ജൂലൈ ഒന്ന്,2012
വസ്തു വാങ്ങാന്‍ സനീഷ് വന്നു.
പിന്നെ ഉത്സവത്തിന്‍റെ നാളുകള്‍,കേവലം ഒന്‍പതു ദിവസം മാത്രം.
കൂട്ടുകാരും,ആളും മേളവും കളികളുമായി ഓടി പോയ ദിന രാത്രങ്ങള്‍.
![]() |
| അരുണ്‍ ,ശ്യാം, സനീഷ്,,തേജസ്സ്,വിവേക്, ഷീന്‍ എന്നിവര്‍ |
വാടക കുടിശ്ശിഖ തീര്‍ക്കാന്‍ 9000 ഉം,മറ്റിനങ്ങളിലായി 3000 വും അവന്‍ നല്‍കി.
വന്ന നാള്‍ മുതല്‍ പോയ നാള്‍ വരെ ഒന്‍പതു ദിനങ്ങളില്‍ അവന്‍ പൊട്ടിച്ചത് 30,000 രൂപ.
മറ്റുള്ളവരെ പ്രകാശിപ്പിക്കാന്‍ സ്വയം ദീപമാകുന്ന ഒരു ജന്മം തന്നെ അത്.
അവന്‍ 9 നു പോയ്.നെടുന്പാശ്ശേരിയില്‍ കൊണ്ടു പോയി യാത്രയാക്കി.അതോടെ ആ ഒന്‍പതു ദിനങ്ങളുടെ ഉത്സവം കഴിഞ്ഞു കൊടിയിരങ്ങി.
ഇന്നു നാം ഒത്തു ചേര്‍ന്ന ഇടങ്ങള്‍ പൂരം കഴിഞ്ഞ പറന്പു പോലെയായി.
സ്നേഹത്തിന്‍റെ ആ ദീപം എടുത്തു മാറ്റിയപ്പോള്‍ ഇരുളില്‍ ആയി ഞങ്ങള്‍.

