കൂട്ടുകള്‍ക്കിടയില്‍ ഞാന്‍ എന്നേ മറക്കുന്നു.വിഷമവും,പ്രയാസവും,
നൈരാശ്യവുമെല്ലാം സൗഹൃ മഴയില്‍ കുതിരുന്നു...
ഈ സ്നേഹ മഴയില്‍ നനഞ്ഞു നടക്കാന്‍ ഞാന്‍ കൂട്ടു തേടി നടക്കുന്നു.
അതിലൊന്നു കൂടി...
പദവിയോ ചോദിക്കാറില്ല.
കുചേലന് സ്നേഹം കൊണ്ട് കടം വീട്ടിയ കണ്ണന്നു
തരാന്‍ കഴിയുന്നതെ ചോദിച്ചുള്ളൂ..
കൊല്ലത്തെ എന്റെ ഏകാന്ത വാസം, മുരടിപ്പിക്കുന്ന ഒറ്റപെടല്‍,മനസ്സില്‍ ഒളിപ്പിച്ച സങ്കടങ്ങള്‍..അവയ്ക്ക് പരിഹാരം ആയി ഒരു കൂട്ട് വേണം,മനസ്സില്‍ തൊടുന്ന ഒരാള്‍ തന്നെ വേണം..
അത് അപ്രതീക്ഷിതമായി കണ്ണന്‍ എനിക്ക് തന്നു.
തിരുവനന്തപുരത്തും,പത്തനംതിട്ടയിലും വഴി തെറ്റി നടന്ന ഒരാള്‍ പതിനൊന്നില്‍ പഠിക്കാന്‍,ബോര്‍ഡിങ്ങില്‍ നില്‍ക്കാനായി വന്നു.
റോമി.
എനിക്ക് തോന്നുന്നത് അതൊരു സമ്മാനം ആയിരുന്നു എന്നാണ്,
എന്റെ വിഷമതകള്‍ മായ്ക്കാന്‍ അവനു കഴിഞ്ഞു..കഴിയുന്നു..
ഇന്ന് ഞാന്‍ സന്തോഷിക്കുന്നു,മറക്കുന്നു....
"കണ്ണന്റെ കൈ നേട്ടം...."
അടിക്കുറിപ്പ്.
പിന്നെയും അല്പം
കൊല്ലം അവനെ വലിച്ചിഴച്ചു തെരുവില്‍ നിര്‍ത്തി.
ഏറ്റവും കുറ്റങ്ങള്‍ നിറഞ്ഞവനേ അവന്‍ തേടി പിടിച്ചു..
തെറ്റുകളിലേയ്ക്കു മനപ്പൂര്‍വ്വം യാത്ര പോയി.
ഏറ്റവും വലിയ ബലവാനെ തേടി അവന്‍ നടന്നു.
അവന്‍ തന്നെ തെരുവിലൊരു മരമായി കൊടിയായി മാറിയപ്പോള്‍ പിരിഞ്ഞു.
വീണ്ടും കാണുന്നു.
ഇടക്കിടെ വിളിക്കുന്നു.ഇന്ന് ഒരു അനാഥന്‍റെ പുനര്‍ജന്മമായി അവന്‍ മാറി.
അവന്‍ കണ്ടെത്തിയ കൊടിയും,ബലവും,ആഘോഷങ്ങളും ഇന്ന് അവനോടൊപ്പമില്ല..
അവന്‍ ഇന്നു ഒരു നൊന്പരമായി...
അടിക്കുറിപ്പ്.
പിന്നീട് രോഗബാധിതനായി കിടന്നപ്പോള്‍ അവന്‍ തുണയായി നിന്നു.ബോര്‍ഡിംഗും,വീട്ടു കാര്യങ്ങളും,ആശുപത്രിക്കാര്യങ്ഹളും അവന്‍റെ ചുമതലയില്‍ നടന്നു.
ആ കണ്ടെത്തല്‍ തെറ്റിയില്ലെന്നു തോന്നി.