കാന്‍ അക്ഷരങ്ങള്‍ തന്നെ തുണയായി വന്നു.പിന്നെ അവന് ആ നഗരം വിട്ടു പോയില്ല.ജനി,മരങ്ങള്‍ വേരോടിയ സ്വന്തം തട്ടകം വെടിഞ്ഞു വന്നവനു അക്ഷരങ്ങള്‍ ഒരുക്കിയ സദ്യ ഉണ്ടു ഞാന്‍ കൃതാര്‍ത്ഥനായി.
2014 നവംബർ 19, ബുധനാഴ്‌ച
2014 നവംബർ 17, തിങ്കളാഴ്‌ച
ആരാണ് നീ ..?
നീയാരാ ണെന്നറിയാ
തുഴറുന്നു ഞാന്‍.
നിറയുന്നില്ല നിന്‍ മനസ്സോരഗാധ സമുദ്രം.
നിന്നന്പിനായി ഞാന്‍ പെയ്ത പ്രണയവും,
നിന്‍ പുഞ്ചിരിക്കായി ഞാന്‍നട്ട കനവും.
നിന്‍ ദൃഡ നിലപാടില്‍ കൊഴിയുന്നിതാ.
വ്യെര്‍ഥമെന്‍ മോഹ മേഘങ്ങളിവിടെ കാലിടറുന്നു
നിന്നവഗണനാഗ്നിയില്‍ ചിറകറ്റു വീഴുന്നു.
ആയില്ലൊന്നു ചലിപ്പിക്കുവാന്‍,നിന്‍ മഹാ പര്‍വത മാനസ
മൊന്നുലയ്ക്കുവാന്‍ എന്നഗാഥ പരിശ്രെമങ്ങളിടറുന്നു
നീയോളിപ്പിച്ച മാനസ തീരങ്ങളില്‍.
എങ്കിലും ഇല്ല ഞാന്‍പിന്നിലേക്കില്ല
പ്രതീക്ഷതന്‍ തേര് പോകട്ടെ മുന്നോട്ടു
ആരാണെന്നു അറിയാതെ ഞാന്‍ ചെന്ന് പെട്ട ലോകത്ത് എന്നെ വിസ്മയിപ്പിച്ച ഒരാള്‍.അയാളെ പറ്റി എഴുതിയാല്‍ തീരില്ല.ഈ കവിത തന്നെ അത് പൂര്‍ണമായി ഉള്‍ക്കൊണ്ടോ എന്ന് സംശയം ആണ്.
ആരാണെന്നു അറിയാതെ ഞാന്‍ ചെന്ന് പെട്ട ലോകത്ത് എന്നെ വിസ്മയിപ്പിച്ച ഒരാള്‍.അയാളെ പറ്റി എഴുതിയാല്‍ തീരില്ല.ഈ കവിത തന്നെ അത് പൂര്‍ണമായി ഉള്‍ക്കൊണ്ടോ എന്ന് സംശയം ആണ്.
എന്നാൽ കവിത സത്യമാക്കി കൊണ്ട് മാർച്ച് അതിന്റെ തിരശീല വീഴ്ത്തി.ദാരുണമായ പരിണാമം എന്ന് പറയേണ്ടി വരും.26 രാത്രി അത് സംഭവിച്ചു.കൂടി ആഗോഷിച്ച ഇടത്ത് തോന്നിയതെല്ലാം വിളിച്ചു പറഞ്ഞു കലഹിച്ചു ജീവിതം അത് വരെ നല്കിയ ആനുകൂല്യങ്ങൾ പിന് വലിച്ചു കളഞ്ഞു.
ഇനി ഒരുമിക്കാൻ ഇടം ഇല്ലാത്ത പോലെ ഞങ്ങളുടെ ഇടയിലെ സ്നേഹത്തിന്റെ സ്നേഹത്തിന്റെ പാലം കടലെടുത്തു.അവൻ പിന്നീടു നടത്തിയ നീക്കങ്ങൾ പിണക്കത്തിന് ശക്തി പകരുന്നതായി രുന്നു.
ഇനി ഇട നിലങ്ങളെ യോജിപ്പിക്കാൻ ആര് വരും എന്നാ ചോദ്യം മാത്രം ബാക്കി.
ഇടയിൽ എന്തെങ്കിലും ബാക്കി ഉണ്ടായിരുന്നോ എന്ന് കാലം പറയും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
+of+Flowers+(9).jpg)