അമിത വന്നു..
വര്‍ഷങ്ങളുടെ പിണക്കത്തിന് ശേഷം.
ഇനി ഒരിക്കലും കാണില്ലെന്നും,വരില്ലെന്നും പറഞ്ഞു ജീവിതത്തില്‍ നിന്ന് അവധി വാങ്ങി പോയ അവന്‍ വന്നു..
വരാതിരിക്കാന്‍ അവനു കഴിയില്ലായിരുന്നു.
പിണക്കത്തിന് ആയുസോടുങ്ങാന്‍ ഒരു നിമിഷം പോലും വേണ്ടായിരുന്നു.
അത് മറന്നു പോയ ഒരു പാട്ട് മാത്രം ആയിരുന്നു.അത് ഓര്‍ത്തെടുക്കാന്‍ സ്നേഹം നിറഞ്ഞ ഒരു നോട്ടത്തിനു കഴിയും ആയിരുന്നു.
പിന്നെ 15 ദിവസം മുഴുവന്‍ അവനോടൊപ്പം ആയിരുന്നു.
വേഗ ലാന്‍ഡ്,തൃശൂരില്‍ ഒരു നിശ്ചയ ചടങ്ങ്..അങ്ങനെ പോയി ദിവസങ്ങള്‍..
ഇന്നലെ അവന്‍ മടങ്ങി...
തന്നതെല്ലാം തിരിച്ചു വാങ്ങിയ ആ മുഹൂര്‍ത്തം സ്നേഹം നിറഞ്ഞതായിരുന്നു..
മൌനം നിറഞ്ഞതായിരുന്നു..
അവന്‍ തന്നെ പ്രകാഷിപ്പിക്കാത്ത സ്നേഹം ആയിരുന്നു.
ചിത്രത്തില്‍ ഒപ്പം ഉള്ളത് ധജു.
അമിതിനോടൊപ്പം ബോര്‍ഡിങ്ങില്‍ വന്നതാണ് അവന്‍.ഒടുവില്‍ പിരിഞ്ഞു പോകാന്‍ ഒരു പാട് വിഷമിച്ചു പോയി അവന്‍.
മൌനം നിറഞ്ഞ നോകുന്ന ഒരു ജന്മം ആണ് അവന്‍.
